Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാരത മാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിക്കുന്നത് നിര്‍ഭാഗ്യകരം: ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2025, 09:54 am IST
inKerala

കൊച്ചി: ഭാരതാംബയുടെ ചിത്രം വേദിയിലുണ്ടെന്ന കാരണം പറഞ്ഞ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പങ്കെടുത്ത ചടങ്ങ് അലങ്കോലപ്പെത്താന്‍ ശ്രമിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍ കുമാറിന് ഹൈക്കോടതിയില്‍ തിരിച്ചടി. ഡോ. കെ.എസ്. അനില്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത വൈസ് ചാന്‍സലറുടെ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. സസ്‌പെന്‍ഷന്‍ ചോദ്യം ചെയ്ത് അനില്‍ കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് എന്‍. നഗരേഷിന്റെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സര്‍വകലാശാല ചട്ടപ്രകാരം വൈസ് ചാന്‍സലര്‍ക്ക് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാന്‍ അധികാരമില്ലെന്ന വാദം കോടതി അംഗീകരിച്ചില്ല. വിസിക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ അധികാരമുണ്ടെന്നും എന്നാല്‍ അത്തരം നടപടി സിന്‍ഡിക്കേറ്റിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കണമെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു. ഗവര്‍ണര്‍ പങ്കെടുക്കുന്ന ഒരു പരിപാടി ഹര്‍ജിക്കാരന്‍ ഈ രീതിയില്‍ കൈകാര്യം ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. വിശദമായ വാദം തിങ്കളാഴ്ച കേള്‍ക്കും.

തിരുവനന്തപുരത്തെ സര്‍വകലാശാല സെനറ്റ് ഹാളില്‍ നടന്ന പരിപാടിയുമായി ബന്ധപ്പെട്ട് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ അപമാനിച്ചതിന് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ കഴിഞ്ഞ ബുധനാഴ്ചയാണ് രജിസ്ട്രാര്‍ ഡോ. അനില്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. ഇതിനെതിരെയാണ് രജിസ്ട്രാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
സെനറ്റ് ഹാളിലെ പരിപാടിയില്‍ കാവിക്കൊടിയേന്തിയ ഒരു സ്ത്രീയുടെ ഫോട്ടോ വേദിയുടെ മധ്യഭാഗത്ത് പ്രധാനമായി സ്ഥാപിച്ചിരുന്നെന്നും പൂക്കളാല്‍ അലങ്കരിച്ചിരുന്നെന്നും അനില്‍കുമാര്‍ വാദിച്ച ഘട്ടത്തില്‍ കോടതി ഇടപെട്ടു. ചിത്രം ഒരു ഹിന്ദു ദേവതയുടേതാണെന്ന് തോന്നുന്നുവെന്നും വ്യക്തമാക്കി. ഹര്‍ജിക്കാരന്‍ കണ്ടതായി അവകാശപ്പെടുന്ന മതചിഹ്നം എന്താണെന്ന് കോടതി ചോദിച്ചു. കേരളത്തില്‍ വര്‍ഗീയ കലാപത്തിന് കാരണമാകുന്ന, പത്മനാഭ സേവാസമിതി പ്രദര്‍ശിപ്പിച്ച പ്രകോപനപരമായ ഫോട്ടോ ഏതാണ്?’ ‘ഭാരത മാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് നിങ്ങള്‍ വിശേഷിപ്പിക്കുന്നത് നിര്‍ഭാഗ്യകരമാണ്’, കോടതി അഭിപ്രായപ്പെട്ടു.
അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഈമാസം 25 ന് ശ്രീ പത്മനാഭ സേവാ സമിതി നടത്തിയ സെമിനാറില്‍ സംഘാടകര്‍ ഭാരതമാതാവിന്റെ ചിത്രം വേദിയില്‍ വച്ചതിനെത്തുടര്‍ന്ന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി രജിസ്ട്രാര്‍ സെനറ്റ് ഹാള്‍ ഉപയോഗിക്കാനുള്ള മുന്‍കൂര്‍ അനുമതി റദ്ദാക്കിയെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ചടങ്ങില്‍ ഗവര്‍ണര്‍ മുഖ്യാതിഥിയായിരുന്നു. പരിപാടി ആരംഭിച്ചതിനു ശേഷം ഗവര്‍ണര്‍ വേദിയിലിരിക്കുമ്പോഴാണ് റദ്ദാക്കല്‍ പ്രാബല്യത്തില്‍ വന്നതായി രജിസ്ട്രാര്‍ പറഞ്ഞത്. ഇക്കാര്യത്തില്‍ വിസി രജിസട്രാറോട് വിശദീകരണം ആവശ്യപ്പെട്ടു. എന്നാല്‍ രജിസ്ട്രാറുടെ വിശദീകരണം തൃപ്തികരമായിരുന്നില്ല. ഇതെത്തുടര്‍ന്നാണ് ഡോ. അനില്‍കുമാറിനെ വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സസ്‌പെന്‍ഡ് ചെയ്തത്.

വിവിധ രാഷ്‌ട്രീയ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായെന്നും വേദിയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചതില്‍ നിന്ന് അക്രമഭീഷണിയുണ്ടായിരുന്നെന്നും അനില്‍ കുമാര്‍ ഹര്‍ജിയില്‍ വാദിച്ചു. ചിത്രം നീക്കം ചെയ്യാന്‍ സംഘാടകരോട് അഭ്യര്‍ത്ഥിച്ചെങ്കിലും അവര്‍ ചടങ്ങുമായി മുന്നോട്ടുപോയി. സാഹചര്യം വഷളായതോടെ അനുമതി റദ്ദാക്കിയതായി സംഘാടകരെ അറിയിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നെന്നും അനില്‍കുമാറിന്റെ ഹര്‍ജിയില്‍ പറയുന്നു.

Tags: Bharat MataKerala High court
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

Kerala

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

Kerala

കെ.എം ബഷീര്‍ വധക്കേസ്: വിചാരണ നടപടികള്‍ ഒരു മാസത്തേക്ക് നിര്‍ത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്

Kerala

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

Kerala

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : അച്ഛനുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അമ്മയ്‌ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.