തിരുവനന്തപുരം : ഭാരതാംബ വിഷയത്തില്‍ കേരളം സര്‍വകലാശാല രജിസ്ട്രാര്‍ക്കെതിരെ വൈസ് ചാന്‍സലര്‍ നടത്തിയത് ഗുരുതര അധികാര ദുര്‍വിനിയോഗമെന്ന വിമര്‍ശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു.കേരള സര്‍വകലാശാല ചട്ടങ്ങള്‍ പ്രകാരം വി സിക്ക് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാന്‍ അധികാരമില്ല.സിന്‍ഡിക്കേറ്റ് ആണ് രജിസ്ട്രാറെ നിയമിക്കുന്നത്. സിന്‍ഡിക്കേറ്റിന് മുന്നില്‍ ഈ കാരണം വൈസ് ചാന്‍സിലര്‍ക്ക് വയ്‌ക്കാം.
വ്യാജ ആരോപണത്തെ മുന്‍നിര്‍ത്തിയാണ് രജിസ്ട്രാര്‍ക്കെതിരെ നടപടി എടുത്തതെന്നാണ് മന്ത്രിയുടെ ആരോപണം.ആര്‍എസ്എസ് കൂറുളളതിനാലാണ് വി സി നിയമിതനായതെന്നാണ് മന്ത്രിയുടെ ആരോപണം.
ഡോ. മോഹന്‍ കുന്നുമ്മല്‍ സര്‍വകലാശാലയിലെ താത്കാലിക വി സിയാണ്. താത്കാലിക വി സിയായ അദ്ദേഹം തന്റെ അധികാരപരിധിക്ക് പുറത്തുപോയെന്ന് മന്ത്രി വിമര്‍ശിച്ചു. വിഷയത്തില്‍ വിശദമായി ആലോചിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇടപെടും.
കാവിക്കൊടിയേന്തിയ സ്ത്രീയെ ഭാരതാംബയായി ചിത്രീകരിക്കുന്നത് കാവിവല്‍ക്കരണത്തിന്റെ ഭാഗമാണെന്നാണ് മന്ത്രിയുടെ നിലപാട്. രജിസ്ട്രാര്‍ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകട്ടെ. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ കൂടി നിര്‍ദ്ദേശപ്രകാരം നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: