Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

പരാജയത്തിന്റെ ചേരുവകള്‍

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി: രാഷ്‌ട്രീയ മൗഢ്യങ്ങളുടെ ബാക്കിപത്രം -2

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2025, 10:13 am IST
inArticle

തൊഴില്‍ രംഗത്ത് നിലനിന്ന ചൂഷണവും തൊഴിലാളികളുടെ ദാരിദ്രാവസ്ഥയും

തൊഴില്‍ നിയമങ്ങളുടേയും മിനിമം കൂലിയുടേയും വ്യവസ്ഥകള്‍ നടപ്പാക്കുന്നതില്‍ക്കൂടിയും തൊഴിലാളി കുടുംബങ്ങളുടെ ആരോഗ്യം, വിദ്യാഭ്യാസ,ം പാര്‍പ്പിടം എന്നിവയില്‍ സര്‍ക്കാരിന്റെ ഇടപെടലില്‍ കൂടിയും അവരുടെ നില മെച്ചപ്പെടുത്തുന്നതിനു പകരം സ്ഥിരമായി സമരങ്ങള്‍ നടത്തിയതിലൂടെ ഉത്പാദന വ്യവസ്ഥ തകരാനിടയായി. ഒരു വ്യവസായം ലാഭകരമാകുമ്പോള്‍ പുതിയ സംരംഭകര്‍ അതിലേക്ക് ആകര്‍ഷിക്കപ്പെടും. അവര്‍ക്കു പണി അറിയാവുന്ന തൊഴിലാളികളെ വേണ്ടിവരും. അവര്‍ കൂടുതല്‍ പ്രതിഫലം വാഗ്ദാനം ചെയ്യും. നിലവിലുള്ള ജോലിക്കാരെ നില നിര്‍ത്താന്‍ ഇപ്പോഴത്തെ തൊഴിലുടമയും വര്‍ധന കൊടുക്കാന്‍ നിര്‍ബന്ധിതരാകും. ഈ രീതിയിലുള്ള സ്വാഭാവികമായ കൂലി വര്‍ധനകള്‍ക്കു പകരം ഒരു പ്രത്യയശാസ്ത്ര വാശിയുടെ പുറത്തു പൂ
ട്ടിക്കുക എന്നത് പോലും സമരങ്ങളുടെ ലക്ഷ്യമായി. അതേ സമയം രാജ്യത്തു മുഴുവന്‍ ഇത്തരം പ്രതിരോധങ്ങള്‍ ഉണ്ടായതുമില്ല. അതുകാരണം നമ്മുടെ നാട്ടിലെ കൃഷിയും വ്യവസായങ്ങളും മറ്റു സംസ്ഥാനങ്ങളോട് മത്സരിക്കാനാവാതെ വിപണിയില്‍ പരാജയപ്പെട്ടു. ഉത്പാദനത്തിനും തൊഴിലിനും സംഭാവന നല്‍കുന്ന സംരംഭകര്‍ക്കു പകരം റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരും ബ്ലേഡ് കമ്പനികളും ലോട്ടറി/ മദ്യ/ വിദ്യാഭ്യാസ കച്ചവടക്കാരും അരങ്ങു വാണു.

സാമ്പത്തിക സംരംഭങ്ങളില്‍ നിക്ഷേപത്തിനുള്ള സാധ്യത നിഷേധിക്കപ്പെട്ടപ്പോള്‍ സമ്പാദ്യം ഭൂമിയില്‍ കേന്ദ്രീകരിച്ചു. ഭൂമി വില ക്രമാതീതമായി വര്‍ധിച്ചു. രണ്ടു പ്രധാന ഉത്പാദന ഘടകങ്ങളായ ഭൂമിയുടെ വിലയും അധ്വാനത്തിന്റെ കൂലിയും ക്രമാതീതമാവുകയും കാലാനുസൃതമായ യന്ത്രവത്കരണം നടക്കാതിരിക്കുകയും ചെയ്തു. നമ്മുടെ ഉത്പാദനക്ഷമത കുറയുകയും മത്സരക്ഷമത നഷ്ടപ്പെടുകയും ചെയ്തു. ഇവിടെ നമ്മള്‍ കളി തോല്‍ക്കാന്‍ തുടങ്ങി. കേന്ദ്രം താങ്ങുവില കൂട്ടുന്നതിനനുസരിച്ചു തുടര്‍ച്ചയായി സംസ്ഥാന വിഹിതം കുറയ്‌ക്കുന്ന സര്‍ക്കാരും കര്‍ഷകര്‍ എന്തിനാണ് നെല്ലുണ്ടാക്കുന്നത്, അരി തമിഴ്നാട്ടില്‍ നിന്ന് വാങ്ങിയാല്‍ പോരേ എന്ന് ചോദിക്കുന്ന സാംസ്‌കാരിക മന്ത്രിയും ഇപ്പോഴും അവര്‍ക്കു നേരം വെളുത്തിട്ടില്ലെന്ന സന്ദേശമാണ് നല്‍കുന്നത്.

മരുഭൂമിയിലെ ചൈനീസ് കമ്പനിയെ കൊണ്ട് നെല്ല് വിളയിപ്പിക്കാന്‍ ശ്രമിക്കുന്ന യുഎഇ ഭരണകൂടവും ഉത്പാദനം തന്റെ രാജ്യത്തു തന്നെ വാശി പിടിക്കുന്ന ഡോണള്‍ഡ് ട്രമ്പും ഒരു പാട് സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്.

നിര്‍ണായക ഘടകങ്ങള്‍
1. സാമ്പത്തിക രംഗത്തെ നേതൃത്വത്തേയും അവരുടെ സംഭാവനകളേയും നേതൃശേഷിയുടെ ആവശ്യത്തേയും തിരിച്ചറിയാനും അംഗീകരിക്കാനും ഉള്ള വിമുഖതയും പരാജയവും: വര്‍ഗീസ് കുര്യനെ പോലുള്ളവര്‍ മറ്റു സംസ്ഥാനങ്ങളില്‍ പോയി സുവര്‍ണ നേട്ടങ്ങളുണ്ടാക്കിയപ്പോള്‍ അത്തരക്കാര്‍ക്ക് അവസരം കൊടുക്കുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടു. അതേസമയം വിഹിതം നല്‍കുന്ന അബ്കാരികളും കോണ്‍ട്രാക്ടര്‍മാരുമൊക്കെ സഹയാത്രികരാവുകയും ചെയ്തു. രാഷ്‌ട്രീയ രംഗത്തേക്ക് ജനങ്ങളുടെ വിഭവങ്ങളും കര്‍മശേഷിയും നേതൃശേഷിയും ഒഴുകിയപ്പോള്‍ അത്തരമൊരു ഒഴുക്ക് സാമ്പത്തിക രംഗത്തേക്ക് ഉണ്ടായില്ല. വികസനകാര്യങ്ങളില്‍ മെട്രോ മാന്‍ ഇ. ശ്രീധരന്‍ ചില അഭിപ്രായങ്ങള്‍ പറഞ്ഞപ്പോള്‍ ഒരു പഞ്ചായത്ത് അംഗം പോലുമായിട്ടില്ലാത്ത അദ്ദേഹം അഭിപ്രായം പറയാന്‍ ആരാണെന്ന് മുന്‍ മന്ത്രിസഭയിലെ ഒരു പ്രമുഖ അംഗം ചോദിച്ചത് ഇവിടെ സ്മരണീയമാണ്.

ഇത് സമൂഹത്തെ മുന്നോട്ടു നയിക്കുന്ന അച്ചുതണ്ടിന്റെ സാമ്പത്തിക ചക്രവും രാഷ്‌ട്രീയ ചക്രവും തമ്മിലുള്ള വലുപ്പ വ്യത്യാസത്തിനും തുടങ്ങിയ ഇടത്തു തന്നെ വട്ടം കറങ്ങുന്നതിനും കാരണമായി. ഉത്പാദനം നടന്നാല്‍ മാത്രമേ ഉപഭോഗം സാദ്ധ്യമാവുകയുള്ളു എന്നും സമ്പത്തു വര്‍ധിപ്പിച്ചാല്‍ മാത്രമേ വിതരണത്തിന് ഉണ്ടാവുകയുള്ളൂ എന്നുമുള്ള കാര്യങ്ങള്‍ വിസ്മരിക്കപ്പെട്ടു.

2. എല്ലാ കാര്യങ്ങളും ദേശസാത്കരിക്കാനുള്ള ത്വര ഒരു ഭാഗത്തുണ്ടായി. അതേസമയം പൊതുമേഖല കെടുകാര്യസ്ഥതയ്‌ക്കും വിഭാഗീയ താത്പര്യങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ക്കും മാത്രമുള്ള വേദിയാക്കി മാറ്റപ്പെട്ടു. അസംസ്‌കൃത വസ്തുക്കള്‍ സുലഭമായി ലഭ്യമായിട്ടും കേരാധിഷ്ഠിത വ്യവസായങ്ങള്‍ പോലും പച്ച പിടിച്ചില്ല. കോക്കോനട്ട് കോംപ്ലക്‌സ് പോലുള്ള സ്ഥാപനങ്ങള്‍ നിക്ഷിപ്ത താത്പര്യങ്ങള്‍ക്ക് അടിപ്പെട്ട് നശിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചക്കഞ്ഞി കൊടുക്കാനുള്ള വിഭവങ്ങള്‍ പോലും സര്‍ക്കാരിന് ഇല്ലാത്ത കാലത്തു, അതിനു വേണ്ടി പിഎല്‍ 480 പോലുള്ള അമേരിക്കന്‍ പദ്ധതികളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതമായ എഴുപതുകളില്‍, സമരത്തിന്റെ പേരില്‍ ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ മുഴുവന്‍ ടവറുകളും ട്രാന്‍സ്ഫോര്‍മറുകളും ജനറേറ്ററുകളും നശിപ്പിക്കപ്പെട്ടു. സ്വകാര്യമേഖലയും പൊതുമേഖലയും ഇല്ലാതാവുന്ന സ്ഥിതി വന്നു.

3.സാമ്പത്തികമായി ഉപയോഗിക്കേണ്ട അവസരങ്ങളെ രാഷ്‌ട്രീയ മുതലെടുപ്പിന് മാത്രം ഉപയോഗിച്ചു. ഉദാരവത്കരണ പ്രക്രിയയെ മനസിലാക്കുന്നതിലും സാമ്പത്തിക വളര്‍ച്ചക്ക് ഉപയോഗിക്കുന്നതിലും പൂര്‍ണമായി പരാജയപ്പെട്ടു. ലോകത്തിനു മുഴുവന്‍ വളര്‍ന്നു വരുന്ന ഭാരതീയ വിപണിയില്‍ താല്‍പര്യമുണ്ട്. അതുകൊണ്ടാണ് വ്യാപാരക്കരാറുകള്‍ക്കും മറ്റും വിവിധ രാഷ്‌ട്രങ്ങള്‍ മുന്നോട്ടു വരുന്നത്. ഒരു ചുങ്കവുമില്ലാതെ ലഭ്യമായ വിപുലമായ ഈ അഖിലേന്ത്യാ വിപണി കേരളത്തിന് പ്രയോജനപ്പെടുത്താമായിരുന്നു. മൂലധനമാക്കി മാറ്റാവുന്ന ഗള്‍ഫ് സമ്പാദ്യവും അന്തര്‍ദേശീയ പരിചയമുള്ള കര്‍മസേനയും നമുക്ക് എളുപ്പത്തില്‍ ലഭ്യമായിരുന്നു. മറ്റുള്ള സംസ്ഥാനങ്ങള്‍ ആരാണ് ആദ്യം ഒരു ട്രില്യണ്‍ ഇക്കോണമി ആവുക എന്ന കാര്യത്തില്‍ മത്സരിക്കുമ്പോള്‍ കേരളം അതൊരു ലക്ഷ്യമായിപ്പോലും ചിന്തിച്ചിട്ടില്ല. ഇപ്പോഴും നമ്മുടെ ദര്‍ശനം കടം വാങ്ങി എല്ലാവര്‍ക്കും ഉയര്‍ന്ന ക്ഷേമ പെന്‍ഷന്‍ നല്‍കുക, അപ്പമുണ്ടാക്കി എറണാകുളത്തു കൊണ്ടുപോയി വില്‍ക്കുക എന്നിവയില്‍ ഒതുങ്ങുന്നു.

4. കോര്‍പ്പറേറ്റുകള്‍ സമ്പദ് വ്യവസ്ഥക്ക് എങ്ങനെ സംഭാവന ചെയ്യുന്നു എന്ന് മനസിലാക്കുന്നതിലും അംഗീകരിക്കുന്നതിലും അവയെ വളര്‍ത്തിയെടുക്കുന്നതിലും കേരളം പരാജയപ്പെട്ടു. മൂലധനം സമാഹരിക്കാനും നഷ്ടം വന്നാല്‍ അത് വീതിച്ചു പോകാനും വൈവിധ്യമാര്‍ന്ന കര്‍മകുശലത വളര്‍ത്തിയെടുക്കാനും വ്യക്തിയിലോ കുടുംബത്തിലോ ഉള്ള സമ്പദ് കേന്ദ്രീകരണം പരിമിതപ്പെടുത്താനും കോര്‍പ്പറേറ്റുകള്‍ പോലുള്ള സാമ്പത്തിക സംഘടനാ രൂപങ്ങള്‍ അത്യാവശ്യമാണ്. ദേശീയപാതയുടെ കേരളത്തിലെ പത്തൊമ്പതു റീച്ചുകള്‍ ലേലം ചെയ്തപ്പോള്‍ പതിനെട്ടും അന്യ സംസ്ഥാന കമ്പനികള്‍ കൊണ്ടുപോയി. അധ്വാനവും സംഘടനാ പാടവവും അന്യസംസ്ഥാനക്കാര്‍ക്ക് അടിയറ വെയ്‌ക്കുമ്പോള്‍ നമ്മുടെ സമ്പത്ത് പുറത്തേക്കു ഒഴുകുകയും മുരടിപ്പിന്റെ ആഴം കൂടുകയും ചെയ്യുന്നു.

Tags: keralafinancial crisispoverty of workerslabor fieldexploitation and poverty
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.