Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ന്യായത്തിന് വിലകൂട്ടിയ കേരളം

അഡ്വ. എസ് ഹരിഗോവിന്ദ്byഅഡ്വ. എസ് ഹരിഗോവിന്ദ്
Apr 10, 2025, 12:55 pm IST
inVicharam, Article

കേരളത്തില്‍ കോടതികളിലെ ഫീസ് കൂട്ടിയ തീരുമാനം ആക്ഷേപങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴി തുറന്നിരിക്കുകയാണ്. കേസ് ഫയല്‍ ചെയ്യലില്‍ നിന്ന് ജാമ്യ അപേക്ഷകള്‍ വരെയുള്ള കോടതി ഫീസ് കുത്തനെ ഉയര്‍ത്തിയതോടെ, സാധാരണ ജനങ്ങള്‍ക്ക് നീതി തേടുന്നതിന് വലിയ സാമ്പത്തികഭാരം ചുമത്തപ്പെടുകയാണ്. അതിന്റെ പേരില്‍ നീതിയുടെ വാതില്‍ പലര്‍ക്കും എന്നേക്കുമായി കൊട്ടിയടയ്‌ക്കപ്പെടുകയാണ്.
നീതി ലഭിക്കുക എന്നത് പൗരന്റെ അവകാശമാണ്. കേരളത്തിലെ പോലെ ഭൂമി സംബന്ധമായ തര്‍ക്കങ്ങളും കുടുംബ പ്രശ്‌നങ്ങളും ജോലി നഷ്ടപ്പെടല്‍ പോലെയുള്ള വിഷയങ്ങളും കൂടുതലുള്ള സംസ്ഥാനത്ത്, കേസ് കൊടുക്കാനോ പരാതി നല്‍കാനോ സാധാരണക്കാരന്‍ രണ്ട് വട്ടം ചിന്തിക്കേണ്ട അവസ്ഥയാണിപ്പോള്‍ ഉടലെടുത്തിരിക്കുന്നത്. ജോലി നഷ്ടപ്പെട്ട ഒരു ദിവസവേതനക്കാരന്‍ കോടതിയെ സമീപിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് പോകുന്നു. പെന്‍ഷന്‍ തേടി പോകുന്ന മുതിര്‍ന്ന വിധവയ്‌ക്കും ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ആവശ്യപ്പെടുന്ന വീട്ടമ്മയ്‌ക്കുമൊക്കെ ഇപ്പോള്‍ കോടതി ഫീസ് തന്നെ ഒരു തടസ്സമാകുകയാണ്.

ചെറിയ തോതിലല്ല ഫീസ് ഉയര്‍ത്തിയിരിക്കുന്നത്. ഹൈക്കോടതിയില്‍ ജാമ്യത്തിനുള്ള അപേക്ഷാ ഫീസ് അഞ്ചില്‍ നിന്ന് 500 ആയി. 9.900 ശതമാനം വര്‍ധന. സെഷന്‍സ് കോടതിയില്‍ ജാമ്യത്തിനുള്ള ഫീസ് 200, മുന്‍കൂര്‍ ജാമ്യത്തിന് 250. കുടുംബ കോടതികളില്‍ 5 ലക്ഷം വരെയുള്ള കേസുകളില്‍ 200 രൂപ, ഒരു കോടി കടക്കുന്ന കേസുകള്‍ക്ക് 5,000 വരെയാണ് പുതുക്കിയ കോടതി ഫീസ്. സങ്കടങ്ങള്‍ക്കിടയിലും നീതി തേടുന്ന വീട്ടമ്മമാര്‍, മാതൃത്വാവകാശം അല്ലെങ്കില്‍ ജീവനാംശം ആവശ്യപ്പെടുന്നവരെയെല്ലാം ഇത് ബാധിക്കും. ചെക്ക് തിരിച്ചു കിട്ടാത്തതിനെച്ചൊല്ലി ചെറുകിട വ്യാപാരിയാണ് കേസ് കൊടുക്കുന്നതെങ്കില്‍, 250 രൂപ മുതല്‍ 10,000 രൂപ വരെ കോടതി ഫീസായി കൊടുക്കേണ്ടി വരും. കടുത്ത നഷ്ടം സംഭവിച്ച ആളാണ് കേസ് ഫയല്‍ ചെയ്യുന്നത്. അവരില്‍ നിന്നാണോ ഈ നീതിയുടെ പേരിലുള്ള കൊള്ള?

ഇതേറ്റവും കൂടുതല്‍ ബാധിക്കുന്നത് സാധാരണക്കാരെയാണ്. ദിവസവേതനക്കാര്‍, ചെറിയ കര്‍ഷകര്‍, ഇടത്തരക്കാര്‍ എന്നിവര്‍ക്ക് ഒരു കേസ് ഫയല്‍ ചെയ്യാന്‍ നിലവിലെ ഫീസ് വര്‍ധനയില്‍ സാധിക്കില്ല.

കേരളത്തിന്റെ സാമ്പത്തിക മൂലശക്തിയായ ഇടത്തരം ബിസിനസുകാരേയും ഫീസ് വര്‍ധന കാര്യമായി ബാധിക്കും. കരാര്‍ ലംഘനം, പണം മടക്കി ലഭിക്കായ്‌മ പോലെയുള്ള പ്രശ്‌നങ്ങളാല്‍ കോടതിയെ സമീപിക്കേണ്ടി വരുന്ന ചെറുകിട സംരംഭകര്‍ക്കും ഈ തീരുമാനം അധിക ബാധ്യതയാകും. സര്‍ക്കാര്‍ പറയുന്നത് ഫീസുയര്‍ത്തുന്നത് അനാവശ്യമായ കേസുകള്‍ കുറയ്‌ക്കാനാണ് എന്നാണ്. എന്നാല്‍ പ്രശ്‌നം കേസുകളുടെ എണ്ണമല്ല, അവയുടെ തീര്‍പ്പില്‍ വരുന്ന കാലതാമസവും സ്ഥിരം സ്റ്റാഫ് കുറവുമാണ്. ഫീസു കൂട്ടിയാല്‍ വ്യവഹാരം കുറയില്ല. നീതി കിട്ടാനാകാതെ പോകുന്നവരുടെ എണ്ണം മാത്രമേ വര്‍ധിക്കൂ. ഇതിനു പകരം, കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച ചില മാതൃകാപരമായ നടപടികള്‍ കേരളത്തിനും പിന്തുടരാന്‍ കഴിയില്ലേ? eCourts, Nyaya Bandhu, Fast Trac-k Courts, Gram Nyayalayas ഇതെല്ലാം നീതിയെ ജനങ്ങളോട് അടുപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ളതാണ്.

കീഴ് ക്കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്ന , കരിയര്‍ ആരംഭിച്ചിരിക്കുന്ന ജൂനിയര്‍ അഭിഭാഷകര്‍ക്കും ഫീസ് വര്‍ധന വലിയ തിരിച്ചടിയാണ്. ചെറിയ കേസുകളും കുടുംബ കോടതികളുമായി ബന്ധപ്പെട്ട കേസുകളുമാണ് ഈ വിഭാഗത്തിന്റെ വരുമാനം. കൂടുതല്‍ ആളുകള്‍ കേസുകള്‍ ഒഴിവാക്കുന്ന അവസ്ഥ വരുമ്പോള്‍, ഇവരുടെ വരുമാനവും വളര്‍ച്ചയും എല്ലാം തന്നെ തുലാസിലാകും. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുമായി ബന്ധപ്പെട്ട നിയമ സഹായ പ്രവര്‍ത്തനങ്ങളും ഇതുവഴി ഇല്ലാതാകും. കോടതിയെ ഒരു വരുമാന സ്രോതസ്സായല്ല കാണേണ്ടത്. നീതി വില്‍ക്കേണ്ടതല്ല, നല്‍കേണ്ടതാണ്. ജനാധിപത്യത്തിലെ അടിസ്ഥാന മൂല്യമാണിത്. സര്‍ക്കാരിന് പണമുണ്ടാക്കണമെങ്കില്‍, അതിന് വാടകയും നികുതിയും ഉണ്ട്. നീതിക്ക് വിലയിടുന്ന നീക്കങ്ങള്‍ അവസാനിപ്പിക്കണം.

കോടതികളുടെ കാര്യശേഷി കൂട്ടാനായി കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഫണ്ടുകള്‍ വരുന്നുണ്ട്. ഡിജിറ്റല്‍ സംവിധാനങ്ങള്‍ വ്യാപിപ്പിക്കുകയും, ജഡ്ജിമാരുടെ എണ്ണം കൂട്ടുകയും ചെയ്യാറുണ്ട്. ഇതൊക്കെ നീതിയിലേക്കുള്ള പ്രവേശനം തടയാതെ നടപ്പാക്കാവുന്ന വഴികളാണ്.
ഈ ഫീസ് വര്‍ധനവ് അടിസ്ഥാനത്തില്‍ നീതിയിലേക്കുള്ള സാമ്പത്തിക ഭീതിയാണ്. ഇത് ‘നിക്ഷേപമുള്ളവര്‍ക്കുള്ള നീതി’ എന്ന തെറ്റായ സന്ദേശം നല്‍കുന്നു. നീതിയെ ഒരു വിലയുള്ള ഉത്പന്നമാക്കി മാറ്റുന്നു. നീതി വിലകൊടുത്ത് ലഭിക്കേണ്ടതല്ല, എല്ലാവര്‍ക്കും ലഭിക്കേണ്ട അവകാശമാണ്. കോടതി ഫീസ് ഉയര്‍ത്തിയ തീരുമാനം കേരള സര്‍ക്കാര്‍ അടിയന്തിരമായി പുനഃപരിശോധിക്കണം.

(കേരള ഹൈക്കോടതിയില്‍ അഭിഭാഷകനാണ് ലേഖകന്‍)

Tags: courtfeesbail applicationcase filing
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ദല്‍ഹികലാപത്തിന്റെ സൂത്രധാരന്മാര്‍, പുതിയ ജാമ്യാപേക്ഷ നിയമവിരുദ്ധമെന്ന് പ്രോസിക്യൂഷന്‍

India

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

India

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

India

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

Entertainment

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

വിമന്‍സ് പഞ്ച്: ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് അഞ്ചാം സ്ഥാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.