Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദേവസ്വം ബോര്‍ഡ് കാരാണ്‍മ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 70 വയസാക്കും

കെ. രാധാകൃഷ്ണന്‍, ഹരിപ്പാട്byകെ. രാധാകൃഷ്ണന്‍, ഹരിപ്പാട്
May 1, 2025, 10:05 am IST
inKerala

ഹരിപ്പാട്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പെന്‍ഷന്‍ ഇല്ലാത്ത പരമ്പരാഗത ജീവനക്കാരുടെ (കാരാണ്‍മ ജീവനക്കാര്‍) വിരമിക്കല്‍ പ്രായം 70 വയസാക്കി ഉയര്‍ത്താനും മറ്റു ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കാനും സര്‍ക്കാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കി.

തുല്യജോലിക്ക് തുല്യവേതനവും ആനുകൂല്യങ്ങളും നല്‍കുന്നതിലെ വിവേചനം സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം പരമ്പരാഗത ക്ഷേത്രപ്രവര്‍ത്തക സംഘം സെക്രട്ടറി എസ്. പ്രവീണ്‍കുമാര്‍ ഹൈക്കോടതിയില്‍ കേസ് നല്‍കിയിരുന്നു. തുടര്‍ന്ന് കോടതി ഇതിന്മേല്‍ മൂന്നു മാസത്തിനകം തീര്‍പ്പുകല്‍പ്പിക്കണമെന്ന് സര്‍ക്കാരിനു നിര്‍ദേശം നല്‍കി. ദേവസ്വം റവന്യു സ്‌പെഷല്‍ സെക്രട്ടറി ആവശ്യപ്പെട്ടതനുസരിച്ച് പള്ളിപ്പാട് വഴുതാനം മഹാവിഷ്ണുസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി കെ.എന്‍. മനോജ് ഹിയറിങ്ങിന് ഹാജരായി. കാരാണ്‍മ ജീവനക്കാരുടെ ബുദ്ധിമുട്ടുകള്‍ അറിയിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ മുന്നൂറോളം കാരാണ്‍മ ജീവനക്കാരുണ്ട്. ക്ഷേത്രത്തിലെ ദിവസേനയുള്ള ജോലികള്‍ ചെയ്യുന്നവര്‍ മുതല്‍ ഓഫീസ് ജോലിക്കാര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. മറ്റു ജീവനക്കാര്‍ ചെയ്യുന്ന അതേ ജോലികള്‍ ചെയ്യുന്ന കാരാണ്‍മക്കാര്‍ക്ക് വേതനം നല്‍കുന്ന കാര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിവേചനം കാണിക്കുന്നതായി പരാതിയുണ്ട്.

ക്ഷാമബത്തയും 2007-ല്‍ അനുവദിച്ച ഇന്‍ക്രിമെന്റും മാത്രമാണ് നിലവിലുള്ളത്. മറ്റു ജീവനക്കാര്‍ക്ക് ലഭിക്കുന്ന പല ആനുകൂല്യങ്ങളും കാരാണ്‍മക്കാര്‍ക്കില്ല. പെന്‍ഷന്‍, അവധി, ക്ഷേമനിധി ഇവയൊന്നുമില്ല. ഒരു ദിവസം അവധിയെടുക്കേണ്ടി വന്നാല്‍ അന്നത്തെ ശമ്പളം കിട്ടില്ല. പകരം നിയമിക്കപ്പെടുന്ന ആളിന് സ്വന്തം ചെലവില്‍ വേതനം നല്‍കണ്ട സ്ഥിതിയാണ്. പെന്‍ഷനാകുന്നതു വരെ ദിവസ വേതനത്തിനു പണിയെടുക്കേണ്ട ഗതികേടിലാണെന്ന് കാരാണ്‍മ ജീവനക്കാര്‍ കുറ്റപ്പെടുത്തുന്നു. കാരാണ്‍മ ജീവനക്കാര്‍ക്ക് നിയമാനുസൃത അവധി നല്‍കണമെന്നുള്ള മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ജീവനക്കാര്‍ക്ക് ക്ഷേമനിധി അനുവദിച്ച് 2014-ല്‍ ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ അതും നിലവിലില്ല. ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ ആയതിനാല്‍ സര്‍ക്കാരിന്റെ അനുകൂല്യങ്ങള്‍ പോലും ലഭിക്കുകയുമില്ല.

കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം ജോ. സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ഇരുകൂട്ടരുടെയും വാദം കേട്ടിരുന്നു. ദേവസ്വം അസി. ലോ ഓഫീസര്‍ ടി.എസ്. വിനോദ്, അസി. കമ്മീഷണര്‍ ചിത്ര, ക്ലര്‍ക്ക് അനു നാരായണന്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് റവന്യു ദേവസ്വം ജോ. സെക്രട്ടറി എം.എസ്. ശ്രീകല കോടതി ഉത്തരവ് പാലിക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കുകയായിരുന്നു.

Tags: Devaswom BoardTrivandrumKaranma employees
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Miniscreen

നാടകവും സംസ്കാരവും ഒരേ അരങ്ങിൽ; അയ്യങ്കാളി ഹാളിൽ ഏഴുനാൾ സാംസ്കാരികോത്സവം

Kerala

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

Kerala

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

Kerala

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

Kerala

അരവണ ക്ഷാമം: വീഴ്ചയില്ലെന്ന് ദേവസ്വം ബോര്‍ഡ്, മന്ത്രി പറയുംപോലെയല്ല കാര്യങ്ങളെന്നും വിശദീകരണം

പുതിയ വാര്‍ത്തകള്‍

സിജെപി പ്രതിഷേധത്തിന് മുന്നേ ദില്ലിയിലുടനീളം പൊലീസ് നടപടി: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.