Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റിസര്‍വ്വ് ബാങ്ക് അഴിച്ചുവിട്ട ഡബിള്‍ പോസിറ്റീവ് നയങ്ങളില്‍ നാലാം ദിവസവും കുതിച്ചുയര്‍ന്ന് ഓഹരി വിപണി; സഞ്ജയ് മല്‍ഹോത്രയ്‌ക്ക് കയ്യടി

പുതുതായി റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റ സഞ്ജയ് മല്‍ഹോത്രയ്‌ക്ക് കയ്യടികള്‍ ഉയരുകയാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ച പുതിയ ഡബിള്‍ പോസിറ്റീവ് നയങ്ങളുടെ ഭാഗമായി ഓഹരി വിപണിയില്‍ നാല് ദിവസങ്ങളായി വന്‍കുതിപ്പു തുടരുമ്പോഴാണ് സഞ്ജയ് മല്‍ഹോത്രയ്‌ക്ക് കയ്യടിയും ഉയരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2025, 09:00 pm IST
inIndia, Business
റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)

റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)

മുംബൈ: പുതുതായി റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റ സഞ്ജയ് മല്‍ഹോത്രയ്‌ക്ക് കയ്യടികള്‍ ഉയരുകയാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ച പുതിയ ഡബിള്‍ പോസിറ്റീവ് നയങ്ങളുടെ ഭാഗമായി ഓഹരി വിപണിയില്‍ നാല് ദിവസങ്ങളായി വന്‍കുതിപ്പു തുടരുമ്പോഴാണ് സഞ്ജയ് മല്‍ഹോത്രയ്‌ക്ക് കയ്യടിയും ഉയരുന്നത്.

ജൂണ്‍ ഒമ്പത് തിങ്കളാഴ്ചയും ഓഹരി വിപണി മുകളിലേക്ക് കുതിച്ചു. സെന്‍സെക്സ് 82,445 പോയിന്‍റില്‍ എത്തിയപ്പോള്‍ നിഫ്റ്റി 25000ല്‍ മുകളിലേക്ക് കുതിച്ച് 25,103ല്‍ എത്തി. 2024 ഒക്ടോബര്‍ 14 ന് ശേഷം വീണ്ടും ഓഹരി വിപണി ഏറ്റവും ഉയരത്തില്‍ എത്തിയിരിക്കുകയാണ്.

തുടര്‍ച്ചയായി നാലാം ദിവസമാണ് ഓഹരിവിപണി നേട്ടം കൊയ്യുന്നത്. ജൂണ്‍ നാലിന് ആരംഭിച്ച കുതിപ്പാണ് ജൂണ്‍  9നും തുടരുന്നത്. പൊതുമേഖല ബാങ്കുകളും ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങളും ആണ് പ്രധാനമായും കുതിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐഒബി, ഇന്ത്യന്‍ ബാങ്ക്, കൊടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് തുടങ്ങിയ ഓഹരികളുടെ വില ഉയര്‍ന്നു. മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ്, ചോളമണ്ഡലം, ഐഐഎഫ് സി എന്നീ ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങളുടെ (എന്‍ബിഎഫ് സി) ഓഹരി വിലകളും ഉയര്‍ന്നു.

റിസര്‍ബ്ബ് ബാങ്ക് ജൂണ്‍ ആറിന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിച്ച രണ്ട് പോസിറ്റീവായ നയങ്ങളാണ് ഓഹരി വിപണിയുടെ ചലനത്തിന് പിന്നില്‍. പലിശ നിരക്കുകളിൽ 50 ബേസിസ് പോയിന്‍റുകളുടെ കുറവാണ് വരുത്തിയത്. ഇതോടെ റിപ്പോ നിരക്ക് 5.50 ശതമാനത്തിലെത്തി. ഭവന വായ്‌പ, വാഹന വായ്‌പ, വ്യക്തിഗത വായ്‌പ, വിദ്യാഭ്യാസ വായ്‌പ, കാർഷിക വായ്‌പ, സ്വർണപ്പണയ വായ്‌പ എന്നിവയുടെയെല്ലാം പലിശനിരക്ക് കുറയാൻ‌ സഹായിക്കുന്നതാണ് പുതിയ തീരുമാനം.

രണ്ടാമത് റിസര്‍വ്വ് ബാങ്ക് ബാങ്കുകളുടെ കരുതല്‍ ധന അനുപാതത്തിലും കുറവ് വരുത്തുകയുണ്ടായി. ബാങ്കുകള്‍ കരുതല്‍ ധനമായി സൂക്ഷിക്കേണ്ട തുകയിലാണ് കുറവ് വരുത്തിയത്. ഇതോടെ ബാങ്കുകള്‍ക്ക് കൂടുതല്‍ തുക വായ്‌പയായി നല്‍കാന്‍ കഴിയും. ഇത് ബാങ്കിലെ പണലഭ്യത വര്‍ധിപ്പിക്കും.

Tags: RBI Governor Sanjay MalhotrarbiNSEBSEReservebanksharemarketSanjayMalhotra
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)
India

പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക്; ഭവന-വാഹന വായ്‌പകളുള്ളവര്‍ക്ക് ആശ്വാസം; വിപണിയില്‍ പണലഭ്യത കൂടും

India

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

India

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.