Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രി മോദി രണ്ട് ദിവസത്തിനുള്ളിൽ മൂന്ന് സംസ്ഥാനങ്ങൾ സന്ദർശിക്കും ; മൂന്നിടങ്ങളിലും തുടക്കമിടുന്നത് വികസനത്തിന്റെ പുത്തൻ പദ്ധതികൾ

ജലവിതരണം, വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികൾക്ക് പ്രധാനമന്ത്രി മോദി തുടക്കം കുറിക്കുകയും 53,600-ലധികം ഗുണഭോക്താക്കൾക്കുള്ള പ്രധാനമന്ത്രി ആവാസ് യോജന (നഗരം) യുടെ ആദ്യ ഗഡു വിതരണം ചെയ്യുകയും ചെയ്യും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2025, 09:11 am IST
in India

ന്യൂദൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തിനുള്ളിൽ മൂന്ന് സംസ്ഥാനങ്ങൾ സന്ദർശിക്കും. ബീഹാർ, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ പ്രത്യേക പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. ബീഹാറിലും ഒഡീഷയിലും നിരവധി വികസന പദ്ധതികൾക്ക് അദ്ദേഹം തുടക്കം കുറിക്കുകയും ആന്ധ്രാപ്രദേശിൽ അന്താരാഷ്‌ട്ര യോഗ ദിനത്തിൽ ഒരു കൂട്ട യോഗ പരിപാടിക്ക് നേതൃത്വം നൽകുകയും ചെയ്യും.

വെള്ളിയാഴ്ച ബീഹാറിലെ സിവാനിലും ഒഡീഷയിലെ ഭുവനേശ്വറിലും പൊതുയോഗങ്ങളെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യും. ഒഡീഷയിലെ ബിജെപി സർക്കാരിന്റെ ഒരു വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല ചടങ്ങിൽ പ്രധാനമന്ത്രി അധ്യക്ഷത വഹിക്കും.

സിവാനിൽ 400 കോടിയിലധികം രൂപ ചെലവ് വരുന്ന പുതിയ വൈശാലി-ഡിയോറിയ റെയിൽ പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി മോദി നിർവഹിക്കുമെന്നും ഈ റൂട്ടിൽ പുതിയ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുമെന്നും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ഈ വന്ദേ ഭാരത് ട്രെയിൻ പട്‌ലിപുത്രയ്‌ക്കും ഗോരഖ്പൂരിനും ഇടയിൽ മുസാഫർപൂർ, ബെട്ടിയ വഴി സർവീസ് നടത്തും.

കൂടാതെ ‘മെയ്‌ക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദി വേൾഡ്’ എന്ന തന്റെ ദർശനത്തിന്റെ ഭാഗമായി, റിപ്പബ്ലിക് ഓഫ് ഗിനിയയിലേക്ക് കയറ്റുമതി ചെയ്യുന്നതിനായി മർഹൗറ പ്ലാന്റിൽ (സരൺ ജില്ല) നിർമ്മിച്ച അത്യാധുനിക ലോക്കോമോട്ടീവുകൾ പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഈ ഫാക്ടറിയിൽ കയറ്റുമതിക്കായി നിർമ്മിക്കുന്ന ആദ്യത്തെ ലോക്കോമോട്ടീവ് (റെയിൽ എഞ്ചിൻ) ആണിത്. തുടർന്ന് ഗംഗാ നദിയുടെ സംരക്ഷണത്തിന്റെയും പുനരുജ്ജീവനത്തിന്റെയും ലക്ഷ്യത്തിന് അനുസൃതമായി, നമാമി ഗംഗെ പദ്ധതിയുടെ കീഴിൽ 1,800 കോടി രൂപയിലധികം ചെലവുവരുന്ന ആറ് മലിനജല സംസ്കരണ പ്ലാന്റുകൾ (എസ്ടിപി) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് പ്രസ്താവനയിൽ പറയുന്നു.

ജലവിതരണം, വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികൾക്ക് പ്രധാനമന്ത്രി മോദി തുടക്കം കുറിക്കുകയും 53,600-ലധികം ഗുണഭോക്താക്കൾക്കുള്ള പ്രധാനമന്ത്രി ആവാസ് യോജന (നഗരം) യുടെ ആദ്യ ഗഡു വിതരണം ചെയ്യുകയും ചെയ്യും. പൂർത്തിയായ 6,600-ലധികം വീടുകളുടെ ‘ഗൃഹപ്രവേശം’ ചടങ്ങിൽ മോദി ചില ഗുണഭോക്താക്കൾക്ക് താക്കോലുകൾ കൈമാറും. പ്രസ്താവന പ്രകാരം, ഒഡീഷയിൽ 18,600 കോടിയിലധികം രൂപയുടെ നിരവധി വികസന പദ്ധതികൾക്ക് മോദി തുടക്കം കുറിക്കും.

കുടിവെള്ളം, ജലസേചനം, കാർഷിക അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ, ഗ്രാമീണ റോഡുകളും പാലങ്ങളും, ദേശീയ പാതകളുടെ ഭാഗങ്ങൾ, ഒരു പുതിയ റെയിൽവേ ലൈൻ എന്നിവയുൾപ്പെടെ നിർണായക മേഖലകളുമായി ബന്ധപ്പെട്ടതാണ് ഈ പദ്ധതികൾ. ബൗധിനെ ദേശീയ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിന്റെ ചരിത്ര നിമിഷം അടയാളപ്പെടുത്തിക്കൊണ്ട്, ജില്ലയിലെ റെയിൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്ന പുതിയ ട്രെയിൻ സർവീസുകൾ പ്രധാനമന്ത്രി ആദ്യമായി ഫ്ലാഗ് ഓഫ് ചെയ്യും. ആധുനികവും പരിസ്ഥിതി സൗഹൃദവുമായ നഗര-മൊബിലിറ്റി ശൃംഖലയെ പിന്തുണയ്‌ക്കുന്ന ക്യാപിറ്റൽ റീജിയൻ അർബൻ ട്രാൻസ്‌പോർട്ട് (CRUT) സംവിധാനത്തിന് കീഴിൽ 100 ​​ഇലക്ട്രിക് ബസുകളും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.

ഒഡീഷ, ആന്ധ്രാപ്രദേശ് ഷെഡ്യൂൾ

ഇന്ത്യയുടെ ആദ്യത്തെ ഭാഷാ സംസ്ഥാനമായി ഒഡീഷ 100 വർഷം പൂർത്തിയാക്കുന്ന 2036, രാജ്യം സ്വാതന്ത്ര്യത്തിന്റെ 100 വർഷം ആഘോഷിക്കുന്ന 2047 എന്നീ ചരിത്രപരമായ വർഷങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒഡീഷ ദർശന രേഖയും മോദി പുറത്തിറക്കും. സംസ്ഥാനത്തെ വിജയകരമായ സ്ത്രീകളെ ആദരിക്കുന്നത് ഉൾപ്പെടെ നിരവധി സംരംഭങ്ങളിലും അദ്ദേഹം പങ്കെടുക്കും. പതിനൊന്നാം അന്താരാഷ്‌ട്ര യോഗ ദിനത്തോടനുബന്ധിച്ച് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് ഒരു ദേശീയ തല പരിപാടിക്ക് പ്രധാനമന്ത്രി നേതൃത്വം നൽകും.

വിശാഖപട്ടണം ബീച്ചിൽ അഞ്ച് ലക്ഷത്തോളം പേർക്കൊപ്പം അദ്ദേഹം  യോഗ അവതരിപ്പിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു. ഇതോടൊപ്പം രാജ്യത്തുടനീളമുള്ള 3.5 ലക്ഷത്തിലധികം സ്ഥലങ്ങളിൽ ഒരേസമയം യോഗ പരിപാടികളും സംഘടിപ്പിക്കും.

Tags: BiharNarendra ModiOdishaandhrapradeshdevelopment projects
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്‍ഡോ-മെഡിറ്ററേനിയനിലെ തന്ത്രപരമായ പങ്കാളിത്തം

Kerala

സതീശൻജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ; എല്ലാവിധ പിന്തുണയും ഉറപ്പ്, ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി

India

ഭാരതവും നെതര്‍ലന്‍ഡ്സും17 കരാറുകളില്‍ ഒപ്പിട്ടു; ലക്ഷ്യം സാമ്പത്തികവ്യാപാര രംഗങ്ങളിലെ വന്‍ കുതിച്ചുചാട്ടം

India

പ്രധാനമന്ത്രിയെക്കുറിച്ചുള്ള പുസ്തകവുമായി കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

വൈദേശിക ആക്രമണത്തില്‍ നിന്നുള്ള പുനരുദ്ധാരണത്തിന്റെ 75-ാം വാര്‍ഷികത്തില്‍ സോമനാഥ് ക്ഷേത്രം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദിയെ വന്ദിക്കുന്നു
India

സ്വാഭിമാനം സോമനാഥം; പ്രീണനരാഷ്‌ട്രീയത്തിന് മേല്‍ രാഷ്‌ട്രാഭിമാനത്തിന്റെ വിജയം: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഏകദിന ടീമില്‍ സഞ്ജു ഇല്ല; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

കെ.വി. തോമസ് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിസ്ഥാനം ഒഴിഞ്ഞു, കേരളഹൗസിലെ മുറിയും വിട്ടുനൽകി

ലോകകപ്പ് സംപ്രേഷണം: ഫിഫ അധികൃതര്‍ ഭാരതത്തില്‍

വന്ദേമാതരത്തോട് എന്തേ ഇത്ര അസഹിഷ്ണുത?

നന്ദി കാണിച്ചവരോട് നന്ദി

പൂനെയിൽ പാർപ്പിട സമുച്ചയത്തിലെ ലിഫ്റ്റിൽ കുടുങ്ങി; ഏഴുവയസ്സുകാരന് ദാരുണാന്ത്യം

രാജ്യത്തുള്ളത് വ്യത്യസ്ത കാലാവസ്ഥാ സാഹചര്യങ്ങള്‍: തെക്ക്, വടക്ക്, കിഴക്ക് മേഖലകളില്‍ മഴ; ഉത്തരേന്ത്യയില്‍ കൊടും ചൂട്

ജേര്‍ണലിസം, ഫിലിം പ്രൊഡക്ഷന്‍ മാഗ്‌കോമിലേക്ക് അപേക്ഷിക്കാം

സമുദ്ര സുരക്ഷാ ദൗത്യത്തില്‍ പങ്കെടുത്ത് കൊച്ചിയില്‍
മടങ്ങിയെത്തുന്ന ഐഎന്‍എസ് സുനൈന

സമുദ്രമേഖലാ സഹകരണം: ദൗത്യവിജയവുമായി ഐഒഎസ് സാഗര്‍

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ പുലി പ്രഭാകരന്റെ ഓർമ്മ ദിനത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ അനുസ്മരണ കുറിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.