Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരള തീരത്ത് പെയര്‍ ട്രോളിങ്ങും ബുള്‍ ട്രോളിങ്ങും വര്‍ദ്ധിച്ചു; മത്സ്യസമ്പത്ത് നശിക്കുന്നു

ഗോപന്‍ ചുള്ളാളംbyഗോപന്‍ ചുള്ളാളം
Jun 7, 2026, 08:28 am IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യസമ്പത്ത് പുറമെ നിന്നെത്തുന്ന കൂറ്റന്‍ ബോട്ടുകള്‍ അശാസ്ത്രീയവും നിരോധിതവുമായ മാര്‍ഗങ്ങളിലൂടെ കൊള്ളയടിക്കുന്നു. ഇവരെ പിന്തിരിപ്പിക്കുന്നതിന് പകരം ബോട്ടുടമകളില്‍ നിന്ന് പാരിതോഷികം കൈപ്പറ്റി ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ അവരെ സഹായിക്കുകയാണ്.

പെയര്‍ ട്രോളിങ്, ബുള്‍ ട്രോളിങ്, ലൈറ്റ് ഫിഷിങ് എന്നിവ ഉപയോഗിച്ചാണ് അനധികൃത മീന്‍പിടിത്തം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 26 ഹാര്‍ബറുകളുടെ പരിധിയിലും വേളാങ്കണ്ണിയില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വലിയ ബോട്ടുകള്‍ എത്തുന്നുണ്ട്.

ഇവ കേടുവന്ന നിരോധിത വലകള്‍ കടലില്‍ത്തന്നെ ഉപേക്ഷിക്കുന്നതായും മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഈ പ്രേതവലകളില്‍ കുടുങ്ങി കടലാമകള്‍, സ്രാവുകള്‍, തിമിംഗലങ്ങള്‍, ഞണ്ടുകള്‍, കടല്‍പ്പക്ഷികള്‍, കടല്‍പ്പാമ്പുകള്‍ തുടങ്ങിയവ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. മത്സ്യത്തൊഴിലാളികള്‍ക്കും മുങ്ങല്‍ വിദഗ്ധര്‍ക്കും ഭീഷണിയാണ് പ്രേതവലകള്‍.

പെലാജിക് വലകളുമായി പെയര്‍ ട്രോളിങ്

രണ്ട് ബോട്ടുകള്‍ നിശ്ചിത അകലത്തില്‍ സഞ്ചരിച്ച് വലിയ വല ഉപയോഗിച്ച് മീന്‍പിടിക്കുന്നതാണ് പെയര്‍ ട്രോളിങ്. ഡബിള്‍നെറ്റ് എന്നും പേരുണ്ട്. 200 മീറ്ററിലേറെ നീളവും ചെറിയ കണ്ണികളുമുള്ള ‘പെലാജിക് വലകള്‍ ഉപയോഗിച്ചുള്ള മീന്‍പിടിത്തം രാത്രിയിലാണ്. കുഞ്ഞുങ്ങളെ ഉള്‍പ്പെടെ വലയിലാക്കുന്നതിനാല്‍ മത്സ്യസമ്പത്ത് കുറയുന്നു, കടലിന്റെ സ്വാഭാവിക ജൈവ സന്തുലിതാവസ്ഥ തകരുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെയും ബാധിക്കുന്നു. ഇത്തരം ബോട്ടുകള്‍ കണ്ടുകെട്ടി 2.5 ലക്ഷം രൂപ വരെ പിഴ ഈടാക്കണമെന്നാണ് നിയമം. പക്ഷെ ഒന്നുമുണ്ടാകാറില്ല.

മീന്‍മുട്ടകള്‍ പോലും കോരിയെടുക്കും

കുതിരശക്തി കൂടിയ രണ്ട് ബോട്ടുകള്‍ ഒരുമിച്ച് ചെറിയ കണ്ണികളുള്ള, കിലോമീറ്ററുകളോളം വീതിയുള്ള വല വലിച്ച് കടലിന്റെ അടിത്തട്ടിലുള്ള സര്‍വ ജീവജാലങ്ങളെയും തുടച്ചുമാറ്റുന്നതാണ് ബുള്‍ ട്രോളിങ്. അടിത്തട്ടിലെ വരെ മത്സ്യങ്ങളെ ഒന്നിച്ച് വലിച്ചെടുക്കും. മീന്‍ മുട്ടകള്‍ പോലും കുടുങ്ങും. ഇത് അടിത്തട്ടിലെ പവിഴപ്പുറ്റുകളും സസ്യങ്ങളും വരെ നശിപ്പിക്കും. കേരളതീരത്ത് സുലഭമായ അയല, മത്തി മുതലായ മീനുകളുടെ വംശനാശത്തിനും ഇടവരുത്തും.

രാത്രിയില്‍ ലൈറ്റ് ഫിഷിങ്

അര്‍ദ്ധരാത്രിക്കും പുലര്‍ച്ചെ നാല് മണിക്കുമിടയില്‍ തീവ്രതയേറിയ എല്‍ഇഡി ലൈറ്റുകളും ഹാലജന്‍ ലൈറ്റുകളും ഉപയോഗിച്ച് മീനുകളെ കൂട്ടത്തോടെ കെണിയില്‍പ്പെടുത്തി പിടിക്കുന്നതാണ് ലൈറ്റ് ഫിഷിങ്. വലിയ ബോട്ടുകളില്‍ ജനറേറ്ററുകള്‍ സ്ഥാപിച്ച് വെള്ളത്തിന് മുകളിലോ അടിയിലോ വലിയ പ്രകാശസംവിധാനങ്ങള്‍ ഒരുക്കുന്നു. കടലിലെ ചെറുമീനുകള്‍, കണവകള്‍, മത്തി, അയല എന്നിവ ഈ വെളിച്ചം കണ്ട് ഒരിടത്ത് വന്ന് തടിച്ചുകൂടും. കണവകളാണ് പ്രകാശത്തില്‍ കൂടുതലായും ആകര്‍ഷിക്കപ്പെടുന്നത്. ഇങ്ങനെ ഒരുമിച്ചുകൂടുന്ന മത്സ്യങ്ങളെ പെലാജിക് വലകള്‍ ഉപയോഗിച്ച് ട്രോളര്‍ ബോട്ടുകള്‍ ഒറ്റയടിക്ക് കോരിയെടുക്കുന്നു.

നടപടി വേണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍

പെയര്‍ ട്രോളിങ്, ബുള്‍ ട്രോളിങ്, ലൈറ്റ് ഫിഷിങ് എന്നിവ അടിയന്തരമായി നിരോധിക്കണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി. സ്റ്റെല്ലസ് ആവശ്യപ്പെട്ടു. ഇത് സമുദ്ര വിഭവങ്ങളുടെ അമിത ചൂഷണത്തിനും കുഞ്ഞുമീനുകളുടെ കൂട്ടക്കുരുതിക്കും കാരണമാകുന്നു. മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെയും ഗുരുതരമായി ബാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags: Bharateeya Matsyapravarthaka SangamKerala coast:Pair trawlingbull trawlingമത്സ്യസമ്പത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മത്തിയുടെ ലഭ്യതയിലെ ഏറ്റക്കുറച്ചിലുകൾ; കാരണം മൺസൂൺ മഴയും സമുദ്രത്തിലെ മാറ്റങ്ങളും: സിഎംഎഫ്ആർഐ പഠനം

തീപിടിച്ച കപ്പലിന്റെ ദൃശ്യം
Kerala

കേരള തീരത്ത് ചരക്കുകപ്പലിന് തീപ്പിടിച്ചു; 50 കണ്ടെയ്നറുകൾ കടലില്‍ വീണു; രക്ഷാദൗത്യം തുടരുന്നു

Large powerful blue ocean wave breaking in slow motion, filmed in the deep waters off the coast of South Western Australia.
Kerala

കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്‌ക്കു സാധ്യത : ജാഗ്രത നിര്‍ദ്ദേശം നല്‍കി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

Kerala

ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന സമ്മേളനം ഇന്നും നാളെയും കൊച്ചിയില്‍

പുതിയ വാര്‍ത്തകള്‍

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

ഇന്ധന ക്ഷാമം; പാകിസ്ഥാന്‍ ലോക്ഡൗണിലേക്ക്

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.