Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുന്‍ പിഎഫ്ഐക്കാര്‍ ഇടതുപാര്‍ട്ടികളില്‍ ആധിപത്യം ഉറപ്പിക്കുന്നു

എസ്എഫ്ഐ നേതാവിനെ അക്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടത് സിപിഐക്കാരനായ മുന്‍ പിഎഫ്ഐ നേതാവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2025, 11:57 am IST
in Kerala

ആലപ്പുഴ: ആയിരത്തോളം പേരെ വധിക്കാന്‍ ഹിറ്റ്ലിസ്റ്റ് തയാറാക്കിയ നിരോധിത ഇസ്ലാമിക ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുകാര്‍ സിപിഎം, സിപിഐ, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ ചേക്കേറുന്നു. പകല്‍ ഈ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുകയും രാത്രിയില്‍ എസ്ഡിപിഐയിലും സജീവമാണ് ഇവര്‍. ഭരണത്തിന്റെ ആനൂകൂല്യം ലഭിക്കുമെന്നതിനാല്‍ ഇടതുപ്രസ്ഥാനങ്ങളിലാണ് ഇവര്‍ കൂടുതലായി കടന്നു കൂടിയത്. മുസ്ലീം പ്രീണനം ലക്ഷ്യമാക്കി മുന്‍ പിഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് ഈ പാര്‍ട്ടികളില്‍ വലിയ സ്വീകരണമാണ് ലഭിക്കുന്നത്.

ആലപ്പുഴ ചാരുംമൂട് എസ്എഫ്ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടത് മുന്‍ പിഎഫ്ഐക്കാരായ സിപിഐ പ്രവര്‍ത്തകരാണ്. നിലവില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഇസ്ലാമിക ഭീകരവാദികള്‍ ഹൈജാക്ക് ചെയ്യുകയാണെന്നാണ് ദീര്‍ഘകാലമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ആളെണ്ണം കൂട്ടാന്‍ ഭീകരവാദികള്‍ ഒരുക്കിയ കെണിയില്‍ സിപിഐയും വീഴുന്നു എന്നാണ് അവരുടെ വെളിപ്പെടുത്തല്‍.

എസ്എഫ്ഐ നേതാവ് ചാരുംമൂട് കുന്നില്‍ നൗജാസ് മുസ്തഫയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മുന്‍ പ്രാദേശിക പിഎഫ്ഐ നേതാവും കായിക പരിശീലകനുമായ ചാരുമൂട് വേടരപ്ലാവ് ഹാറൂണ്‍ നിവാസില്‍ ഹനീഫ മകന്‍ ഹൈറൂല്‍, വേടരപ്ലാവ് ചരുവുപറമ്പില്‍ ബഷീര്‍ മകന്‍ നിഷാദ് എന്നിവരെയാണ് മാവേലിക്കര അഡിഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി രണ്ടു വര്‍ഷം മൂന്നു മാസം കഠിന തടവിനും ഒരു മാസം സാധാരണ തടവിനും ശിക്ഷിച്ചത്. 6500 പിഴയും പ്രതികള്‍ ഒടുക്കണം. 2018ലാണ് കേസിനാസ്പദമായ സംഭവം. പിഎഫ്ഐയുടെ തീവ്രവാദ ക്ലാസുകളില്‍ പങ്കെടുത്ത് അതിന്റെ സ്വാധീനത്തിലാണ് ഇവര്‍ ഉള്‍പ്പെടുന്ന ആറംഗ സംഘം എസ്എഫ്ഐ പ്രവര്‍ത്തകനെ ആക്രമിച്ചത്. എസ്ഡിപിഐ മാവേലിക്കര മണ്ഡലം സെക്രട്ടറിയായിരുന്ന ഹൈറൂല്‍, പിഎഫ്ഐ നിരോധനത്തിന് ശേഷം സിപിഐയിലെത്തി.

പിഎഫ്ഐ നിരോധനത്തിന് ശേഷം ആ സംഘടനയുടെ അറിവോടെ തന്നെ പ്രവര്‍ത്തകര്‍ മറ്റു പാര്‍ട്ടികളില്‍ ചേക്കേറി തുടങ്ങി. ആദ്യം മറ്റൊരു പാര്‍ട്ടിയില്‍ ചേരാനുള്ള നീക്കം പരാജയപ്പെട്ടതോടെയാണ് ഹൈറൂല്‍ സിപിഐയിലെത്തിയത്. പിന്നീട് 2023 ഏപ്രിലില്‍ സിപിഐക്കാരനായ മന്ത്രിയെ തന്റെ വീട്ടില്‍ വിരുന്നിന് ക്ഷണിച്ചുവരുത്തി അതിന്റെ ചിത്രങ്ങളും ഇയാള്‍ സമുഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചു.

ഇത്തരക്കാരെ സിപിഐ കൂടെക്കൂട്ടുന്നതിനെതിരെ സ്വന്തം അണികളും മറ്റു പാര്‍ട്ടികളും വിമര്‍ശനം ഉയര്‍ത്തിയെങ്കിലും ഫലമുണ്ടായില്ല. തങ്ങളുടെ നിഗൂഢ ലക്ഷ്യങ്ങള്‍ മുന്‍ നി
ര്‍ത്തി മറ്റു പാര്‍ട്ടികളില്‍ ചേര്‍ന്ന് പുകമറ സൃഷ്ടിക്കുന്ന ഇക്കൂട്ടര്‍ രാത്രി എസ്ഡിപിഐയില്‍ സജീവമാണെന്ന് മറ്റു പ്രവര്‍ത്തകര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

സമൂഹത്തില്‍ സ്വീകാര്യത ലഭിക്കുന്നതിനായി, വിവിധ പാര്‍ട്ടികളിലെ നേതാക്കളെ പൊതുപരിപാടികളില്‍ ക്ഷണിച്ചും അവരുടെ വസതികളിലോ ഓഫീസിലോ ചെന്ന് മധുരവിതരണമോ ലഘുലേഖ വിതരണമോ നടത്തി അതിന്റെ ഫോട്ടോകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതും എസ്ഡിപിഐയുടെ പതിവു രീതിയാണ്.

സിപിഎമ്മിനുള്ളില്‍ മുന്‍ പിഎഫ്ഐക്കാരുടെ സ്വാധീനം ശക്തമാണ്. കായംകുളത്ത് എസ്എഫ്ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടത് സിപിഎമ്മുകാരനായ പിഎഫ്ഐ ഭീകരനായിരുന്നു.

Tags: PFI membersleft parties
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

നേപ്പാളിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്

Kerala

ശബരിമലയിലെ സ്‌പോട്ട് ബുക്കിംഗ് : 26 ന് പന്തളത്ത് ഹൈന്ദവ യോഗം, എതിര്‍പ്പുമായി ഇടതു പാര്‍ട്ടികളും

Kottayam

വോട്ടെടുപ്പിനെത്തിയില്ല, ഭരണങ്ങാനം പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനു പണി കൊടുത്ത് സിപിഎം

പുതിയ വാര്‍ത്തകള്‍

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.