Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

തീരദേശ വികസന പാക്കേജ് എന്ന വാചകക്കസര്‍ത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2025, 10:07 am IST
inEditorial

ഓഖി ചുഴലിക്കാറ്റിന്റെ ആഘാതത്തില്‍ നിന്നു തീരദേശ സമൂഹത്തിന് ആശ്വാസമെന്നോണം അടിയന്തര സഹായ പദ്ധതികളും തുടര്‍ന്ന് അവരെ പുനരധിവസിപ്പിക്കുന്നതിനായി ഫിഷറീസ് വകുപ്പ് മുഖേന വിവിധ പദ്ധതികളും നടപ്പാക്കിയെന്ന പ്രഖ്യാപനം ഇടതു സര്‍ക്കാരിന്റെ വെറും വാചകമടിയെന്ന് വ്യക്തമായി. ഓഖിയില്‍ മരിച്ചതും കാണാതായതുമായ 143 മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 20 ലക്ഷം രൂപ വീതം അനുവദിച്ചുനല്‍കിയതല്ലാതെ മറ്റൊന്നും നടന്നില്ല. 1,13,923 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് 2000 രൂപ വച്ച് അടിയന്തര ധനസഹായവും പരിക്കേറ്റ 219 മത്സ്യത്തൊഴിലാളികള്‍ക്ക് അടിയന്തര ചികിത്സാ ധനസഹായമായി മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേന 10,68,000 രൂപയും അനുവദിച്ചു. പൂര്‍ണ്ണമായും വീടുനഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് പ്രതിമാസം 3000/ രൂപ വീതം ജില്ലാ കളക്്ടര്‍ മുഖേന വീട്ടുവാടക നല്‍കി. ഇതിനായി 26.64 ലക്ഷം രൂപ അനുവദിച്ചു. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുരന്തത്തിനിടയായ വിഭാഗത്തിന് സമാശ്വാസമെന്നോണം മത്സ്യത്തൊഴിലാളി യുവാക്കളില്‍ നിന്ന് 178 പേരെ കോസ്റ്റല്‍ പോലീസ് സ്റ്റേഷനുകളില്‍ ഗാര്‍ഡുമാരായി നിയമിച്ചതായി പറയുന്നു.

ഓഖി ബാധിതരുടെ വായ്‌പ എഴുതി തള്ളുന്നതുമായി ബന്ധപ്പെട്ട് 2019 ഒക്ടോബര്‍ 15ന് നല്‍കിയ ഉത്തരവ് പ്രകാരം പലിശയും പിഴപ്പലിശയും പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും 2017 നവംബര്‍ 28ന് ശേഷം അടയ്‌ക്കാന്‍ ബാക്കിയുള്ള മുതലിന്റെ 60 ശതമാനം ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നല്‍കുമെന്നും ബാക്കി 40 ശതമാനം ബാങ്ക് എഴുതിത്തള്ളുമെന്നും പറഞ്ഞിരുന്നു. നിലവില്‍, ഓഖി ദുരന്തത്തില്‍ മരണപ്പെട്ടവരുടെയും കാണാതായവരുടെയും പലവിധ വായ്‌പകള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു ജില്ലാ കളക്ടര്‍ തിരുവനന്തപുരം മുഖേന തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ലീഡ് ബാങ്കിന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് പറയുന്നു. പക്ഷേ, അതൊന്നും ഫലപ്രദമായിട്ടില്ലെന്നാണ് പരാതി. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്‌ക്കും കടല്‍ രക്ഷാ പ്രവര്‍ത്തനത്തിനുമായി നിരവധി ക്രമീകരണങ്ങളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നാണ് ഭാഷ്യം. എന്നാല്‍ വാക്കും പ്രവര്‍ത്തിയും തമ്മില്‍ ഒരു യോജിപ്പുമില്ല. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നാവിക് ഉപകരണങ്ങള്‍ നല്‍കുന്നതിന് 1593 ലക്ഷം രൂപ അനുവദിച്ചിരുന്നതായി പറയുന്നുണ്ടെങ്കിലും അതും ഫലപ്രദമായിട്ടില്ല. 229.5 ലക്ഷം രൂപ ചെലവഴിച്ച് 1550 നാവിക് ഉപകരണങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നതിനായി കെല്‍ട്രോണില്‍ നിന്നു വാങ്ങിയതുമാത്രമാണ് എടുത്തുപറയത്തക്ക പുരോഗതി. കടല്‍ അപകടങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടമാകുന്നത് തുടര്‍ക്കഥയാകുമ്പോഴും രക്ഷാ പ്രവര്‍ത്തനത്തിന് സ്ഥിരം സംവിധാനമില്ല. ഓഖി ദുരന്തത്തിന് ശേഷം ബജറ്റില്‍ പ്രഖ്യാപിച്ച 2000 കോടി കടലാസില്‍ ഒതുങ്ങി എന്നതാണ് സത്യം.

2018 ലെ ബജറ്റില്‍ അന്നത്തെ ധനമന്ത്രി തോമസ് ഐസക് 2000 കോടിരൂപയുടെ പാക്കേജ് പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞത്, മത്സ്യബന്ധന ഗ്രാമങ്ങളിലും മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കും മുന്നറിയിപ്പുകളും അടിയന്തരസഹായവും എത്തിക്കുന്നതിനുള്ള സംവിധാനം എത്രയും പെട്ടെന്ന് സൃഷ്ടിക്കും എന്നായിരുന്നു. എന്നാല്‍ വിശദമായ പദ്ധതിരേഖപോലും ഇനിയും പൂര്‍ണമായിട്ടില്ല. അതിനുശേഷം ഏഴ് ബജറ്റുകള്‍ കടന്നു പോയെങ്കിലും മത്സ്യത്തൊഴിലാളികളുടെ ജീവന്‍ പൊലിയുന്നത് നിത്യസംഭവമായി തുടരുന്നു. ഇതിനിടയിലും വിദേശ സഹായം സ്വീകരിക്കാന്‍ കേന്ദ്രം അനുവദിക്കുന്നില്ല എന്ന പരാതി കേരളം പാടിക്കൊണ്ടിരിക്കുകയാണ്. കേരളം കടംവാങ്ങുന്നതില്‍ ഏറെ പിറകിലാണെന്നും കേന്ദ്രം കടംവാങ്ങിക്കൂട്ടുകയാണെന്നുമുള്ള ആരോപണത്തില്‍ അഭിരമിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. അതേസമയം കടംവാങ്ങി കീശവീര്‍പ്പിക്കുന്ന പതിവുശൈലിയോട് വിടപറഞ്ഞിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടകഥ വിസ്മരിക്കുകയും ചെയ്യുന്നു.

Tags: Kerala Governmentcoastal development packageOCKHI cyclone
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു;നവംബർ ഒന്നാം തീയതി ശമ്പളത്തിനൊപ്പം വിതരണം ചെയ്യും

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.
Kerala

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.