Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൗജന്യ ചികിത്സയും അവശ്യമരുന്നുകളും നിലച്ചിട്ട് മാസങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2025, 03:52 pm IST
inKerala, Kottayam

കോട്ടയം: ഗാന്ധിനഗര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും തിരുവനന്തപുരത്തിന് സമാനമായ സ്ഥിതി. വിദഗ്ധ ഡോക്ടര്‍മാരുടെയും മരുന്നുകളുടെയും ലഭ്യതക്കുറ
വും, സൗജന്യ ചികിത്സ നിലച്ചതുമാണ് കോട്ടയത്തെ മുഖ്യ പ്രശ്‌നങ്ങള്‍.

സൂപ്പര്‍ സ്‌പെഷ്യാലിറ്റി പദവിയിലേക്ക് ഉയരുന്ന കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വാങ്ങിയ മരുന്നുകളുടെയും ഉപകരണങ്ങളുടെയും പണം കുടിശ്ശികയാണ്. അതിനാല്‍ പല സ്ഥാപനങ്ങളും കമ്പനികളും ഉപകരണ വിതരണം നിര്‍ത്തി. ശസ്ത്രക്രിയയ്‌ക്കായി 30 ശതമാനം ഉപകരണങ്ങളും രോഗികള്‍ തന്നെ വാങ്ങേണ്ടിവരുന്നു. സര്‍ക്കാരിന്റെ വിവിധ സൗജന്യ ചികിത്സാ പദ്ധതികള്‍ രോഗികള്‍ക്ക് അന്യമായി. കാന്‍സര്‍, നെഫ്രോളജി, ഹൃദ്രോഗം എന്നിവയ്‌ക്കുള്ള മരുന്നുകള്‍ കൗണ്ടറില്‍ ലഭ്യമല്ല. അതുമൂലം കാസ്പ് ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ രോഗികള്‍ക്ക് ലഭിക്കുന്നില്ല.

വിവിധ സ്ഥാപനങ്ങള്‍ക്കും ഏജന്‍സികള്‍ക്കുമായി 176.4 കോടിയാണ് കുടിശ്ശിക. കാരുണ്യ പദ്ധതിയില്‍ മാത്രം 110 കോടി കുടിശ്ശിക. ന്യായവില ഷോപ്പിലേക്ക് മരുന്നുകളും ഉപകരണങ്ങളും വാങ്ങിയ ഇനത്തില്‍ 28 കോടി വിവിധ കമ്പനികള്‍ക്ക് കൊടുക്കാനുണ്ട്. ന്യായവില കൗണ്ടര്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. ആശുപത്രി വികസനസമിതി ഒരുമാസം 50 ലക്ഷം രൂപയുടെ വരെ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനാലാണ് അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്ലാതെ പോകുന്നത്.

ഒരു സ്വകാര്യസ്ഥാപനത്തില്‍ നിന്ന് ശസ്ത്രക്രിയാ ഉപകരണങ്ങള്‍ വാങ്ങിയ വകയില്‍ 2023 നവംബര്‍ വരെ 2.52 കോടി രൂപയാണ് കൊടുക്കാനുള്ളത്. ഗര്‍ഭിണികള്‍ക്കും നവജാത ശിശുക്കള്‍ക്കുമുള്ള ‘ആരോഗ്യ കിരണം’ പദ്ധതിയില്‍ രണ്ട് കോടിയാണ് കുടിശ്ശിക. കുട്ടികളുടെ ആശുപത്രിയും പ്രതിസന്ധിയിലേക്കാണ്. അഞ്ചുമാസമായി ഫണ്ട് കിട്ടിയിട്ടില്ല.
ഉപകരണങ്ങള്‍ കിട്ടാത്തതുകൊണ്ട് ശസ്ത്രക്രിയ മുടങ്ങാതിരിക്കാന്‍ സര്‍ജറി വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ പുതിയ രീതി സ്വീകരിക്കുകയാണ്.

വൃക്കയിലെ കല്ല് പൊടിച്ചു കളയുന്ന ഉപകരണം (ആര്‍ഐആര്‍എസ്) ഇപ്പോള്‍ കിട്ടുന്നില്ല. 45,000 രൂപയാണ് വില. ശസ്ത്രക്രിയക്ക് എത്തുന്ന ഒരു രോഗിയോട് 56000 രൂപ അടയ്‌ക്കാമോയെന്ന് ഡോക്ടര്‍ ചോദിക്കും. അങ്ങനെ അഞ്ചോ ആറോ പേരില്‍ നിന്ന് 6,000 രൂപവെച്ച് വാങ്ങി ഉപകരണം ലഭ്യമാക്കും.

വിവിധ വിഭാഗങ്ങളിലായി 56 വിദഗ്ധ ഡോക്ടര്‍മാരുടെ കുറവുണ്ട്. നാല് പ്രൊഫസര്‍, 45 അസി. പ്രൊഫസര്‍, ഏഴ് അസോ. പ്രൊഫസര്‍ എന്നിങ്ങനെ. അസ്ഥിരോഗം, ന്യൂറോസര്‍ജറി, ത്വക് രോഗം, ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍ ആറുവര്‍ഷമായി നിയമനം നടന്നിട്ടില്ല.

പരിമിതികള്‍ക്കിടയിലും മികവിന്റെ പാതയില്‍

പരിമിതികള്‍ക്കിടയിലും പല വിഭാഗങ്ങളിലെയും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും പരിശ്രമഫലമായി പൊതുജനാരോഗ്യ രംഗത്തിന് അഭിമാനകരമായ നേട്ടങ്ങള്‍ ഈ മെഡിക്കല്‍ കോളജ് സമ്മാനിച്ചിട്ടുണ്ട്. ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ആദ്യമായി ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത് കോട്ടയം മെഡിക്കല്‍ കോളജിലാണ്. സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള കാര്‍ഡിയോതൊറാസിക് സര്‍ജറി വിഭാഗം ഇതുവരെ 10 ഹൃദയം മാറ്റിവെയ്‌ക്കല്‍ നടത്തി.

കുട്ടികളിലുള്‍പ്പെടെ കരള്‍മാറ്റ ശസ്ത്രക്രിയകള്‍ ആദ്യമായി നടത്തിയതും ഇവിടുത്തെ സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗമാണ്. അതുല്യ നേട്ടങ്ങള്‍ കരസ്ഥമാക്കിയവയാണ് മറ്റു പല വിഭാഗങ്ങളും. ആധുനിക നിലവാരത്തിലുള്ള അഞ്ചു ബ്ലോക്കുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. 900 കോടിയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. സര്‍ജറി ബ്ലോക്ക്, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, കാര്‍ഡിയോളജി ബ്ലോക്ക് ഒന്നാംഘട്ടം, പകര്‍ച്ചവ്യാധി നിയന്ത്രണവിഭാഗം, ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക് എന്നിവയാണ് ഒരുങ്ങുന്നത്.

Tags: free treatmentessential medicinesHealthcare serviceCritical medical suppliesKottayam Medical College Hospital
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; വിഷ്ണു നാലുപേര്‍ക്ക് പുതുജീവനേകും

Kerala

ആവണിയ്‌ക്ക് ചികിത്സ സൗജന്യം, വിവാഹ സമ്മാനമെന്ന് ആശുപത്രി മാനേജ്മെന്റ്

പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ ഏകാത്മമാനവദര്‍ശനം പ്രഭാഷണങ്ങളുടെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ദ്വിദിന ദേശീയ സെമിനാറിന്റെ സമാപനസമ്മേളനം ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നഡ്ഡ ഉദ്ഘാടനം ചെയ്യുന്നു
India

വന്‍വിലക്കിഴിവില്‍ ജീവന്‍രക്ഷ, അവശ്യമരുന്നുകള്‍ നല‍്കുന്ന അമൃത് ഫാര്‍മസികള്‍…10 പുതിയ ഫാര്‍മസികള്‍ കൂടി തുറന്ന് ജെപി നദ്ദ

Kerala

ബിന്ദുവിനെ അവസാനമായി കാണാൻ നാട് ഒഴുകിയെത്തുന്നു; പതിനൊന്ന് മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം, കണ്ണീരടക്കാനാവാതെ ഉറ്റവർ

Kerala

ഉലകം ചുറ്റി മാഡം മന്ത്രി, അവശ്യമരുന്നില്ലാതെ ആശുപത്രികൾ; അർബുദ രോഗികളുടെ പ്രധാനപ്പെട്ട മരുന്നുകൾ സ്ഥിരമായി ഔട്ട് ഓഫ് സ്റ്റോക്ക് : എൻ.ഹരി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധതയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്? : എംടി രമേശ്

യു. എസിലെ ഇരട്ടക്കൊലയ്‌ക്കു പിന്നില്‍ അനില തന്നെയോ? ഇനിയും വിശ്വസിക്കാനാവാതെ മൂന്നിലവുകാര്‍

സ്ത്രീകളെ സ്വര്‍ണ്ണാഭരണം പോലെ പെട്ടിക്കകത്ത് സൂക്ഷിക്കണമെന്ന് കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് ശബ്നം നൂര്‍ജഹാന്‍

വാനര ശല്യത്തില്‍ പൊറുതിമുട്ടി ഇടുക്കി വള്ളക്കടവിലെ നാട്ടുകാര്‍

‘അവനവൻകടമ്പ’ പുരസ്‌കാരം പ്രമോദ് വെളിയനാടിന്

‘ഓള്‍ഡ് മങ്ക്’ റം എന്തുകൊണ്ടു നിരോധിച്ചു? കോടതി ഇടപെടലില്‍ തെറ്റു സമ്മതിച്ച് നിര്‍മ്മാതാക്കള്‍

റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും

സിപിഎമ്മുമായി തര്‍ക്കം തുടരവെ സിപിഐയുടെ നിര്‍ണായക സംസ്ഥാന സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ ചൊവ്വാഴ്ച ദല്‍ഹിയില്‍

രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലം: ആരോപണം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ക്കെതിരെ

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

സിജെപി നേതാക്കള്‍ക്ക് രാഷ്‌ട്രീയ അഭിലാഷങ്ങളുണ്ട്, പക്ഷെ അത് അവര്‍ എന്നോട് പറഞ്ഞില്ല:സിജെപിക്ക് വേണ്ടി നിരാഹാരം കിടന്ന സോനം വാങ്ചുകിന് നിരാശ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.