ന്യൂദല്‍ഹി: മലപ്പുറത്തെ സിഐടിയു നേതാവ് ഷംസു പുന്നയ്ക്കലിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച എന്‍ഡിഎഫുകാര്‍ക്ക് വിചാരണക്കോടതി വിധിച്ച ശിക്ഷ സുപ്രീംകോടതി പുനഃസ്ഥാപിച്ചു.
സംഭവം നടന്ന് 24 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് പ്രതികളുടെ ശിക്ഷ പുനഃസ്ഥാപിച്ചത്. പ്രതികള്‍ക്ക് വിചാരണ കോടതി വിധിച്ച ആറ് വര്‍ഷം തടവ് ഹൈക്കോടതി ഒരു മാസം തടവാക്കി കുറച്ചിരുന്നു.
പ്രതികളായ അബ്ദുല്‍ സലീം,അബ്ദുല്‍ മുനീര്‍, ജാഫര്‍ എന്നിവര്‍ക്ക് നല്കിയ ആറ് വര്‍ഷം തടവും മറ്റൊരു പ്രതി കല്ലന് ജുബൈറിന് വിധിച്ച അഞ്ച് വര്‍ഷം തടവുമാണ് ജസ്റ്റിസ് ജെ കെ മഹേശ്വരിയുടെ ബെഞ്ച് പുനഃസ്ഥാപിച്ചത്. ഗുരുതരമായ കുറ്റകൃത്യമാണ് നടന്നതെന്ന് നിരീക്ഷിച്ച കോടതി പ്രതികള്‍ക്ക് ജീവപര്യന്തമായിരുന്നു ശിക്ഷ വിധിക്കേണ്ടിയിരുന്നതെന്ന് വ്യക്തമാക്കി. പ്രതികളുടെ ശിക്ഷ ഒരുമാസമാക്കി കുറച്ച ഹൈക്കോടതി ഉത്തരവ് എല്ലാ വശങ്ങളും പരിശോധിക്കാതെയാണ്. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരാണ് അപ്പീല്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: