Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അടിയന്തരാവസ്ഥയെക്കുറിച്ച് പഠിക്കണം, പഠിപ്പിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2025, 09:33 am IST
inEditorial

അടിയന്തരാവസ്ഥ എന്ന കിരാത നടപടിക്ക് അരനൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്. 21 മാസമേ ആ സ്വേച്ഛാധികാരം നിലനിന്നുള്ളൂ. 50 വയസ്സായ ഇന്നത്തെ തലമുറയ്‌ക്ക് എന്താണ് അടിയന്തരാവസ്ഥ എന്നത് സംബന്ധിച്ച് വ്യക്തമായ ധാരണ ഉണ്ടാകണമെന്നില്ല. വായിച്ചറിഞ്ഞതും കേട്ടറിവുകളും മാത്രമേ ഉണ്ടാവുകയുള്ളൂ. അന്നത്തെ ദുഷ്‌ചെയ്തികളെക്കുറിച്ച് പഠിക്കണം. അതിന് സംവിധാനമുണ്ടാക്കണം. പാഠ്യപദ്ധതിയില്‍ തന്നെ അത് വിഷയമാക്കണം. അടിയന്തരാവസ്ഥയിലെ ക്രൂരതകളും ദുഷ്‌ചെയ്തികളും കരിക്കുലമാക്കണമെന്ന കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ അഭിപ്രായം എന്തുകൊണ്ടും സ്വാഗതാര്‍ഹമാണ്. അടിയന്തരാവസ്ഥ സംബന്ധിച്ച് യഥാര്‍ത്ഥ വിവരങ്ങള്‍ അറിയാതിരിക്കാനുള്ള സംവിധാനങ്ങളെല്ലാം അന്ന് ഒരുക്കിയിരുന്നു. സര്‍ക്കാറിന്റെ ഔദ്യോഗിക വാര്‍ത്തകള്‍ മാത്രമേ അറിയാന്‍ പാടുള്ളൂ എന്നുള്ളതായിരുന്നു തീരുമാനം. പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി. നിശ്ചയിച്ച ഉദ്യോഗസ്ഥന്‍ പരിശോധിച്ചുറപ്പുവരുത്തിയേ വാര്‍ത്തകള്‍ പുറത്തറിയാന്‍ പാടുള്ളൂ എന്നതായിരുന്നു വ്യവസ്ഥ. അത് പാലിക്കപ്പെട്ടില്ലെങ്കില്‍ തടവും കൊടും പീഡനവുമായിരുന്നു അതിനുള്ള ശിക്ഷ. അതറിഞ്ഞതുകൊണ്ടുതന്നെ കേരളത്തില്‍ ‘ദേശാഭിമാനി’ അടക്കമുള്ള പത്രങ്ങളെല്ലാം സെന്‍സര്‍ ഓഫീസറുടെ മുന്നില്‍ ക്യൂ നില്‍ക്കുന്ന കാഴ്ചയാണുണ്ടായിരുന്നത്. ഇതിനെ പരിഹസിച്ചുകൊണ്ട് പിന്നീട് എല്‍.കെ.അദ്വാനി എഴുതി ‘ഇന്ദിര കുനിയാന്‍ പറഞ്ഞപ്പോള്‍ ചിലര്‍ മുട്ടില്‍ ഇഴഞ്ഞു’ എന്ന്. അതിവിനയവും ഭക്തിയും പ്രകടിപ്പിച്ച മാധ്യമങ്ങളെയാണ് അന്ന് കണ്ടത്. അതിന് വഴങ്ങാത്ത ‘ജന്മഭൂമി’ അടക്കം അടച്ചുപൂട്ടപ്പെട്ടു. അങ്ങനെ ചെയ്യേണ്ടിവന്ന ഒരേയൊരു പത്രമേ മലയാളത്തിലുണ്ടായിരുന്നുള്ളൂ അതാണ് ജന്മഭൂമി.

പത്രാധിപര്‍ പി.വി.കെ. നെടുങ്ങാടി, പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ യു. ദത്താത്രേയറാവു, മാനേജര്‍ പി. നാരായണന്‍ എന്നിവരടക്കം നിരവധി പേരാണ് ജയിലില്‍ കഴിയേണ്ടിവന്നത്. പൗരസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തിയും ജനാധിപത്യ സ്ഥാപനങ്ങളെ തകര്‍ത്തുമാണ് ഭരണം മുന്നേറിയത്. ഭരണഘടനയെ ചവറ്റുകുട്ടയില്‍ എറിഞ്ഞുകൊണ്ട് പരമരഹസ്യമെന്ന മട്ടില്‍ അടച്ചുവച്ച കവറിലാക്കി റഷ്യയില്‍ പര്യടനം നടത്തുകയായിരുന്ന രാഷ്‌ട്രപതി ഫക്രുദീന്‍ അലി അഹമ്മദിന്റെ കയ്യിലെത്തിച്ച് ഒപ്പിട്ടാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജനാധിപത്യത്തെ കശാപ്പുചെയ്തുവെന്ന് അന്നത്തെ ചീഫ് ജസ്റ്റിസിന് പോലും പറയേണ്ടിവന്നു.

ക്രൂരതകള്‍ അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജെ.സി.ഷാ കമ്മീഷന്‍ റിപ്പോര്‍ട്ട് പോലും പൂഴ്്ത്തിവച്ചു. ഇതെല്ലാം ചെയ്തതാരാണെന്ന് ജനങ്ങള്‍ അറിയണം. പുതിയ തലമുറയ്‌ക്ക് അന്നത്തെ ദുഷ്ചെയ്തികള്‍ എന്തൊക്കെയെന്ന് വ്യക്തമായി അറിയില്ല. അതെല്ലാം മനസ്സിലാക്കാന്‍ പുതിയ തലമുറയ്‌ക്ക് അവസരമുണ്ടാകണം. കരിക്കുലത്തിലും സിലബസിലും അടിയന്തരാവസ്ഥ വിഷയം ഉള്‍പ്പെടുത്തേണ്ടത് അനി
വാര്യമാണെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശം ഗൗരവത്തിലെടുക്കണം. ഇതെല്ലാം നന്നായി അറിയുന്നവരും അനുഭവിച്ചവരുമാണ് കേരളം ഭരിക്കുന്നവരില്‍ ഭൂരിപക്ഷവും. അതില്‍ തന്നെ കള്ളനാണയങ്ങള്‍ ഇല്ലാതില്ല. സിപിഐയും ആര്‍എസ്പിയും മുസ്ലീംലീഗടക്കമുള്ളവരും അടിയന്തരവാസ്ഥയെ ആസ്വദിച്ചവരും അനുഭവിച്ചവരുമാണ്.

ഏതായാലും ഗവര്‍ണറുടെ ചുമതലകള്‍ എന്തൊക്കെ, എങ്ങനെയൊക്കെ എന്നൊക്കെ പഠിക്കാന്‍ സംവിധാനമുണ്ടാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി തന്നെ പറഞ്ഞു കഴിഞ്ഞല്ലോ. അങ്ങനെയെങ്കില്‍ അതും പഠിക്കാം. ഇതും പഠിക്കാം. എല്ലാം പഠിക്കുന്നത് നല്ലതാണല്ലോ. ഗവര്‍ണറുടെ കാര്യം പഠിച്ചുതുടങ്ങുമ്പോഴാണോ പഠനം തീരുമ്പോഴാണോ മന്ത്രിപ്പണി തീരുന്നതെന്ന് നോക്കിയാല്‍ മതി. ഇനിയിപ്പോള്‍ എന്താണ് ഭാരതാംബ? എവിടെയൊക്കെ ഇത് സ്ഥാപിച്ചിട്ടുണ്ട് എന്നും പഠിപ്പിക്കേണ്ടതല്ലേ? 1936 ല്‍ ഗാന്ധിജിയും 1983 ല്‍ ഇന്ദിരയും ഭാരതാംബയുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. അതിലെല്ലാം സ്ത്രീ തന്നെയാണുള്ളത്. സാരിതന്നെയാണുള്ളത്. ഭാരതാംബയോടാണോ, കാവിക്കൊടിയോടാണോ കമ്യൂണിസ്റ്റ് സര്‍ക്കാരിന് എതിര്‍പ്പ് എന്നറിയില്ല. ഏതായാലും സ്വാതന്ത്ര്യസമരത്തിലോ അതിനുശേഷമോ മുമ്പൊരുകാലത്തുമില്ലാത്തവിധം ‘ഭാരത് മാതാ കീ ജയ്’ വിളിക്കുന്ന സിപിഐ സെക്രട്ടറിയെ കാണാനായി. അത് സിപിഎമ്മിന്റെ ഇഷ്ടത്തിനൊത്തായില്ല എന്നും കേട്ടു. ഇനി എന്തൊക്കെ കാണണം കേള്‍ക്കണം എന്നാണറിയാനിരിക്കുന്നത്.

Tags: state of emergency
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബാലഗോകുലം ഉത്തരകേരളം സംസ്ഥാന വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രവര്‍ത്തക സമിതി ശിബിരം മുന്‍ ഡിജിപി ഡോ. ജേക്കബ് തോമസ് ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു
News

അടിയന്തരാവസ്ഥ ഭാരതം കണ്ട ഏറ്റവും വലിയ ദുരന്തവര്‍ഷം: ഡോ. ജേക്കബ് തോമസ്

Editorial

തരൂര്‍ തുറന്നു പറഞ്ഞു, പാര്‍ട്ടി തിരിച്ചറിയട്ടെ

Kerala

ഗവര്‍ണറെ നിശബ്ദനാക്കാന്‍ ശ്രമിക്കുന്നത് അടിയന്തരാവസ്ഥയ്‌ക്ക് സമം: വി. മുരളീധരന്‍

ന്യൂദല്‍ഹിയില്‍ ഡോ. അംബേദ്കര്‍ ഇന്റര്‍ നാഷണല്‍ സെന്ററും ഹിന്ദുസ്ഥാന്‍ സമാചാറും ഇന്ദിരാഗാന്ധി കലാകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ ദത്താത്രേയ ഹൊസബാളെ സംസാരിക്കുന്നു
Main Article

നമ്മള്‍ സ്വാതന്ത്ര്യത്തിന് അര്‍ഹരാണ്

ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അടിയന്തരാവസ്ഥ വിരുദ്ധദിന സെമിനാറും പ്രദര്‍ശനവും പത്തനംതിട്ട ടൗണ്‍ ഹാളില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

കോണ്‍ഗ്രസിന് ഇപ്പോഴും ഇന്ദിരയുടെ ഏകാധിപത്യ ജീന്‍: ജോര്‍ജ് കുര്യന്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.