കൊല്‍ക്കത്ത: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തില്‍ ബംഗാള്‍ ഗവര്‍ണര്‍ ഡോ സി വി ആന്ദബോസ് അനുശോചിച്ചു. പൊതുപ്രവര്‍ത്തകര്‍ക്ക് ഒരു പാഠപുസ്തകമാണ് തെന്നലയുടെ ജീവിതമെന്ന് അദ്ദേഹം പറഞ്ഞു.
വ്യക്തിജീവിതത്തിലും രാഷ്‌ട്രീയത്തിലും സമുന്നത മൂല്യങ്ങള്‍ക്കുടമയായിരുന്നു അദ്ദേഹം. ആ വ്യക്തിശുദ്ധിയും ആദര്‍ശനിഷ്ഠയുമാണ് രാഷ്‌ട്രീയമായി എതിര്‍ചേരിയില്‍ നില്‍ക്കുന്നവരെപ്പോലും അദ്ദേഹത്തിലേക്കടുപ്പിച്ചതെന്ന് ആനന്ദബോസ് അനുസ്മരിച്ചു.
















