Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയില്‍ ഇലക്ട്രിക് കാറുകളേക്കാള്‍ ജനങ്ങള്‍ക്ക് പ്രിയം ഹൈബ്രിഡ് കാറുകളെന്ന് ഡിലോയിറ്റ് റിപ്പോര്‍ട്ട്

ഇന്ത്യയില്‍ ഇലക്ട്രിക് കാറുകളേക്കാള്‍ ജനങ്ങള്‍ക്ക് പ്രിയം ഹൈബ്രിഡ് കാറുകളാണെന്ന് യുഎസ് കേന്ദ്രമായ ഓഡിറ്റ്, ധനകാര്യ ഉപദേശക ഏജന്‍സിയായ ഡിലോയിറ്റ്.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Apr 15, 2025, 09:22 pm IST
inIndia, Business
ഇന്ത്യയിലെ ജനപ്രിയ ഹൈബ്രിഡ് കാറുകളായ മാരുതി സുസുകി ഗ്രാന്‍റ് വിറ്റാരയും ടൊയോട്ട അര്‍ബന്‍ ക്രൂസറും

ഇന്ത്യയിലെ ജനപ്രിയ ഹൈബ്രിഡ് കാറുകളായ മാരുതി സുസുകി ഗ്രാന്‍റ് വിറ്റാരയും ടൊയോട്ട അര്‍ബന്‍ ക്രൂസറും

മുംബൈ: ഇന്ത്യയില്‍ ഇലക്ട്രിക് കാറുകളേക്കാള്‍ ജനങ്ങള്‍ക്ക് പ്രിയം ഹൈബ്രിഡ് കാറുകളാണെന്ന് യുഎസ് കേന്ദ്രമായ ഓഡിറ്റ്, ധനകാര്യ ഉപദേശക ഏജന്‍സിയായ ഡിലോയിറ്റ്.

ഒന്നിലധികം ഊർജ്ജ സ്രോതസ്സുകളെ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന വാഹനങ്ങളെയാണ് ഹൈബ്രിഡ് വാഹനങ്ങൾ എന്ന് വിശേഷിപ്പിക്കുന്നത്. ഒരേ സമയം പെട്രോൾ എഞ്ചിനിലും ഇലക്ട്രിക് എഞ്ചിനിലും പ്രവര്‍ത്തിക്കുന്നതാണ് ഇന്ന് അറിയപ്പെടുന്ന ഹൈബ്രിഡ് കാറുകള്‍. സര്‍വ്വേയില്‍ പങ്കെടുത്ത എട്ട് ശതമാനം പേര്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് കാറുകളെ ഇഷ്ടപ്പെടുമ്പോള്‍ 21 ശതമാനം പേര്‍ ഹൈബ്രിഡ് കാറുകളേയാണ് ഇഷ്ടപ്പെടുന്നത്. ഹൈബ്രിഡ് കാറുകള്‍ക്ക് ഉയര്‍ന്ന ജിഎസ് ടിയും വളരെ പരിമിതമായ മോഡലുകളും മാത്രമേ ഉള്ളൂവെങ്കിലും ആ പരിമിതികളെ സ്വീകരിച്ചുകൊണ്ടു തന്നെയാണ് 21 ശതമാനം പേരും ഹൈബ്രിഡ് വാഹനങ്ങളെ ഇഷ്ടപ്പെടുന്നത്.

ഇന്ത്യയില്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് കാറുകള്‍ക്ക് അഞ്ച് ശതമാനം മാത്രമാണ് ജിഎസ് ടി എങ്കിലും ഹൈബ്രിഡ് കാറുകള്‍ക്ക് 48 ശതമാനമാണ് ജിഎസ് ടി. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന 20ഓളം ഇലക്ട്രിക് കാറുകള്‍ ഇന്ത്യയില്‍ ലഭ്യമാണെങ്കിലും ഹൈബ്രിഡ് കാറുകള്‍ നാലോ അഞ്ചോ മോഡലുകള്‍ മാത്രമേ ഉള്ളൂ. ഇലക്ട്രിക് കാറുകളേക്കാള്‍ 60 മുതല്‍ 70 ശതമാനം വരെ വിലക്കൂടുതലാണ് ഹൈബ്രിഡ് കാറുകള്‍ക്ക്. എന്നിട്ടും ഇലക്ട്രിക് കാറുകള്‍ക്ക് വിറ്റഴിക്കപ്പെടുന്ന അത്ര തന്നെ ഹൈബ്രിഡ് കാറുകളും വിറ്റഴിക്കപ്പെടുന്നു എന്നത് ഹൈബ്രിഡ് കാറുകള്‍ക്കുള്ള ജനപ്രിയതയെ സൂചിപ്പിക്കുന്നുവെന്ന് ഡിലോയിറ്റ് റിപ്പോര്‍ട്ട് പറയുന്നു.

“ഇപ്പോഴും ഇലക്ട്രിക് കാറുകളുടെ വില്‍പനയ്‌ക്ക് പ്രതീക്ഷിച്ചത്ര വേഗതയില്ല. ഇതിന് രണ്ട് കാരണങ്ങളാണുള്ളത്. ഒന്ന് ഇലക്ട്രിക് കാറുകള്‍ ചാര്‍ജ്ജ് ചെയ്യുന്നതിലുള്ള കാലതാമസമാണ്. രണ്ടാമത്തേത്, ആവശ്യത്തിന് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ റോഡില്‍ ലഭ്യമല്ല എന്നതാണ്.” – ഡിലോയിറ്റ് ഇന്ത്യയുടെ ഓട്ടോമോട്ടീവ് സെക്ടര്‍ ലീഡറായ രജത് മഹാജന്‍ പറയുന്നു. ഇന്ത്യയില്‍ മാത്രമല്ല, യുഎസിലും ജപ്പാനിലും എല്ലാം ബാറ്ററിയില്‍ ഓടുന്ന ഇലക്ട്രിക് കാറുകളുടെ വില്‍പന കുറയുകയും ഹൈബ്രിഡ് കാറുകളുടെ വില്‍പന കൂടുകയും ചെയ്തിട്ടുണ്ടെന്ന് ഡിലോയിറ്റ് ഇന്ത്യ ഓട്ടോമോട്ടീവ് സെക്ടര്‍ പാര്‍ട്നറായ അതുല്‍ ജയ് രാജ് പറയുന്നു.

സാധാരണ ഹൈബ്രിഡ് കാറുകളേക്കാള്‍ പ്ലഗ് ഇന്‍ ഹൈബ്രിഡ് കാറുകളാണ് കൂടുതലായി ഇന്ത്യയിലെ ഉപഭോക്താക്കള്‍ ഇഷ്ടപ്പെടുന്നത്. ഒരു സാധാരണ ഇലക്ട്രിക്കൽ വാൾ സോക്കറ്റിൽ നിന്ന് ചാർജ് ചെയ്യാൻ കഴിയുന്ന ഹൈബ്രിഡ് വാഹനമാണ് പ്ലഗ് ഇന്‍ ഹൈബ്രിഡ് വാഹനം. ഇതു പ്രകാരം ഇലക്ട്രിക് മോട്ടോറിനൊപ്പം ബാറ്ററിയും ഇതില്‍ ഉണ്ടായിരിക്കും. ഹ്രസ്വദൂരങ്ങള്‍ക്കായി പെട്രോളോ ഡീസലോ ഉപയോഗിക്കാനും ദീര്‍ഘദൂരത്തിന് ഇലക്ട്രിക് മോഡില്‍ ഓടിക്കാനും ആണ് ഉപഭോക്താക്കള്‍ ഇഷ്ടപ്പെടുന്നത്. ഇന്ത്യയില്‍ ഹൈബ്രിഡ് കാറുകളില്‍ ജനപ്രിയമായവ മാരുതി സുസുകി ഗ്രാന്‍റ് വിറ്റാരയും ടൊയോട്ട അര്‍ബന്‍ ക്രൂസറും ആണ്. ഇത് രണ്ടും എസ് യുവി കളാണ്. 11 ലക്ഷം മുതല്‍ 12 ലക്ഷം വരെയുള്ള വിലബ്രാക്കറ്റില്‍ ഇവ ഉള്‍പ്പെടുന്നു.

 

 

 

Tags: ElectricarDeloitteIndiaAutomobilecarEVHybridcarToyotraUrbancruiserMarutiSuzukiGrandVitara
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

മെഴ്‌സിഡസ് ബെൻസിൻറെ എഎംജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+ ഇന്ത്യയിൽ

Automobile

കിയ കാരെൻസ് മൂന്ന് ലക്ഷം വിൽപ്പന പിന്നിട്ടു; ഇന്ത്യയിലെ ഫാമിലി മൊബിലിറ്റി വിഭാഗത്തിൽ കരുത്തുറ്റ മുന്നേറ്റം

Kerala

കോട്ടയത്ത് നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്

India

എഥനോൾ കലര്‍ന്ന ഇ20 പെട്രോള്‍ ഉപയോഗിച്ച് ഏതെങ്കിലും വാഹനം കേടുവന്നതിന് നേരിട്ട് തെളിവ് കാണിക്കാന്‍ വിമര്‍ശകരെ വെല്ലുവിളിച്ച് നിതിന്‍ ഗാഡ്കരി

Kerala

ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം, ജീവിതം വഴിമുട്ടി ഡ്രൈവര്‍,നേതാക്കളുടെ വാഗ്ദാനം ജലരേഖ

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.