Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ആപ്പിള്‍ കണ്ണുരുട്ടി, സ്മാര്‍ട്ട് ഫോണ്‍ ഉള്‍പ്പെടെ ഇറക്കുമതിതീരുവ ഒഴിവാക്കി ട്രംപ്, ബോണ്ട് തകര്‍ന്നതോടെ പ്രതികാരം ചൈനയോട് മാത്രം

അമേരിക്കയിലെ ടെക് ഭീമന്‍മാരായ ആപ്പിളും ചിപ് നിര്‍മ്മാതാക്കളായ എന്‍വിഡിയയും സൗത്ത് കൊറിയയുടെ സാംസങ്ങും കണ്ണുരുട്ടിയതോടെ ട്രംപ് സ്മാര്‍ട്ട് ഫോണ്‍ ഉള്‍പ്പെടെയുള്ള 20 ഉല്‍പന്നങ്ങളുടെ മേലുള്ള അധിക ഇറക്കുമതി തീരുവ എടുത്തുകളഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2025, 12:16 am IST
in World, Business

വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെക് ഭീമന്‍മാരായ ആപ്പിളും ചിപ് നിര്‍മ്മാതാക്കളായ എന്‍വിഡിയയും സൗത്ത് കൊറിയയുടെ സാംസങ്ങും കണ്ണുരുട്ടിയതോടെ ട്രംപ് സ്മാര്‍ട്ട് ഫോണ്‍ ഉള്‍പ്പെടെയുള്ള 20 ഉല്‍പന്നങ്ങളുടെ മേലുള്ള അധിക ഇറക്കുമതി തീരുവ എടുത്തുകളഞ്ഞു. വിവിധ രാജ്യങ്ങള്‍ക്ക് നേരെ ഇറക്കുമതി താരിഫ് കുത്തനെ ഉയര്‍ത്തിയതിനെ തുടര്‍ന്ന് ആപ്പിള്‍, എന്‍വിഡിയ, സാംസങ്ങ് തുടങ്ങി നിരവധി കമ്പനികളുടെ ഓഹരി വില തകര്‍ന്നടിഞ്ഞിരുന്നു. ഇതോടെയാണ് ഈ കമ്പനികള്‍ ട്രംപിന് മേല്‍ സമ്മര്‍ദ്ദം തുടങ്ങിയത്.

ചിപ് നിര്‍മ്മിക്കാനുള്ള യന്ത്രങ്ങള്‍, ലാപ് ടോപ്, സ്മാര്‍ട്ട് ഫോണുകള്‍. ചില ടെലികോം ഉപകരങ്ങള്‍ തുടങ്ങി 20 ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഒഴിവാക്കിയതായി ട്രംപ് ഭരണകൂലം പ്രഖ്യാപിച്ചു. ഉയര്‍ന്ന ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയാല്‍ ഈ 20 ഉല്‍പന്നങ്ങള്‍ക്കും വന്‍തോതില്‍ വിലക്കയറ്റമുണ്ടാകുമെന്ന് ആപ്പിള്‍, എന്‍വിഡിയി, സാംസങ്ങ് എന്നീ കമ്പനികള്‍ ട്രംപ് സര്‍ക്കാരിനെ ബോധ്യപ്പെടുത്തുകയായിരുന്നു.

ചൈനയൊഴികെ എല്ലാം രാജ്യങ്ങള്‍ക്കും പത്ത് ശതമാനം മാത്രം ഇറക്കുമതി തീരുവ, ചൈനയ്‌ക്ക് 145 ശതമാനം
വ്യാപാരത്തില്‍ ചൈനയെ തകര്‍ക്കുക എന്ന തന്റെ പ്രഖ്യാപിത ലക്ഷ്യം ആവര്‍ത്തിച്ചുകൊണ്ട് ചൈനയ്‌ക്ക് മാത്രം 145 ശതമാനം ഇറക്കുമതി തീരുവ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യ ഉള്‍പ്പെടെ മറ്റ് രാജ്യങ്ങള്‍ക്ക് 10 ശതമാനം മാത്രം ഇറക്കുമതി തീരുവ മതിയെന്ന് ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് ഒരു പ്രധാന കാരണമുണ്ടായിരുന്നു. അത് യുഎസ് ബോണ്ടിന്റെ മൂല്യം ഇടിഞ്ഞതിനാലാണെന്നും ധനകാര്യ വിദഗ്ധര്‍ വിലയിരുത്തുന്നു.

യുഎസ് ട്രഷറി ബോണ്ടില്‍ നിക്ഷേപിച്ചവരില്‍ ചിലര്‍ ബോണ്ടുകള്‍ വിറ്റഴിക്കാന‍് തുടങ്ങിയതോടെ ബോണ്ടുകളുടെ മൂല്യം ഇടിഞ്ഞത് ട്രംപിനെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. ട്രഷറി ബോണ്ടുകളിലെ നിക്ഷേപത്തിന്റെ വരുമാനം കൊണ്ടാണ് അമേരിക്ക ചെലവുകള്‍ നടത്തുന്നതെന്ന് പറയപ്പെടുന്നു. മുന്‍ട്രഷറി സെക്രട്ടറി ലോറന്‍സ് സമേഴ്സ് പറഞ്ഞത് രാജ്യങ്ങള്‍ക്ക് മേല്‍ വലിയ ഇറക്കുമതി ചുങ്കം അടിച്ചേല്‍പിച്ചാല്‍ ആ രാജ്യങ്ങള്‍ ട്രഷറിയിലെ ബോണ്ട് നിക്ഷേപം പിന്‍വലിക്കാന്‍ സാധ്യതയുണ്ടെന്നാണ്. ഇത് ട്രംപിനെ ഭയപ്പെടുത്തിയതായി പറയുന്നു. കാരണം യുഎസ് ട്രഷറി ബോണ്ടില്‍ വിവിധ രാജ്യങ്ങള്‍ക്ക് വന്‍നിക്ഷേപങ്ങള്‍ ഉണ്ട്. ഇത് ഉറപ്പായ നിക്ഷേപമായതിനാലാണ് രാജ്യങ്ങള്‍ യുഎസ് ട്രഷറി ബോണ്ട് വാങ്ങിക്കുട്ടുന്നത്. ജപ്പാന്‍ 1.07 ലക്ഷം കോടി ഡോളറിനാണ് യുഎസ് ബോണ്ടുകള്‍ വാങ്ങിയിരിക്കുന്നത്. ഇന്ത്യ 22500 കോടി ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നും യുഎസ് ബോണ്ടിലുള്ള നിക്ഷേപം 36.2 ലക്ഷം കോടി ഡോളര്‍ ആണ്. ഈ തുക ഉയര്‍ന്ന ഇറക്കുമതി തീരുവ ചുമത്തുന്നതോടെ പ്രതികാരനടപടി എന്ന നിലയില്‍ ഒന്നിച്ച് യുഎസ് ബോണ്ടില്‍ നിക്ഷേപിച്ച തുക പിന്‍വലിച്ചാല്‍ യുഎസ് എന്ന ബോട്ട് മുങ്ങും. ഇത് ഭയന്നാണ് വിവിധ രാജ്യങ്ങള്‍ക്ക് നേരെ ഉയര്‍ന്ന ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയ തീരുമാനം ട്രംപ് പിന്‍വലിച്ചത്. ചൈനയ്‌ക്കെതിരെ മാത്രമാണ് ഉയര്‍ന്ന ഇറക്കുമതി ചുങ്കം നിലനിര്‍ത്തിയിരിക്കുന്നത്. ചൈനയില്‍ നിന്നുള്ള ഇറക്കുമതി തകര്‍ത്താല്‍ മാത്രമേ യുഎസിനുള്ളിലെ കമ്പനികളെ രക്ഷപ്പെടുത്താന്‍ കഴിയൂ എന്ന് തന്നെയാണ് ട്രംപ് കണക്കുകൂട്ടുന്നത്.

 

Tags: USChinawarNvidiaChipmakingmachinesIphoneSmartphoneapplesamsungTradewarTrumptariff
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യമന്ത്രിയായ ആഘോഷത്തിനിടെ ആപ്പിൾ കടിച്ചു തിന്നതിന്റെ ബാക്കി ആൾക്കൂട്ടത്തിലേക്ക് എറിഞ്ഞ് ഡി.കെ ശിവകുമാർ; വീഡിയോ വൈറലാകുന്നു

Food

പച്ച നിറത്തിലെ ആപ്പിൾ ആണോ അതോ ചുവന്നതാണോ നല്ലത്? ഇക്കാര്യം അറിയാതെ പോകരുത്!

World

മേഖലയിലെ സംഘർഷങ്ങൾ; ആപ്പിൾ യുഎഇയിലെ ഓഫീസുകളും റീട്ടെയിൽ സ്റ്റോറുകളും താൽക്കാലികമായി അടച്ചു

Technology

റിപ്പബ്ലിക് ദിന ഓഫറുകൾ പ്രഖ്യാപിച്ച് മോട്ടോറോള; ആകർഷകമായ വിലക്കുറവിൽ ഫ്ലിപ്പ്കാർട്ട് സെയിൽ

India

ഇലക്ട്രോണിക്‌സ് നിര്‍മ്മാണ മേഖല കീഴടക്കാന്‍ ഇന്ത്യ; 22 പുതിയ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.