ന്യൂദല്‍ഹി: പാകിസ്ഥാനെതിരെ യുദ്ധം വേണ്ടെന്ന് പ്രഖ്യാപിച്ച് നാണം കെട്ട കോണ്‍ഗ്രസ് അതിനുമപ്പറം പോയിരിക്കുകയാണ് ചൊവ്വാഴ്ച നടത്തിയ’ ഗയാബ്’ എന്ന കാമ്പയിനിലൂടെ. മുന്‍ പാക് മന്ത്രിയായ ഫവാദ് ഹുസൈന്‍ ചൗധരി മോദിയെ കാണാനില്ല എന്ന രീതിയില്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിന് മറുപടിയായാണ് കോണ്‍ഗ്രസ് തലയില്ലാത്ത മോദിയുടെ ചിത്രം പങ്കുവെച്ചത്. പാകിസ്ഥാനിലെ മുന്‍ മന്ത്രി മോദിയെ പരിഹസിച്ചുകൊണ്ട് നടത്തിയ സമൂഹമാധ്യമപോസ്റ്റിന് മറുപടിയായി കോണ്‍ഗ്രസ് മോദിയുടെ തലയില്ലാത്ത ചിത്രം പങ്കുവെച്ചത് രാജ്യദ്രോഹമല്ലാതെ മറ്റൊന്നുമല്ലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പാക് മന്ത്രിയുടെ മോദിയെ പരിഹസിച്ചുകൊണ്ടുള്ള സമൂഹമാധ്യമപോസ്റ്റിന് മോദിയുടെ തലയില്ലാത്ത ചിത്രം പങ്കുവെച്ച് കോണ്‍ഗ്രസിന്റെ മറുപടി:
https://twitter.com/fawadchaudhry/status/1916841413393662419
സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍ മോദി പങ്കെടുക്കാതിരുന്നതിനെ മോദിയെ കാണാനില്ല എന്ന രീതിയില്‍ കോണ്‍ഗ്രസ് കാമ്പയിനാക്കാന്‍ ശ്രമിച്ചിരുന്നു. അതീവ ഗൗരവമുള്ള സാഹചര്യത്തില്‍ അങ്ങേയറ്റം സംയമനം പാലിച്ചാണ് മോദി ഓരോ ചുവടും വെയ്‌ക്കുന്നത്. ഉന്നതതല യോഗത്തില്‍ പങ്കെടുക്കുന്നതിലും അന്താരാഷ്‌ട്ര നേതാക്കളില്‍ നിന്നും പിന്തുണ നേടുന്നതിലും മാത്രമാണ് മോദി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസിലെ കര്‍ണ്ണാടക നേതാക്കളായ മുഖ്യമന്ത്രി സിദ്ധരാമയ്യയും കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് മന്ത്രിയായ തിമ്മപ്പൂര്‍, ജമ്മു കശ്മീരിലെ കോണ്‍ഗ്രസിന്റെ ചീഫായ താരിഖ് കാര എന്നിവരാണ് പാകിസ്ഥാനെതിരെ യുദ്ധം ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചത്. പഹല്‍ഗാമില്‍ 26 ടൂറിസ്റ്റുകളെ തീവ്രവാദികള്‍ വെടിവെച്ച് കൊന്ന സംഭവത്തില്‍ ഈ ഭീകരവാദത്തിന് കാരണക്കാരായ പാകിസ്ഥാന് തിരിച്ചടി കൊടുക്കണമെന്ന് പ്രഖ്യാപിക്കുമ്പോഴാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഈ നിലപാട്. ഈ പ്രസ്താവനയ്‌ക്കെതിരെ ദേശീയ തലത്തില്‍ വിമര്‍ശനം ഉയര്‍ന്നതോടെ കോണ്‍ഗ്രസ് വക്താവായ ജയറാം രമേശ് തന്നെ ഇത്തരം പ്രസ്താവനകള്‍ നിര്‍ത്തിവെയ്‌ക്കണമെന്നും പഹല്‍ഗാം പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാരിന് എല്ലാവിധ പിന്തുണയും നല്‍കണമെന്നും ആഹ്വാനം ചെയ്തിരുന്നു.
എന്നാല്‍ ഈ ആഹ്വാനത്തെ കാറ്റില്‍ പറത്തിയാണ് ഇപ്പോള്‍ പാകിസ്ഥാനിലെ മന്ത്രിയുടെ സമൂഹമാധ്യമസന്ദേശത്തിന് മറുപടിയെന്നോണം മോദിയുടെ തലയില്ലാത്ത ചിത്രം കോണ്‍ഗ്രസ് സമൂഹമാധ്യമപേജില്‍ പങ്കുവെച്ചത്. കോണ്‍ഗ്രസ് ഇതില്‍ പരം നാണം കെടാനും അധപതിക്കാനും ഇല്ല.
















