മുംബൈ: മെയ് എട്ടിന് ആറ് മണിക്കൂര്‍ മുംബൈ വിമാനത്താവളം അടച്ചിടും. റണ്‍വേയിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളം അടച്ചിടുകയെന്ന് മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (എംഐഎഎല്‍) അറിയിച്ചു.
ഇത് സംബന്ധിച്ചുള്ള അറിയിച്ച് ആറുമാസം മുമ്പ് തന്നെ വിമാന ജീവനക്കാര്‍ക്ക് നല്കിയിരുന്നു. ഇതുപ്രകാരം വിമാനക്കമ്പനികള്‍ അവരുടെ ഫ്‌ളൈറ്റ് ഷെഡ്യൂളുകള്‍ മുന്‍കൂട്ടി ക്രമീകരിക്കുന്നിന് തയാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്.
എട്ടിന് രാവിലെ 11 മുതല്‍ അഞ്ച് വരെയാണ് അറ്റകുറ്റപ്പണികള്‍ നടക്കുക. ഈ സമയം 09/27, 14/32 റണ്‍വേകള്‍ മപ്രവര്‍ത്തന രഹിതമാകും.
മഴക്കാലത്തെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ അറ്റകുറ്റപ്പണികളെന്നും എംഐഎഎല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: