Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജെന്‍സോള്‍ എഞ്ചിനീയറിംഗിന് ഓഹരിവിപണിയില്‍ നിയന്ത്രണം; സാമ്പത്തിക കെടുകാര്യസ്ഥത, ഉയര്‍ന്ന വായ്‌പാഭാരം….കമ്പനി തകര്‍ച്ചയിലേക്ക്

ജെന്‍സോണ്‍ എഞ്ചിനീയറിംഗ് എന്ന കമ്പനിക്ക് ഓഹരിവിപണിയില്‍ നിയന്ത്രണമേര്‍പ്പെടുത്തി ഓഹരിവിപണി നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെബി. ജെന്‍സോള്‍ എഞ്ചിനീയറിംഗിന്റെ ഓഹരി വില കമ്പനി ഉടമകള്‍ തന്നെ ചൂഷണം ചെയ്തെന്നും കമ്പനി ഉടമകള്‍ തന്നെ കമ്പനി ഫണ്ട് വഴിതിരിച്ചുവിട്ടെന്നും ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ഉള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2025, 10:35 pm IST
in India, Business
ജെന്‍സോള്‍ എഞ്ചിനീയറിംഗ് ചെയര്‍മാനായിരുന്ന അന്‍മോള്‍ സിങ്ങ് ജഗ്ഗി (വലത്ത്) ജെന്‍സോള്‍ എഞ്ചിനീയറിംഗിന്‍റെ ഓഹരി വിലയിലെ തകര്‍ച്ചയുടെ ചിത്രം (ഇടത്ത്)

ജെന്‍സോള്‍ എഞ്ചിനീയറിംഗ് ചെയര്‍മാനായിരുന്ന അന്‍മോള്‍ സിങ്ങ് ജഗ്ഗി (വലത്ത്) ജെന്‍സോള്‍ എഞ്ചിനീയറിംഗിന്‍റെ ഓഹരി വിലയിലെ തകര്‍ച്ചയുടെ ചിത്രം (ഇടത്ത്)

മുംബൈ: ജെന്‍സോണ്‍ എഞ്ചിനീയറിംഗ് എന്ന കമ്പനിക്ക് ഓഹരിവിപണിയില്‍ നിയന്ത്രണമേര്‍പ്പെടുത്തി ഓഹരിവിപണി നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെബി. ജെന്‍സോള്‍ എഞ്ചിനീയറിംഗിന്റെ ഓഹരി വില കമ്പനി ഉടമകള്‍ തന്നെ ചൂഷണം ചെയ്തെന്നും കമ്പനി ഉടമകള്‍ തന്നെ കമ്പനി ഫണ്ട് വഴിതിരിച്ചുവിട്ടെന്നും ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ഉള്ളത്. ഒരു വര്‍ഷം മുന്‍പ് 930 രൂപയുണ്ടായിരുന്ന ജെന്‍സോള്‍ എഞ്ചിനീയറിംഗിന്റെ ഇപ്പോഴത്തെ ഓഹരിവില 129 രൂപ മാത്രമാണ്. കഴിഞ്ഞ അഞ്ച് ദിവസങ്ങളില്‍ 154 രൂപയില്‍ നിന്നും ഓഹരി വില ദിവസേന ഇടിഞ്ഞ് 129 രൂപയില്‍ എത്തി. ഇക്കഴിഞ്ഞ ഫെബ്രുവരി 10ന് ശേഷമാണ് വന്‍തോതില്‍ ഓഹരി വില ഇടിഞ്ഞത്. ഫെബ്രുവരി 10 ന് 742 രൂപയുണ്ടായിരുന്ന ഓഹരി വില പൊടുന്നനെയാണ് രണ്ട് മാസത്തില്‍ 129 രൂപയിലേക്ക് ഇടിഞ്ഞു താണത്.

സഹോദരന്മാരായ അന്‍മോള്‍ സിങ്ങ് ജഗ്ഗിയും പുനീത് സിങ്ങ് ജഗ്ഗിയും ആയിരുന്നു കമ്പനിക്ക് പിന്നില്‍. വലിയ സങ്കല്‍പങ്ങളായിരുന്നു. പക്ഷെ എല്ലാം തകര്‍ന്നടിഞ്ഞു. സൗരോര്‍ജ്ജ പദ്ധതികള്‍ ഉയര്‍ത്തലും നടത്തിപ്പുമായിരുന്നു ആദ്യം തുടങ്ങിയത്. ഇത് വന്‍വിജയമായി. പിന്നീട് ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിലേക്ക് തിരിഞ്ഞു. പുനെയില്‍ ത്രിചക്ര, നാലു ചക്ര ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള ഫാക്ടറി ഉണ്ടായിരുന്നു. പക്ഷെ സാമ്പത്തിക പ്രതിസന്ധി കമ്പനിയെ വിഴുങ്ങി. 2019ല്‍ 20 കോടി പിരിച്ചെടുത്ത് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതോടെയാണ് ചെറിയ കമ്പനി എന്ന നിലയില്‍ നിന്നും ഇന്ത്യയാകെ അറിയപ്പെടുന്ന കമ്പനിയായി മാറിയത്. 2023-24ല്‍ 383 കോടി രൂപ വിറ്റുവരവ് ഉണ്ടായിരുന്നപ്പോള്‍ 2026ല്‍ 4000 കോടി വിറ്റുവരവ് നേടുമെന്നാണ് അന്‍മോള്‍ സിങ്ങ് ജഗ്ഗി പ്രഖ്യാപിച്ചിരുന്നത്. . പക്ഷെ എല്ലാം പൊടുന്നനെ തകര്‍ന്നു.

ജെന്‍സോള്‍ എഞ്ചിനീയറിംഗ് എന്ന കമ്പനിയുടെ ഡയറക്ടര്‍മാരായ അന്‍മോള്‍ സിങ്ങ് ജഗ്ഗിയും പുനീത് സിങ്ങ് ജഗ്ഗിയും വഞ്ചനാപരമായ രീതിയില്‍ കമ്പനിയുടെ ഫണ്ട് വഴിതിരിച്ചുവിടുകയും ദുരുപയോഗം ചെയ്യുകയും ചെയ്തെന്ന് പ്രഥമദൃഷ്ട്യാ അന്വേഷണത്തില്‍ കണ്ടെത്തിയതിനെതുടര്‍ന്നാണ് സെബിയുടെ ഈ നടപടി. 29 പേജുള്ള ഇടക്കാല അന്വേഷണ റിപ്പോര്‍ട്ടും സെബി പുറത്തുവിട്ടു.

“ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനിയെ പ്രൊമോട്ടര്‍മാരായ അന്‍മോള്‍ സിങ്ങ് ജഗ്ഗിയും പുനീത് സിങ്ങ് ജഗ്ഗിയും സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനിപോലെ ഉപയോഗപ്പെടുത്തി. കമ്പനി സ്വത്തുക്കള്‍ സ്വകാര്യ സ്വത്തുപോലെ ഇവര്‍ ഉപയോഗിച്ചു.” – സെബി റിപ്പോര്‍ട്ട് പറയുന്നു. ഇപ്പോള്‍ ജെന്‍സോള്‍ എഞ്ചിനീയറിംഗിനെ വര്‍ധിത നിരീക്ഷണ നടപടിലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. വിപണിയുടെ സത്യസന്ധത നിലനിര്‍ത്താനും നിക്ഷേപകരുടെ താല്‍പര്യം സംരക്ഷിക്കാനുമാണ് ആയിരം കോടിയില്‍ താഴെ വിപണിമൂല്യമുള്ള കമ്പനികളെ വര്‍ധിത നിരീക്ഷണ നടപടിലിസ്റ്റില്‍ പെടുത്തുക. ജെന്‍സോള്‍ എഞ്ചിനീയറിംഗ് നിര്‍മ്മിച്ച 2997 ഇലക്ട്രിക് വാഹനങ്ങള്‍ റിഫക്സ് ഗ്രീന്‍ മൊബിലിറ്റിയ്‌ക്ക് വില്‍ക്കാനുള്ള പദ്ധതി ഈയിടെ റദ്ദാക്കപ്പെട്ടതും കമ്പനിയുടെ പ്രതിസന്ധി വര്‍ധിപ്പിച്ചു.

കമ്പനിയ്‌ക്ക് 2050 കോടി രൂപയുടെ വായ്‌പയുണ്ട്. ഈ വായ്‌പയെ ഇന്ത്യന്‍ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഇക്ര തരംതാഴ്‌ത്തിയിരുന്നു.

 

Tags: SEBIEVGensolGensolEngineeringAnmolSinghAnmolSinghJaggiSolarprojects
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജേഷ് എക്സ് പോര്‍ട്ട് ഉടമ രാജേഷ് മേത്ത
India

രാജേഷ് എക്സ്പോര്‍ട്ട്സില്‍ 15 ലക്ഷം കോടിയുടെ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച് സെബി

India

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

India

അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് തള്ളി സെബി; രാഹുല്‍ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും അദാനിവേട്ട പാഴായി

India

ഇന്ത്യാപാക് യുദ്ധത്തിന് ശേഷം അപൂര്‍വ്വ ധാതുക്കള്‍ കയ്യടക്കിവെച്ച് ഇന്ത്യയെ മുട്ടുകുത്തിക്കാന്‍ ചൈന?

ഇന്ത്യയിലെ ജനപ്രിയ ഹൈബ്രിഡ് കാറുകളായ മാരുതി സുസുകി ഗ്രാന്‍റ് വിറ്റാരയും ടൊയോട്ട അര്‍ബന്‍ ക്രൂസറും
India

ഇന്ത്യയില്‍ ഇലക്ട്രിക് കാറുകളേക്കാള്‍ ജനങ്ങള്‍ക്ക് പ്രിയം ഹൈബ്രിഡ് കാറുകളെന്ന് ഡിലോയിറ്റ് റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

പാറ്റപ്പാർട്ടി ചോദിച്ചിട്ടില്ല, ദൽഹി പോലീസ്് അനുവദിച്ചിട്ടുമില്ല; നാളെ റാലി നടത്തിയാൽ അറസ്റ്റ്, അകത്താകും

ജില്ലാ ജയിലില്‍ വച്ച് ടോയ്‌ലെറ്റ് ക്‌ളീനര്‍ കുടിച്ച രാസലഹരിക്കേസ് പ്രതിയെ ആശുപത്രിയിലാക്കി

പാറ്റകൾ ലക്ഷ്യമിടുന്നത് ഡൽഹി കലാപത്തിന് സമാനമായ പ്രതിഷേധം ; മരണങ്ങൾ ഉണ്ടായാൽ സർക്കാരിനെ പ്രതിസ്ഥാനത്ത് നിർത്താൻ നീക്കം

പാലായില്‍ അവിശ്വാസം ചൊവ്വാഴ്ച, രാജിവച്ച് ഒളിച്ചോടില്ലെന്ന് ദിയ ബിനു, അട്ടിമറിക്ക് കൈകോര്‍ത്ത് ഇടതും കോണ്‍ഗ്രസും

മെസ്സിയുടെ ഹാട്രിക്കും കാത്ത് ആരാധകര്‍….പത്ത് ഗോളുമായി നില്‍ക്കുന്ന എംബാപ്പെയെ മറികടന്ന് മെസ്സി ഗോള്‍ഡന് ബൂട്ട് നേടുമോ?

തമാശ പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍ പെട്ടു, ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയിന്റെ ആരാധകര്‍

സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

പൊലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കേസ്, ഒന്‍പതു വര്‍ഷത്തിനു ശേഷം പ്രതികള്‍ കുറ്റവിമുക്തര്‍

ക്രിക്കറ്റിൽ ഇന്ത്യ കപ്പ്‌ അടിച്ചപ്പോൾ പോലും കേരളത്തിൽ അവധി കൊടുത്തിട്ടില്ല ; ഏതോ നാട്ടിൽ ഏതോ രാജ്യങ്ങൾ കളിക്കുന്നതിന് കേരളത്തിനു എന്ത് കാര്യം ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.