Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എം.ജി.എസ് നാരായണൻ വിടവാങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2025, 10:31 am IST
inKerala

കോഴിക്കോട്: ചരിത്രത്തിലെ സത്യാന്വേഷകന്‍ ഡോ. എംജിഎസ് നാരായണന്‍ (93) ഓര്‍മ്മയായി. ഇന്നലെ രാവിലെ മലാപ്പറമ്പിലെ സ്വവസതിയായ മൈത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്ന എംജിഎസ് മൂന്നാഴ്ച മുന്‍പാണ് വീട്ടിലെത്തിയത്. ഇന്നലെ രാവിലെ എട്ടുമണിയോടെ പ്രാതല്‍ കഴിച്ചയുടനെ ഛര്‍ദ്ദിച്ചു. തുടര്‍ന്ന് ശ്വാസതടസ്സമുണ്ടാവുകയും 9.42ന് അന്ത്യശ്വാസം വലിക്കുകയുമായിരുന്നു. മലാപ്പറമ്പിലെ വീട്ടിലും മാവൂര്‍ റോഡ് ശ്മശാനത്തിലും എഴുത്തുകാരും സാമൂഹിക പ്രവര്‍ത്തകരും ജനപ്രതിനിധികളും രാഷ്‌ട്രീയ പ്രവര്‍ത്തകരും ഉള്‍പ്പെടെ ഒട്ടേറെ പേര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തി. സംസ്‌കാരം ഇന്നലെ വൈകിട്ട് 4ന് മാവൂര്‍ റോഡ് ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. ഭാര്യ: പ്രേമലത. മക്കള്‍: വിജയ്‌കുമാര്‍ നാരായണന്‍ (റിട്ട. വിങ് കമാന്‍ഡര്‍), വിനയ നാരായണന്‍ (ബെംഗളൂരു). മരുമക്കള്‍: ദുര്‍ഗ്ഗ, മനോജ്.

മലപ്പുറം പൊന്നാനിയില്‍ 1932 ആഗസ്ത് 20നായിരുന്നു എംജിഎസ് എന്ന ചുരുക്കപ്പേരില്‍ അറിയുന്ന മുറ്റായില്‍ ഗോവിന്ദമേനോന്‍ ശങ്കരനാരായണന്റെ ജനനം. പരപ്പനങ്ങാടി, അലനല്ലൂര്‍, പൊന്നാനി എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജ്, ഫാറൂഖ് കോളജ്, തൃശൂര്‍ കേരളവര്‍മ കോളജ്, മദ്രാസ് ക്രിസ്ത്യന്‍ കോളജ് എന്നിവിടങ്ങളില്‍ നിന്നായി ഉന്നതബിരുദ-ബിരുദാനന്തര പഠനങ്ങള്‍ പൂര്‍ത്തിയാക്കി. അതിനുശേഷം അദ്ദേഹം കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍ ചരിത്രാദ്ധ്യാപകനായി. തുടര്‍ന്ന് യുജിസി ഫെല്ലോഷിപ്പോടെ കേരള സര്‍വകലാശാലയില്‍ ഗവേഷണം നടത്തി. കേരളചരിത്രത്തിലെ സുപ്രധാനമായ പെരുമാള്‍ കാലഘട്ടത്തിലെ രാഷ്‌ട്രീയ സാമൂഹ്യവസ്ഥകളെപ്പറ്റിയുള്ള പ്രബന്ധത്തിന് 1973ല്‍ പിഎച്ച്ഡി ലഭിച്ചു.
കേരള സര്‍വകലാശാലയുടെ കോഴിക്കോട് കേന്ദ്രത്തിലും കാലിക്കറ്റ് സര്‍വകലാശാലയിലും ചരിത്രവിഭാഗത്തില്‍ അദ്ധ്യാപകനായി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 1992ല്‍ വകുപ്പു മേധാവിയായി വിരമിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎച്ച്ആര്‍) മെമ്പര്‍ സെക്രട്ടറിയായി 1990 മുതല്‍ രണ്ടു വര്‍ഷം പ്രവര്‍ത്തിച്ചു. 2001 മുതല്‍ 2003 വരെ ഐസിഎച്ച്ആര്‍ ചെയര്‍മാനായിരുന്നു.

കാല്‍ നൂറ്റാണ്ടുകാലം ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്ന അദ്ദേഹം എക്സിക്യൂട്ടീവ് കമ്മറ്റി അംഗം മുതല്‍ സെക്രട്ടറി പദവി വരെ ഉത്തരവാദിത്വങ്ങള്‍ വഹിച്ചു. 1979ല്‍ ഏന്‍ഷ്യന്റ് ഹിസ്റ്ററി വിഭാഗത്തില്‍ അധ്യക്ഷനായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഹ്യൂമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് ഫാക്കല്‍ട്ടി ഡീന്‍ ആയിരുന്നതിന് പുറമേ ജര്‍ണല്‍ ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി, ഇന്ത്യന്‍ ഹിസ്റ്റോറിക്കല്‍ റിവ്യൂ എന്നിവയുടെ പത്രാധിപസമിതി, എന്‍സിഇആര്‍ടിയുടെ പാഠപുസ്തക സമിതി, യുജിസിയുടെ ഹിസ്റ്ററി ആന്‍ഡ് ആര്‍ക്കിയോളജി പാനല്‍, യുപിഎസ്‌സിയുടെ പരിശോധനാസമിതികള്‍ എന്നിവയില്‍ അംഗമായിരുന്നിട്ടുണ്ട്. സൗത്ത് ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്, എപ്പിഗ്രാഫിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ, പ്ലേസ് നെയിം സൊസൈറ്റി ഓഫ് ഇന്ത്യ എന്നീ അക്കാദമിക് സംഘടനകളില്‍ ഭാരവാഹിത്വം വഹിച്ചു.

ലണ്ടന്‍ സര്‍വ്വകലാശാലയിലെ കോമണ്‍വെല്‍ത്ത് അക്കാദമിക് സ്റ്റാഫ് ഫെലോ, മോസ്‌കോ സര്‍വ്വകലാശാല, ടോക്യോ സര്‍വ്വകലാശാല, മാംഗ്ലൂര്‍ യൂണിവേഴ്സിറ്റി തുടങ്ങി രാജ്യത്തും വിദേശത്തുമായി നിരവധി സര്‍വ്വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇംഗ്ലീഷിലും മലയാളത്തിലുമായി നൂറിലധികം ഗവേഷണപ്രബന്ധങ്ങളും ഇരുനൂറോളം മറ്റ് പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആത്മകഥയായ ‘ജാലകം- ഒരു ചരിത്രാന്വേഷിയുടെ വഴികള്‍’ 2019ലെ കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡിനര്‍ഹമായി.

കേരളത്തിലെ പെരുമാള്‍ കാലഘട്ടത്തെ പരാമര്‍ശിക്കുന്ന നിരവധി മധ്യകാല വട്ടെഴുത്തു ലിഖിതങ്ങള്‍ എംജിഎസ് കണ്ടെത്തി പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യന്‍ ചരിത്രപരിചയം, സാഹിത്യ അപരാധങ്ങള്‍, കേരള ചരിത്രത്തിന്റെ അടിസ്ഥാന ശിലകള്‍, കോഴിക്കോടിന്റെ കഥ, സെക്കുലര്‍ ജാതിയും സെക്കുലര്‍ മതവും, ജനാധിപത്യവും കമ്മ്യൂണിസവും, പെരുമാള്‍സ് ഓഫ് കേരള എന്നിവയാണ് പ്രമുഖ പുസ്തകങ്ങള്‍.

Tags: passes awayDr MGS Narayanan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോ. ടി. അനിതകുമാരി അന്തരിച്ചു

Kerala

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ അന്തരിച്ചു

Entertainment

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

World

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ഹോര്‍ ഹെ മെസ്സി അന്തരിച്ചു

Literature

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.