Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വികസിത ഭാരതത്തിന്റെ അടിത്തറ; പരീക്ഷണശാലയില്‍ നിന്ന് കൃഷിഭൂമിയിലേക്ക് എന്ന മന്ത്രം യാഥാര്‍ത്ഥ്യമാക്കാന്‍ വികസിത് കൃഷി സങ്കല്‍പ് അഭിയാന്‍

കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മഹാപ്രസ്ഥാനമാണ് 'വികസിത് കൃഷി സങ്കല്‍പ് അഭിയാന്‍'. കാര്‍ഷിക ഉത്പാദനം വര്‍ധിപ്പിക്കുക, ചെലവ് കുറയ്‌ക്കുക, കര്‍ഷകരുടെ നേട്ടങ്ങള്‍ പരമാവധിയാക്കുക എന്നീ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിലൂടെ, ഈ മഹത്തായ ദൗത്യം വികസിത ഭാരതത്തിന്റെ അടിത്തറയായി മാറും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2025, 01:10 pm IST
in Vicharam, Main Article

ഭാരതത്തിന്റെ കാര്‍ഷിക മേഖല, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ക്രമാനുഗതമായ വളര്‍ച്ച കൈവരിക്കുകയാണ്. കര്‍ഷക ക്ഷേമത്തിനായി സമര്‍പ്പിതമായ അദ്ദേഹത്തിന്റെ ദാര്‍ശനിക സമീപനവും ചരിത്രപരമായ തീരുമാനങ്ങളും കര്‍ഷകരെ ശാക്തീകരിക്കുകയും ‘വികസിത ഭാരതം’ എന്ന മഹത്തായ ലക്ഷ്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇന്ന്, നമ്മുടെ ഭക്ഷ്യ ഉത്പാദകര്‍ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക മാത്രമല്ല, ഒട്ടേറെ രാജ്യങ്ങളിലേക്ക് ഭക്ഷ്യധാന്യങ്ങള്‍ കയറ്റുമതി ചെയ്തുകൊണ്ട് രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തുകയും ചെയ്യുന്നു. സംസ്ഥാനങ്ങളുമായി സഹകരിച്ച് ‘ഒരു രാഷ്‌ട്രം – ഒരു കൃഷി – ഒരു ടീം’ എന്ന രീതിയില്‍ പ്രവര്‍ത്തിക്കുക എന്ന ദൗത്യം, ലബോറട്ടറികളിലെ കാര്‍ഷിക ഗവേഷണ ഫലങ്ങള്‍ യഥാസമയം കൃഷിഭൂമിയില്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും, കൃഷിയുടെ ആധുനികവത്കരണത്തിലൂടെ കര്‍ഷകരെ സ്വയംപര്യാപ്തരാക്കുകയും ചെയ്യും.

കൃഷിയും കര്‍ഷകരുമാണ് രാജ്യത്തിന്റെ സമൃദ്ധിയുടെ അടിത്തറ. അനവധി ഗവേഷണങ്ങള്‍ നടത്തുകയും, നവയുഗ സാങ്കേതികവിദ്യകള്‍, മെച്ചപ്പെട്ട വിത്തിനങ്ങള്‍, വളങ്ങള്‍ എന്നിവ വികസിപ്പിക്കുകയും ചെയ്യുന്ന കൃഷി ശാസ്ത്രജ്ഞര്‍ കുറഞ്ഞ ചെലവില്‍ വിള ഉത്പാദനം വര്‍ധിപ്പിക്കുന്നതില്‍ വ്യാപൃതരാണ്. അവരുടെ ഗവേഷണം കര്‍ഷകരിലേക്ക് തത്സമയം എത്തിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം, മണ്ണിന്റെ പോഷകഗുണം, ശരിയായ വള പ്രയോഗം തുടങ്ങിയ വശങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതിനുമായി, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ കൃഷി, കര്‍ഷകക്ഷേമ മന്ത്രാലയം ജൂണ്‍ 12 വരെ ‘വികസിത് കൃഷി സങ്കല്‍പ് അഭിയാന്‍’ സംഘടിപ്പിക്കുന്നു.
രാജ്യവ്യാപകമായ ഈ പ്രചാരണത്തിലൂടെ 700 ലധികം ജില്ലകളിലായി 65,000 ത്തിലധികം ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാന്‍ 2,170 ശാസ്ത്രജ്ഞരുടെ സംഘങ്ങള്‍ സജ്ജമായിട്ടുണ്ട്. ഏകദേശം 15 ദശലക്ഷം കര്‍ഷകര്‍ ഈ സംരംഭത്തില്‍ നേരിട്ട് പങ്കാളികളാകും.

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍, കൃഷിയെ ആധുനികവത്കരിക്കുകയും കര്‍ഷകരുടെ ജീവിതത്തില്‍ പരിവര്‍ത്തനം സൃഷ്ടിക്കുകയും ചെയ്യുക എന്നതിനാണ് മുന്‍ഗണന. ഈ പ്രചാരണം കേവലം ഔപചാരിക പ്രവര്‍ത്തനമല്ല. കര്‍ഷകരുടെ ജീവിതത്തില്‍ അഭിവൃദ്ധി സാധ്യമാക്കുന്നതിനുള്ള മഹത്തായ ദൗത്യമാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് (ഐസിഎആര്‍), കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ (കെവികെ), സംസ്ഥാന കാര്‍ഷിക വകുപ്പുകള്‍, കാര്‍ഷിക സര്‍വകലാശാലകള്‍, നൂതനാശയങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയിലെ ശാസ്ത്രജ്ഞര്‍ ‘വികസിത കൃഷിയും സമ്പന്നരായ കര്‍ഷകരും’ എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. ഈ പ്രചാരണം ‘ലാബ്-ടു-ലാന്‍ഡ്’ (പരീക്ഷണശാലയില്‍ നിന്ന് കൃഷിഭൂമിയിലേക്ക്) എന്ന പ്രധാനമന്ത്രിയുടെ മന്ത്രം സാക്ഷാത്കരിച്ച്, കര്‍ഷകരുടെ ഭാഗധേയത്തെയും കാര്‍ഷികമേഖലയുടെ മുഖച്ഛായയെയും മാറ്റിമറിക്കും.

ഗവേഷണം കൂടുതല്‍ പ്രായോഗികമാക്കുന്നതിന് ശാസ്ത്രജ്ഞര്‍ ഗ്രാമങ്ങളിലെ കര്‍ഷകരുമായി നേരിട്ട് സംവദിക്കുകയും ഗവേഷണ ഫലങ്ങള്‍ പങ്കിടുകയും കര്‍ഷകരുടെ ജീവിതാനുഭവങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യും. ഈ പ്രചാരണത്തില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് നാം നടത്തുന്ന പരിശ്രമങ്ങളും കര്‍ഷകരുടെ അക്ഷീണ പ്രയത്‌നവും ഒത്തുചേരുന്നതിന്റെ ഫലമായി ഹെക്ടറിന് ഒരു ക്വിന്റലെങ്കിലും ഉത്പാദനക്ഷമത വര്‍ദ്ധിക്കുകയാണെങ്കില്‍, അത് രാജ്യത്തുടനീളമുള്ള ഭക്ഷ്യ ഉത്പാദനത്തില്‍ 20 ദശലക്ഷം ടണ്‍ വര്‍ധന സാധ്യമാക്കും.

ഭാരത സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് കൃഷി. ജനസംഖ്യയുടെ ഏകദേശം 50 ശതമാനം
പേരും പ്രത്യക്ഷമായോ പരോക്ഷമായോ കൃഷിയെ ആശ്രയിക്കുന്നു. മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ ഏകദേശം 18 ശതമാനം കാര്‍ഷികമേഖലയുടെ സംഭാവനയാണ്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍, വികസിത രാഷ്‌ട്രമായി മാറാനുള്ള പാതയില്‍ ഭാരതം അതിവേഗം മുന്നേറുകയാണ്. സമ്പന്നരായ കര്‍ഷകരെ സൃഷ്ടിക്കുന്ന ആധുനിക കൃഷി, ഈ പ്രയാണത്തില്‍ നിര്‍ണായക പങ്ക് വഹിക്കും.

കഴിഞ്ഞ 11 വര്‍ഷത്തിനിടെ, വിത്ത് മുതല്‍ വിപണി വരെ, കര്‍ഷകരെ ശാക്തീകരിക്കുന്നതിന് എന്‍ഡിഎ സര്‍ക്കാര്‍ ഒട്ടേറെ തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്. ഈ തീരുമാനങ്ങള്‍ കൃഷി സുഗമമാക്കുന്നു. കുറഞ്ഞ താങ്ങുവില നല്‍കിയുള്ള (എംഎസ്പി) സംഭരണം, ഉള്ളി, അരി എന്നിവയുടെ കയറ്റുമതി തീരുവ ഒഴിവാക്കല്‍, കാലാവസ്ഥയെ പ്രതിരോധിക്കുന്നതും ഉയര്‍ന്ന വിളവ് നല്‍കുന്നതുമായ ഇനങ്ങളുടെ വികസനം, കര്‍ഷക സൗഹൃദ പദ്ധതികളുടെ വിപുലീകരണം തുടങ്ങിയ സമീപകാല സംരംഭങ്ങളെല്ലാം കര്‍ഷക ക്ഷേമത്തിനായുള്ള മോദി സര്‍ക്കാരിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു.
സമീപകാലത്ത് ജപ്പാനെ മറികടന്ന് ആഗോളതലത്തില്‍ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഭാരതം മാറിയിട്ടുണ്ട്. കാര്‍ഷിക ഉത്പാദനം ചരിത്രപരമായ വളര്‍ച്ച കൈവരിച്ചു, 2024-25 ല്‍ ഭക്ഷ്യധാന്യ ഉത്പാദനം 330.9 ദശലക്ഷം ടണ്ണിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഖാരിഫ് സീസണില്‍ അരി ഉത്പാദനം 120.6 ദശലക്ഷം ടണ്ണും, ഗോതമ്പ് ഉത്പാദനം 115.4 ദശലക്ഷം ടണ്ണും, സോയാബീന്‍ ഉത്പാദനം 15.1 ദശലക്ഷം ടണ്ണും ആകുമെന്ന് കണക്കാക്കപ്പെടുന്നു. ഇവയുടെയെല്ലാം ഉത്പാദനം റെക്കോര്‍ഡ് നിലവാരത്തിലാണ്. സോയാബീന്‍ ഉത്പാദനക്ഷമത ഹെക്ടറിന് 985 കിലോഗ്രാം എന്നതില്‍ നിന്ന് ഹെക്ടറിന് 1,169 കിലോഗ്രാം ആയി വര്‍ധിച്ചു. ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയിലെ ഉത്പാദനം 362.1 ദശലക്ഷം ടണ്ണിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. കര്‍ഷകരുടെ കഠിനാധ്വാനം, ശാസ്ത്രീയ ഗവേഷണം, കര്‍ഷകര്‍ക്ക് അനുകൂലമായ സര്‍ക്കാരിന്റെ നയങ്ങള്‍ എന്നിവയുടെ സംയോജിത വിജയത്തെ ഈ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നു.

സമഗ്രമായ ഒരു ദര്‍ശനം, സംയോജിത സമീപനം, വ്യക്തമായ നയങ്ങള്‍, ആത്മാര്‍ത്ഥമായ ഉദ്ദേശ്യങ്ങള്‍ എന്നിവയാല്‍, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും അവരുടെ പ്രയത്‌നങ്ങള്‍ക്ക് ന്യായമായ മൂല്യം ഉറപ്പാക്കുന്നതിനും അവരെ സ്വാശ്രയരാക്കുന്നതിനുമായി. ആറ് ബിന്ദുക്കളിലൂന്നിയ ഒരു തന്ത്രം കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഉത്പാദനം വര്‍ധിപ്പിക്കുക, ചെലവ് കുറയ്‌ക്കുക, ന്യായവില ഉറപ്പാക്കുക, ദുരന്ത നിവാരണ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, വൈവിധ്യവത്കരണവും പ്രകൃതിദത്ത കൃഷിയും പ്രോത്സാഹിപ്പിക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മഹാപ്രസ്ഥാനമാണ് ‘വികസിത് കൃഷി സങ്കല്‍പ് അഭിയാന്‍’. കാര്‍ഷിക ഉത്പാദനം വര്‍ധിപ്പിക്കുക, ചെലവ് കുറയ്‌ക്കുക, കര്‍ഷകരുടെ നേട്ടങ്ങള്‍ പരമാവധിയാക്കുക എന്നീ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിലൂടെ, ഈ മഹത്തായ ദൗത്യം വികസിത ഭാരതത്തിന്റെ അടിത്തറയായി മാറും.

Tags: Agriculturedeveloped indiaThe foundationFarming
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ചുഴലിക്കാറ്റില്‍ വ്യാപക നാശം

Editorial

ഭാരത സമ്പദ് വ്യവസ്ഥ കരുത്തറിയിക്കുന്നു

Kerala

ചൂടില്‍ പൊള്ളി സര്‍വമേഖലയും; കാര്‍ഷികമേഖലയില്‍ വലിയ പ്രതിസന്ധി, കര്‍ഷകര്‍ ദുരിതത്തില്‍, പാലിന് വില കൂടും

Main Article

ഭാരത സമ്പദ്വ്യവസ്ഥ ഒരു സമഗ്രാവലോകനം

Article

പുതുക്കിയ ജിഡിപി: ഡാറ്റയെ ആധാരമാക്കി തീരുമാനങ്ങള്‍ രൂപപ്പെടുമ്പോള്‍

പുതിയ വാര്‍ത്തകള്‍

വക്കീൽ കുപ്പായമണിഞ്ഞ് എത്തിയ മമത ബാനർജിയുടെ എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

നീറ്റ് യുജി ചോദ്യപേപ്പര്‍ വിറ്റഴിച്ച ശുഭം ഖൈര്‍നാര്‍ നേടിയത് ലക്ഷങ്ങള്‍

തലസ്ഥാനത്ത് കൃഷി വൈഭവ് 2026 ഇന്ന് തുടക്കം; പുത്തരിക്കണ്ടത്ത് ഒരുങ്ങുന്നത് കാര്‍ഷിക മേഖലയിലെ വിപ്ലവലോകം

വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല : ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

നടിയുമായി ബന്ധം: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണെ ഭാര്യ വിമാനത്തില്‍ വെച്ച് തല്ലി, പഴയ സംഭവം കുത്തിപ്പൊക്കുന്നതായി നടി

മോദിയുടെ ചെലവ് ചുരുക്കലിന് പിന്തുണ ത്രിപുര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

ഐഐഎംസി: മലയാളം ജേര്‍ണലിസം മെയ് 18 വരെ അപേക്ഷിക്കാം

സമാപന സമ്മേളനത്തിന് ഇന്ന് തിരിതെളിയും

തപസ്യ സുവര്‍ണസംഗമത്തില്‍ പ്രൊഫ. കെ.പി. ശശിധരന്‍ സംസാരിക്കുന്നു

കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിന് മാറ്റമുണ്ടാകണം: പ്രൊഫ. കെ.പി. ശശിധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.