ടെഹ് റാന്‍ :കുലീനമായ, സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്ന ജനങ്ങളുള്ള ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് ഇറാന്‍. 12 ദിവസം നീണ്ട ഇസ്രയേലുമായുള്ള യുദ്ധത്തില്‍ ഇറാന് ധാര്‍മ്മിക പിന്തുണയും ഐക്യസന്ദേശവും ഇന്ത്യ നല്‍കിയിരുന്നുവെന്ന് ഇറാന്‍ എംബസി പറഞ്ഞു. യുദ്ധത്തില്‍ ഇറാന്‍ ഇസ്രയേലിനും യുഎസിനും എതിരെ വിജയം നേടിയെന്നും ഇറാന്‍ എംബസി അറിയിച്ചു.
യുദ്ധത്തില്‍ ഇറാന്‍ വിജയിച്ചതായും ദല്‍ഹിയിലെ ഇറാന്‍ എംബസി അവകാശപ്പെട്ടു. ഇന്ത്യയിലെ മുഴുവന്‍ രാഷ്‌ട്രീയ നേതാക്കള്‍ക്കും സാധരണക്കാര്‍ക്കും ഇറാന്‍ എംബസി എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ നന്ദി പറഞ്ഞു. ഇറാനൊപ്പം മുഴുവന്‍ ഇന്ത്യക്കാരും നിലകൊണ്ടതിനും പിന്തുണ പ്രഖ്യാപിച്ചതിനും ഇറാന്‍ എംബസി നന്ദി പറഞ്ഞു.
യുദ്ധത്തിന്റെ നാളുകളില്‍ പ്രധാനമന്ത്രി മോദി ഇറാന്‍ പ്രസിഡന്‍റ് മഹ്മൂദ് പെസഷ്കിയനെ ആശങ്ക അറിയിച്ചിരുന്നു. ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വരാന്‍ ഇറാന്‍ വ്യോമപാത വരെ തുറന്നുകൊടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: