Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കിഫ്ബിയുടെ പക്കൽ ഭദ്രമാണ് കേരളത്തിന്റെ കായികരംഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2025, 02:55 pm IST
inKerala

കിഫ്ബിയുടെ കരുത്തില്‍ കേരളത്തിന്റെ കായിക മേഖലയും വികസനത്തിന്റെ ഉയരങ്ങള്‍ കീഴടക്കുന്നു. കിഫ്ബി ഫണ്ടും മന്ത്രി വി. അബ്ദുറഹിമാൻ നേതൃത്വം നൽകുന്ന സ്പോർട്സ് വകുപ്പിന്റെ തനത് ഫണ്ടും ഉള്‍പ്പെടെ 1600 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം കായിക മേഖലയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.

കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഏറ്റവും നല്ല രീതിയില്‍ സംസ്ഥാനത്ത് കായിക അടിസ്ഥാന സൗകര്യ വികസനം നടത്താന്‍ കഴിഞ്ഞു. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഒരു വലിയ ഇന്‍ഡോര്‍ / ഔട്ട്ഡോര്‍ സ്റ്റേഡിയം എന്ന ലക്ഷ്യം പൂര്‍ത്തീകരിച്ചു വരികയാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടവയുടെ വര്‍ക്കുകള്‍ പൂര്‍ത്തിയായി കഴിഞ്ഞു. പ്രാദേശികാടിസ്ഥാനത്തില്‍ ഏറ്റവുമധികം കുട്ടികളെ പരിശീലിപ്പിക്കുന്ന സ്‌കൂളാണ് പറളി. താരങ്ങള്‍ക്ക് പരിശീലനത്തിന് മെഡിക്കല്‍ കോളേജ് ഗ്രൗണ്ട് മാത്രമായിരുന്നു ഇതുവരെയുള്ള ആശ്രയം.

എന്നാൽ കിഫ്ബി ഫണ്ടിൽ പറളി ഹയർ സെക്കൻഡറി സ്കൂളിൽ 6.58 കോടി ചെലവിൽ സ്റ്റേഡിയം നിർമിച്ചു. മറ്റു സംസ്ഥാനങ്ങള്‍ക്ക് കൂടി മാതൃകയാക്കാവുന്ന കായിക കരുത്താണ് പറളിയിലെ കുട്ടികളുടേത്. സാധാരണ കുടുംബങ്ങളില്‍ നിന്നെത്തുന്ന ഇവര്‍ സ്വന്തം പ്രയത്നത്തിലൂടെയാണ് രാജ്യത്തെ തന്നെ മികച്ച നേട്ടം കൈവരിച്ചു വരുന്നത്. പറളിയിലെ കുട്ടികള്‍ക്ക് കൂടുതല്‍ കരുത്താര്‍ജിക്കാന്‍ സ്പോര്‍ട്സ് ഫെസിലിറ്റി സെന്‍റര്‍ സഹായകമാവുമെന്നാണ് പ്രതീക്ഷ.

മികവുറ്റ കായികതാരങ്ങള്‍ ഉദയം ചെയ്യുന്ന വയനാട് പോലുള്ള ജില്ലകളില്‍ കായിക അടിസ്ഥാന സൗകര്യ വികസനങ്ങളുടെ വലിയൊരു കുറവ് ഉണ്ടായിരുന്നു. ഇത് പരിഹരിക്കാന്‍ കഴിഞ്ഞത് കിഫ്ബി ഫണ്ടിന്റെ സഹായത്തോടെയാണ്. രണ്ട് പ്രധാനപ്പെട്ട സ്റ്റേഡിയങ്ങളാണ് വയനാട്ടില്‍ ഡെവലപ്പ് ചെയ്തിരിക്കുന്നത്. ആറുമാസത്തിനുള്ളില്‍ പത്തനംതിട്ടയില്‍ സ്റ്റേഡിയത്തിന്റെ പണി പൂര്‍ത്തീകരിക്കും. തൃശ്ശൂരില്‍ ഐ എം വിജയന്റെ പേരിലുള്ള സ്റ്റേഡിയത്തിന്റെ പണി 95% വും പൂര്‍ത്തീകരിച്ചു. തിരുവനന്തപുരം ജി.വി. രാജ സ്‌പോര്‍ട്ട് സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങള്‍ രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്തിയതിന് ഫലം കണ്ടുതുടങ്ങി.

കാസര്‍ഗോഡ്, വയനാട്, തൃശൂര്‍, കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ഇടുക്കി എന്നിവിടങ്ങളില്‍ കിഫ്ബി ഫണ്ടുപയോഗിച്ചുള്ള ജില്ലാ കായിക സമുച്ചയങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നു. കൊടുമണ്‍, നീലേശ്വരം, മട്ടന്നൂര്‍, പറളി, തിരുമിറ്റക്കോട്, ചിറ്റൂര്‍, പ്രീതികുളങ്ങര, കല്‍പ്പറ്റ, താനൂര്‍, പുനലൂര്‍, വടകര, മേപ്പയ്യൂര്‍, നടുവണ്ണൂര്‍ എന്നിവിടങ്ങളില്‍ കായിക സമുച്ചയങ്ങള്‍ പൂര്‍ത്തിയായി. പത്തനംതിട്ട കൊടുമണ്‍ ഇ എം എസ് സ്റ്റേഡിയത്തിന് കിഫ്ബി 16 കോടി രൂപയാണ് അനുവദിച്ചത്.

Tags: sportskeralamkifb
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

Kerala

വൈദ്യുതി പ്രതിസന്ധി രൂക്ഷം; നിയന്ത്രണം തുടരുമെന്ന് മന്ത്രി, ഡാമുകളിലുള്ളത് 100 ദിവസം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം മാത്രം

Kerala

വികസന മുന്നേറ്റത്തിനായി ദേശീയപാത; കാരോട് -കന്യാകുമാരി ബൈപ്പാസ് നിര്‍മാണം അവസാന ഘട്ടത്തില്‍

ONAPPATHIPP 2026

സ്‌പോർട്‌സ്: ഭാരതം കളിക്കട്ടെ;നാം ഇനിയും മാറണം / സി.കെ. രാജേഷ്‌കുമാർ / ജന്മഭൂമി ഓണപ്പതിപ്പ് 2026

ONAPPATHIPP 2026

സ്‌പോർട്‌സ്: സികപ്പു റോജാക്കൾ / എം. സതീശൻ / ജന്മഭൂമി ഓണപ്പതിപ്പ് 2026

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.