Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

തൈ പത്തു നടേണ്ട പത്താമുദയം

പത്താമുദയത്തിനു പത്തു തൈ എങ്കിലും നടണമെന്നു പഴമക്കാര്‍ പറഞ്ഞിരുന്നു. ആചാരവും വിശ്വാസവും എന്നതിനപ്പുറം മണ്ണും മഴയും വിളവുമെല്ലാം പഴമക്കാര്‍ക്കു നേരനുഭവമായിരുന്നു. മലയാളികള്‍ പത്താമുദയം കൊണ്ടാടുന്നതില്‍ നൂറ്റാണ്ടുകളായി പിന്തുടരുന്ന കൃഷി അറിവുകളുടെ കുളിര്‍മ്മയുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2025, 07:26 am IST
inSamskriti

മലയാളവര്‍ഷത്തിലെ മേടം പത്തിനാണു പത്താമുദയം(ഇത്തവണ ഏപ്രില്‍ 23ന്). പരമ്പരാഗത ജ്യോതിഷ വിശ്വാസപ്രകാരം അന്നു സൂര്യന്‍ അത്യുച്ചത്തില്‍ എത്തും. മേടം രാശിയില്‍ പത്താമതു ഭാഗ(ഡിഗ്രി) ആണ് സൂര്യന്റെ അത്യുച്ചം. സൂര്യന്‍ ഏറ്റവും ബലവാനാകുന്നത് ഈ ദിവസമത്രേ. കര്‍ഷകര്‍ക്കു വളരെ പ്രധാനമാണ് ഈ ദിനം. പണ്ടൊക്കെ വിഷുവിനു കൃഷിപ്പണികളുടെ തുടക്കമായി പാടത്തു ചാലു കീറും. എന്നാല്‍ വിതയ്‌ക്കാനും തൈ നടാനുമൊക്കെ തെരഞ്ഞെടുത്തിരുന്നത് പത്താമുദയമാണ്. പത്താമുദയത്തിനു വിതയ്‌ക്കാനും തൈ നടാനും നക്ഷത്രമോ തിഥിയോ കരണമോ നോക്കേണ്ടതില്ല എന്നാണു പഴമക്കാര്‍ പറയാറ്. ഏതു ശുഭകാര്യവും ആരംഭിക്കാവുന്ന ഉത്തമ ദിനമാണിത്.

ഈ ദിവസം സൂര്യോദയത്തിനു മുമ്പേ ദീപം കാണുകയും കന്നുകാലികള്‍ക്കു ദീപം കാണിച്ചു ഭക്ഷണം കൊടുക്കുകയും ചെയ്യുന്ന പതിവുമുണ്ട്. നിത്യപൂജയില്ലാത്ത കാവുകളിലും മറ്റും ഈ സമയത്തു പൂജ നടക്കും. വീടു പാലുകാച്ചിനും ഈ ദിനം ഉത്തമം. പത്താമുദയത്തില്‍ വെള്ളിമുറം കാണിക്കല്‍ എന്നൊരു ചടങ്ങ് പണ്ട് ഉണ്ടായിരുന്നു. ഉണക്കലരി പൊടിച്ച് മുറത്തിലാക്കി മേടം പത്തിലെ സൂര്യനെ ഉദയസമത്തു കാണിക്കുന്ന ചടങ്ങാണിത്. ഉദയത്തിനു ശേഷം ഈ അരിപ്പൊടി കൊണ്ടു പലഹാരമുണ്ടാക്കി(പൂജാപ്പം) പ്രസാദമായി കഴിക്കുകയും ചെയ്യും.

പണ്ട് പൂജാപ്പത്തിനുള്ള വെളിച്ചെണ്ണ എടുത്തിരുന്നത് തേങ്ങ വരട്ടി കുത്തി പറ്റിച്ചായിരുന്നു. അരിപ്പൊടി നെല്ല് കുത്തി അരിയാക്കി അതുപൊടിച്ചും. പൂജാപ്പത്തിനുള്ള കൂട്ടിനുമുണ്ട് ഏറെ പ്രത്യേകതകള്‍. പക്ഷേ ഇന്ന് എല്ലാം എളുപ്പവഴിയിലായി.

പത്താമുദയത്തിനു പത്തു തൈ എങ്കിലും നടണമെന്നു പഴമക്കാര്‍ പറഞ്ഞിരുന്നു. ആചാരവും വിശ്വാസവും എന്നതിനപ്പുറം മണ്ണും മഴയും വിളവുമെല്ലാം പഴമുറക്കാര്‍ക്കു നേരനുഭവമായിരുന്നു. മലയാളികള്‍ പത്താമുദയം കൊണ്ടാടുന്നതില്‍ നൂറ്റാണ്ടുകളായി പിന്തുടരുന്ന കൃഷി അറിവുകളുടെ കുളിര്‍മ്മയുണ്ട്.

പൂര്‍ണ്ണമായും പ്രകൃതിയെ ആശ്രയിച്ചുള്ള കൃഷി രീതി ആയിരുന്നു പണ്ട്. മഴമാത്രമായിരുന്നു ആശ്രയം. കാലാവര്‍ഷത്തിന്റെയും തുലാവര്‍ഷത്തിന്റെയും കാര്യത്തില്‍ സമ്പന്നമായിരുന്നു അക്കാലം. ചാലിടളും വിത്തിറക്കലും തൈനടലുമെല്ലാം ഞാറ്റുവേലകള്‍ നോക്കി പഴമക്കാര്‍ ചിട്ടപ്പെടുത്തിയത് സ്വാഭാവികം. തികച്ചും പ്രായോഗികവും.അങ്ങനെയാണ് പത്താമുദയം നടുതലകള്‍ നടാനും വിത്തിറക്കാനും ഏറ്റവും നല്ല ദിവസമായി പഴമക്കാര്‍ തീര്‍ച്ചപ്പെടുത്തിയതും.

ദക്ഷിണായന രേഖയില്‍ നിന്ന് സൂര്യന്റെ വടക്കോട്ടുള്ള യാത്രയായ ഉത്തരായണത്തിനിടെ ഭൂമദ്ധ്യരേഖക്ക് നേരെ മുകളില്‍ വരുന്ന ദിവസമാണ് വസന്തവിഷുവം. രാവും പകലും തുല്യമായി വരുന്ന ദിവസം ഇതാണ്. തുടര്‍ന്ന് വരുന്ന മേട വിഷു സംക്രമമാണ് വിഷു ആയി നാം ആചരിക്കുന്നത്. ആചാരപരമായ കാര്യങ്ങളില്‍ നാം പിന്തുടരുന്ന നിരയന രീതി അനുസരിച്ചു വിഷു സംക്രമം കഴിഞ്ഞു പത്താംദിവസമാണ് പത്താമുദയം. ഉത്തരാര്‍ദ്ധഗോളത്തില്‍ കഴിയുന്ന നമ്മെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന ദിവസങ്ങളില്‍ ഒന്നാണിത്.

ഉഷ്ണകാലത്തിന്റെ പാരമ്യമായ മേടം പത്തിന് തൈകള്‍ നട്ടാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചൂട് കുറഞ്ഞ്, ക്രമേണ മഴക്കാലത്തിലേക്കു പ്രവേശിക്കും. ഇടവപ്പാതിക്കു കാലവര്‍ഷം തുടങ്ങും എന്ന കണക്ക് പണ്ടൊന്നും തെറ്റാറില്ല. അതുകൊണ്ടു തന്നെ പത്താമുദയത്തിനു തൈ നട്ട് ആദ്യ ദിവസങ്ങളില്‍ ചെറുതായി നനച്ചുകൊടുത്താല്‍ അത് മണ്ണില്‍ പിടിക്കുമെന്ന് പഴമക്കാര്‍ അനുഭവത്തിലൂടെ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് പത്താമുദയത്തിനു പത്തു തൈ എങ്കിലും നടണമെന്നു പണ്ടുള്ളവര്‍ പറഞ്ഞിരുന്നത്.

Tags: SamskritiKerala AgricultureHindu Devotionalpathamudayamപത്താമുദയം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍
Kerala

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

Samskriti

സാക്ഷാത്കാരം

നെല്ല് സംഭരിക്കാത്തതില്‍ പ്രതിഷേധിച്ച് നെല്‍കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നെല്‍ക്കൂനയ്ക്ക് ചുറ്റുംനിന്ന് കര്‍ഷക സംരക്ഷണ പ്രതിജ്ഞയെടുക്കുന്നു
Kerala

വിഷുദിനത്തിലും കര്‍ഷകരുടെ കണ്ണീര്‍ മഴ; പാടങ്ങളില്‍ ടണ്‍ കണക്കിന് നെല്ല് കെട്ടിക്കിടക്കുന്നു

Samskriti

വിഷു എന്ന സംക്രമോത്സവം

Samskriti

നരസിംഹത്തെ ശാന്തനാക്കിയ ശൈവശരഭമൂര്‍ത്തി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.