Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇട്രിയം…സ്കാന്‍ഡിയം….ട്രംപ് ചൈനയുടെ മുന്‍പില്‍ വിയര്‍ക്കുന്നതിന് കാരണം ഇവ രണ്ടും

ഭൂമിയിലെ അപൂര്‍വ്വധാതു ശേഖരം കയ്യടക്കിവെച്ചുകൊണ്ടുള്ള വിലപേശലില്‍ ചൈനയുടെ കാല്‍ക്കീഴില്‍ വീഴുകയാണ് യുഎസും പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും. കഴിഞ്ഞ ദിവസം വ്യാപാരക്കരാറിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങിനെ ഫോണില്‍ വിളിക്കാന്‍ ഡൊണാള്‍ഡ് ട്രംപിനെ പ്രേരിപ്പിച്ചത് ചൈനയുടെ കൈവശമുള്ള ഈ അപൂര്‍വ്വ ലോഹധാതുക്കളാണ്. അതില്‍ പ്രധാനമായവയാണ് ഇട്രിയവും സ്കാന്‍ഡിയവും.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Jun 7, 2025, 08:29 pm IST
inWorld, Business
ഡൊണാള്‍ഡ് ട്രംപ് (ഇടത്ത്) സ്കാന്‍ഡിയവും ഇട്രിയവും (നടുവില്‍) ഷീ ജിന്‍പിങ്ങ് (വലത്ത്)

ഡൊണാള്‍ഡ് ട്രംപ് (ഇടത്ത്) സ്കാന്‍ഡിയവും ഇട്രിയവും (നടുവില്‍) ഷീ ജിന്‍പിങ്ങ് (വലത്ത്)

വാഷിംഗ്ടണ്‍: ഭൂമിയിലെ അപൂര്‍വ്വധാതു ശേഖരം കയ്യടക്കിവെച്ചുകൊണ്ടുള്ള വിലപേശലില്‍ ചൈനയുടെ കാല്‍ക്കീഴില്‍ വീഴുകയാണ് യുഎസും പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും. കഴിഞ്ഞ ദിവസം വ്യാപാരക്കരാറിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങിനെ ഫോണില്‍ വിളിക്കാന്‍ ഡൊണാള്‍ഡ് ട്രംപിനെ പ്രേരിപ്പിച്ചത് ചൈനയുടെ കൈവശമുള്ള ഈ അപൂര്‍വ്വ ലോഹധാതുക്കളാണ്. അതില്‍ പ്രധാനമായവയാണ് ഇട്രിയവും സ്കാന്‍ഡിയവും.

ട്രംപ് എന്തുകൊണ്ടാണ് ഈ രണ്ട് പ്രകൃതിദത്ത ധാതുക്കളുടെ കാര്യത്തില്‍ ചൈനയെ ഭയപ്പെടുന്നത് എന്നത് നോക്കാം. യുഎസിലെ വിവിധ സാങ്കേതികവിദ്യാപ്രയോഗങ്ങളില്‍ നിര്‍ണ്ണായകപങ്ക് ഈ രണ്ട് അപൂര്‍വ്വ ധാതുക്കളും വഹിക്കുന്നു. ഹരിതോര്‍ജ്ജം മുതല്‍ പ്രതിരോധ ആവശ്യങ്ങള്‍ക്ക് വരെ ഇട്രിയവും സ്കാന്‍ഡിയവും അമേരിക്കയ്‌ക്ക് വേണം. ഇവ കിട്ടാന്‍ പൂര്‍ണ്ണമായും ചൈനയില്‍ നിന്നുള്‍പ്പെടെയുള്ള ഇറക്കുമതിയെയാണ് യുഎസ് ആശ്രയിക്കുന്നത്. രാജ്യത്തിനകത്ത് ഇവ വിതരണം ചെയ്തില്ലെങ്കില്‍ അത് യുഎസിന്റെ രാജ്യസുരക്ഷയെയും സാമ്പത്തിക സ്ഥിരതയെയും വരെ ബാധിക്കും.

യുഎസ് 2023-24ല്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്തത് 3.96 ലക്ഷം കിലോഗ്രാം അപൂര്‍വ്വ ധാതുക്കളാണ്. 2182 കോടി ഡോളറിന്റെ അപൂര്‍വ്വധാതുക്കളാണ്. ഇതില്‍ 99.6 ശതമാനവും സ്കാന്‍ഡിയവും ഇട്രിയവുമാണ്. അമേരിക്കയിലെ പ്രധാനകാര്‍ നിര്‍മ്മാണക്കമ്പനികളായ ടെസ് ലയും ജനറല്‍ ഇലക്ട്രിക്കും ഇട്രിയവും സ്കാന്‍ഡിയവും കിട്ടാത്തതിനാല്‍ ഉല്‍പാദനം നിര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അമേരിക്കയെ വീണ്ടും ഗ്രേറ്റ് ആക്കുമെന്ന് ആണയിട്ട ട്രംപിന് ഒരു വ്യവസായിക പ്രതിസന്ധിയെയും താങ്ങാനാവില്ല. അത് ട്രംപിന്റെ നിലനില്‍പിന് തന്നെ തടസ്സമാകും.

അലൂമിനിയം അലോയുകളില്‍ സ്കാന്‍ഡിയം ചേര്‍ത്താല്‍ ഉയര്‍ന്ന ഊഷ്മാവിനെ അതിജീവിക്കാന്‍ അലൂമിനിയത്തിന് സാധിക്കും. ഭാരക്കുറവും ഇഷ്ടംപോലെ വലിച്ചുനീട്ടാവുന്നതുമാണ് സ്കാന്‍ഡിയം എന്നതാണ് ഇതിന്റെ ഒരു മുഖ്യആകര്‍ഷണം. മറ്റൊന്ന് ഇവയ്‌ക്ക് ഉയര്‍ന്ന ഊഷ്മാവിനെ അതിജീവിക്കാനുള്ള കഴിവുണ്ട്. അതുകൊണ്ട് തന്നെ വിമാനങ്ങളും പ്രതിരോധ ആവശ്യത്തിനുള്ള ആയുധങ്ങളും നിര്‍മ്മിക്കാന്‍ ഇവ അത്യാവശ്യമാണ്. അലൂമിനിയം അടങ്ങിയ ലോഹമിശ്രിതങ്ങള്‍ക്ക് ഈടും ഉറപ്പും നല്‍കാന്‍ സ്കാന്‍ഡിയത്തിന് സാധിക്കും.ഇത് കാര്‍ ബോഡി നിര്‍മ്മാണത്തിന് അത്യന്താപേക്ഷിതമാണ്. എന്തിന് വിമാനങ്ങളുടെ ബോഡി നിര്‍മ്മിക്കാന്‍ വരെ സ്കാന്‍ഡിയം ഉപയോഗിക്കും. ലേസറുകള്‍, എല്‍ഇഡി, സോളാര്‍ സെല്ലുകള്‍ എന്നിവ നിര്‍മ്മിക്കാനും ഇത് ഉപയോഗിക്കുന്നു.

മെഡിക്കല്‍ ട്രീറ്റ് മെന്‍റ്, ഇലക്ട്രോണിക്സ് ഉപകരണ നിര്‍മ്മാണം, മെറ്റീയല്‍സ് നിര്‍മ്മാണം എന്നിവയില്‍ ഒഴിച്ചുകൂടാനാവത്ത അപൂര്‍വ്വ ധാതുവാണ് ഇട്രിയം. ക്യാന്‍സര്‍ ചികിത്സയ്‌ക്കും സ്കാനി‍ങ്ങ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ഇമേജിങ്ങിലും ഇട്രിയം ഉപയോഗിക്കും. അലൂമിനിയം, മഗ്നീഷ്യം എന്നിവയുടെ ലോഹമിശ്രിതങ്ങളുടെ കരുത്ത് കൂട്ടാന്‍ ഇട്രിയത്തിന് സാധിക്കും. വാഹനനിര്‍മ്മാണത്തിന് ഇവ ഉപയോഗിക്കും. വൈദ്യുത വാഹനനിര്‍മ്മാണത്തിനും കാറ്റില്‍ നിന്നും വൈദ്യുതി ഉണ്ടാക്കുന്നതിനുള്ള ടര്‍ബൈനുകള്‍ നിര്‍മ്മിക്കാനും ഇട്രിയവും സ്കാന്‍ഡിയവും വേണം. ഭൂമിയിലെ ധാതുനിക്ഷേപസ്ഥലങ്ങളില്‍ സ്കാന്‍ഡിയവും ഇട്രിയവും ഒരുമിച്ച് കാണപ്പെടുന്നു. വെള്ളിയുടെ വെള്ളയാണ് ഇവ രണ്ടിന്റെയും നിറം.

സ്കാന്‍ഡിയം, ഇട്രിയം ഉള്‍പ്പെടെയുള്ള അപൂര്‍വ്വ ധാതുക്കളുടെ 70 ശതമാനവും കയ്യടക്കിവെച്ചിരിക്കുന്നത് ചൈനയാണ്. ചൈനയിലെ വിവിധ പ്രദേശങ്ങളിലെ ഖനികളില്‍ നിന്നാണ് ഇവ കുഴിച്ചെടുക്കുന്നത്. പ്രകൃതിയില്‍ നിന്നും കുഴിച്ചെടുക്കുന്ന അസംസ്കൃത രൂപത്തില്‍ ഇവ ഉപയോഗിക്കാന്‍ കഴിയില്ല. വ്യാവസായികമായ ഇവയുടെ ഉപയോഗത്തിന് ഈ അപൂര്‍വ്വ ധാതുക്കള്‍ ശുദ്ധീകരിക്കണം. ഈ ശുദ്ധീകരണപ്രക്രിയയും ചൈനയില്‍ തന്നെയാണ് നടക്കുന്നത്. നേരെ വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കാന്‍ പാകത്തിലാണ് ചൈന ഈ ഭൂമിയിലെ ധാതുക്കള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്.

യുഎസിന് അപൂര്‍വ്വ ധാതുക്കള്‍ നല്‍കാമെന്ന് ഷീ ജിന്‍പിങ്ങ് വാഗ്ദാനം ചെയ്തതാണ് മുഖം നഷ്ടപ്പെടുത്തിക്കൊണ്ടാണെങ്കിലും അതിവേഗം ഒത്തുതീര്‍പ്പുണ്ടായതിന് കാരണമെന്ന് പറയുന്നു. ചൈനയ്‌ക്കെതിരെ 145 ശതമാനം ഇറക്കുമതി തീരുവ ചുമത്തി ചൈനയെ ശിക്ഷിക്കാന്‍ ഒരുമ്പെട്ട ട്രംപിന് അതില്‍ നിന്നും പിന്‍മാറേണ്ടിവന്നത് ഈ അപൂര്‍വ്വ ധാതുക്കള്‍ കിട്ടില്ലെന്ന ഭയം മൂലമാണെന്ന് ബിസിനസ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു.

യുദ്ധവിമാനങ്ങള്‍ മുതല്‍ മൊബൈല്‍ ഫോണും വൈദ്യുതിവാഹനവും വരെ നിര്‍മ്മിക്കാന്‍ അത്യാവശ്യമായ റെയര്‍ എര്‍ത്ത് എന്ന് വിളിക്കുന്ന അപൂര്‍വ്വ ധാതുശേഖരം കയ്യില്‍ വെച്ച് ലോകത്തെ മുഴുവന്‍ വെല്ലുവിളിക്കുകയാണ് ചൈനയും ഷീ ജിന്‍പിങ്ങും. അപൂര്‍വ്വ ധാതുശേഖരം ചൈന നല്‍കാത്തതിന്റെ പേരില്‍ യൂറോപ്പിലും ജപ്പാനിലും കാര്‍ നിര്‍മ്മാണം വരെ നിര്‍ത്തിവെയ്‌ക്കേണ്ടിവന്ന പ്രതിസന്ധി കഴിഞ്ഞ ദിവസങ്ങളില്‍ രൂപം കൊണ്ടിരുന്നു.അപൂര്‍വ്വ ധാതുക്കള്‍ യൂറോപ്പിന് നല്‍കാത്തതിനാല്‍ ബിഎംഡബ്ല്യു, മെഴ്സിഡെസ് എന്നീ ലോകപ്രശസ്ത കാര്‍ കമ്പനികളില്‍ വരെ കാര്‍ നിര്‍മ്മാണം തടസ്സപ്പെട്ടിരുന്നു. ഇങ്ങിനെ ഒരു പ്രതിസന്ധി അമേരിക്കയ്‌ക്കും നേരിടേണ്ടി വന്നേക്കുമെന്ന ഭയമാണ് തിരക്കിട്ട് ചൈനയുടെ പ്രസിഡന്‍റ് ഷീജിന്‍പിങ്ങിനെ ഫോണില്‍ വിളിക്കാനും ഒത്തുതീര്‍പ്പുണ്ടാക്കാനും യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ പ്രേരിപ്പിച്ചത്.

ഇന്ത്യയുടെ കാര്യമെടുത്താല്‍ 2024-25ല്‍ ഇന്ത്യ 807 മെട്രിക് ടണ്‍ റെയര്‍ എര്‍ത്ത് മാഗ്നെറ്റാണ് ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്തത്. എന്നെങ്കിലും യുഎസ് ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളുമായി ശീതയുദ്ധമുണ്ടായാല്‍ ഈ അപൂര്‍വ്വ ധാതുശേഖരങ്ങള്‍ നല്‍കാതെ പിടിച്ചുവെയ്‌ക്കാം എന്നത് ചൈനയുടെ ചുവപ്പുകോട്ടയ്‌ക്കുള്ളില്‍ ഒരുക്കിവെച്ച യുദ്ധതന്ത്രമായിരിക്കണം. അത് ഇപ്പോഴാണ് പുറം ലോകം അറിഞ്ഞതെന്ന് മാത്രം.

Tags: Xi JinpingDonald TrumpYttirumscandiumRareearthsrareearthsmagnets
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനുമായുള്ള യുദ്ധം: നഷ്ടങ്ങള്‍ തുറന്ന് സമ്മതിച്ച് യുഎസ്

India

യശ്വന്ത് സിന്‍ഹയും മോദി ഫാന്‍ ആയി മാറിയോ? ബ്രിക്സ് ഉച്ചകോടിയെ പുകഴ്‌ത്തി യശ്വന്ത് സിന്‍ഹ

India

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് നരേന്ദ്രമോദിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കാതിരുന്നത് ഇതുകൊണ്ടാണ്….

India

വിമാനത്തിൽ മിസൈൽ പ്രതിരോധ സംവിധാനം ; സ്ഫോടനങ്ങളെ പോലും അതിജീവിക്കുന്ന ലിമോസിൻ ;  വിദേശങ്ങളിൽ പോലും സഞ്ചരിക്കാൻ ഷിയ്‌ക്ക് സ്വന്തം കാർ

US

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

പുതിയ വാര്‍ത്തകള്‍

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

ഭാഷാ സൗന്ദര്യലഹരി; സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.