Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാധ്യമങ്ങള്‍ രാഷ്‌ട്ര താല്പര്യത്തിന് മുന്‍ഗണന നല്കണം: ജനങ്ങളെ ദേശീയ ഹിതത്തിലേക്ക് നയിക്കുക എന്ന ദൗത്യം മറക്കരുത്: സുനില്‍ ആംബേക്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2025, 01:16 pm IST
inIndia

കോട്ട(രാജസ്ഥാന്‍): രാഷ്‌ട്രതാല്പര്യത്തിന് മാധ്യമങ്ങള്‍ മുന്‍ഗണന നല്കണമെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്നത് ലോകത്തിന് മുന്നില്‍ നമ്മുടെ സൈന്യത്തിന്റെ ആക്രമണശേഷി പ്രകടമായ നടപടിയാണ്. ഇത് രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി. ഇത്തരം സംഘര്‍ഷ സമയത്ത് ജനങ്ങളെ ദേശീയ ഹിതത്തിലേക്ക് നയിക്കുക എന്ന ദൗത്യം മാധ്യമങ്ങള്‍ മറന്നുപോകരുതെന്ന് അദ്ദേഹം പറഞ്ഞു. വിശ്വസംവാദകേന്ദ്രം ചിത്തോഡ് പ്രാന്ത ഘടകം സംഘടിപ്പിച്ച ദേവര്‍ഷി നാരദജയന്തി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിസന്ധി ഘട്ടങ്ങളില്‍, എന്ത് കാണിക്കണം, എന്ത് കാണിക്കരുത് എന്നതിനെക്കുറിച്ച് ദൃശ്യമാധ്യമങ്ങള്‍ ഗൗരവമുള്ളവരായിരിക്കണം. ദേശ താല്‍പ്പര്യത്തിന് വിരുദ്ധമായ ഒരു വിവരവും നല്‍കരുത്. സംഭവങ്ങളെ പെരുപ്പിച്ചു കാണിക്കരുത്. വാര്‍ത്തകളിലെ വിവരങ്ങള്‍ പരിഷ്‌കരിക്കണം. സമൂഹത്തില്‍ വിദ്വേഷം പടരുന്നത് തടയാന്‍, ശരിയായ വിവരങ്ങള്‍ ഉറപ്പിച്ചതിന് ശേഷം മുന്നോട്ടുപോകണം, സുനില്‍ ആംബേക്കര്‍ പറഞ്ഞു.

രാജ്യം ആവേശത്തിന്റെയും ആത്മാഭിമാനത്തിന്റെയും നിറവിലാണ്. ഇത് എല്ലാ മേഖലകളിലും രാജ്യത്തെ മുന്നോട്ട് നയിക്കും. സമൂഹത്തില്‍ ഐക്യവും സൗഹാര്‍ദ്ദവും നിലനിര്‍ത്തുന്നതില്‍ മാധ്യമപ്രവര്‍ത്തകരുടെ പങ്കും പ്രധാനമാണ്. ഒരു പുതിയ ഭാരതം കെട്ടിപ്പടുക്കുന്നതിന് പാരമ്പര്യവും ആധുനികതയും സമന്വയിക്കണം. പൊതു ഉണര്‍വ് ഉണ്ടാകണമെങ്കില്‍ സമവായം കൂടിയേ തീരൂ. ശ്രീരാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് നാല്പത് വര്‍ഷം മുമ്പ് വരെ രാജ്യത്ത് ജനകീയ ജാഗരണത്തിന്റെ കാലമായിരുന്നുവെന്ന് ഓര്‍ക്കണം. ഭാരതത്തെ ശക്തമായ ഒരു രാഷ്‌ട്രമാക്കി മാറ്റുന്നതിനുള്ള ജനജാഗരണമാണ് ആര്‍എസ്എസ് മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭാരതീയ മാധ്യമപ്രവര്‍ത്തനം ധാര്‍മ്മികതയില്‍ അധിഷ്ഠിതമാണെന്ന് പരിപാടിയില്‍ മുഖ്യാതിഥി ആയ ഡിവിഷണല്‍ കമ്മീഷണര്‍ രാജേന്ദ്ര സിങ് ശെഖാവത്ത് പറഞ്ഞു. പത്രപ്രവര്‍ത്തനം അറിവിലും വിശകലനത്തിലും അധിഷ്ഠിതമാണ്. സമൂഹത്തിന്റെ അവസ്ഥയെയും ദിശയെയും കുറിച്ച് എഴുതിക്കൊണ്ടാണ് നമ്മള്‍ പൊതുജനാഭിപ്രായം സൃഷ്ടിക്കുന്നത്. നെഗറ്റീവ് വിവരങ്ങളോടൊപ്പം നല്ല വിവരങ്ങളും പുറത്തുകൊണ്ടുവന്നുകൊണ്ട് നമുക്ക് വാര്‍ത്തകളെ പരിഷ്‌കരിക്കാന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.

പ്രൊഫ. സുബോധ് കുമാര്‍, ശിവ് ജ്യോതി വിദ്യാഭ്യാസ ഗ്രൂപ്പ് ചെയര്‍മാന്‍ മഹേഷ് ഗുപ്ത, കോട്ട വിഭാഗ് പ്രചാര്‍ പ്രമുഖ് ചന്ദ്രശേഖര്‍ സാഹു, വിശ്വ സംവാദ കേന്ദ്രം സെക്രട്ടറി പ്രവീണ്‍ കോട്ടിയ എന്നിവര്‍ സംസാരിച്ചു.

Tags: RSSSunil AmbekarOperation Sindoor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

സംഘശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുപിയിലെ ഗോരഖ്പൂരിലെ സിദ്ധാര്‍ത്ഥ നഗറില്‍ സംഘടിപ്പിച്ച യുവസംവാദം ആര്‍എസ്എസ് അഖിലഭാരതീയ പ്രചാരക് പ്രമുഖ് സ്വാന്തരഞ്ജന്‍ ഉദ്ഘാടനം ചെയ്യുന്നു (ഇടത്ത്) യുവസംവാദത്തില്‍ പങ്കെടുക്കുന്നവര്‍ (വലത്ത്)
India

യുവശക്തി ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തി: സ്വാന്തരഞ്ജന്‍

India

ആര്‍ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവര്‍ക്ക് അറസ്റ്റ് വാറണ്ട്

Kerala

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

Kerala

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

പുതിയ വാര്‍ത്തകള്‍

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.