Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

വിശ്വശാന്തിക്ക് സമരസ, സംഘടിത ഹിന്ദു സമാജം

കര്‍ണാടകയിലെ ചെന്നനഹള്ളി ജനസേവാ വിദ്യാകേന്ദ്രത്തില്‍ നടന്ന ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭ, സംഘ ശതാബ്ദിയുടെ പശ്ചാത്തലത്തില്‍ സ്വീകരിച്ച പ്രതിജ്ഞ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2025, 10:46 am IST
inMain Article

അനാദികാലം മുതല്‍, ഹിന്ദു സമൂഹം മാനവ ഏകതയും വിശ്വമംഗളവും ലക്ഷ്യമിട്ടുള്ള സുദീര്‍ഘവും അവിസ്മരണീയവുമായ ഒരു യാത്രയില്‍ സമര്‍പ്പിതരാണ്. മഹത്തായ മാതൃശക്തിയുടെയും സംന്യാസി ശ്രേഷ്ഠരുടെയും ധാര്‍മികാചാര്യന്മാരുടെയും മഹത്തുക്കളുടെയും അനുഗ്രഹങ്ങളും പരിശ്രമങ്ങളും കാരണം, നമ്മുടെ രാഷ്‌ട്രം പല തരത്തിലുള്ള ഉയര്‍ച്ച താഴ്ചകള്‍ക്കിടയിലും നിരന്തരം മുന്നോട്ടുപോകുന്നു.

കാലപ്രവാഹത്തില്‍ ദേശീയ ജീവിതത്തില്‍ കടന്നുവന്ന നിരവധി ദോഷങ്ങളെ അകറ്റി സംഘടിതവും സ്വഭാവശുദ്ധിയും ശക്തിമത്തുമായ ഒരു രാഷ്‌ട്രമെന്ന നിലയില്‍ ഭാരതത്തെ പരമ വൈഭവത്തിലേക്ക് നയിക്കുന്നതിന്, പൂജനീയ ഡോ. കേശവ് ബലിറാം ഹെഡ്ഗേവാര്‍ 1925ല്‍ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. സംഘപ്രവര്‍ത്തനത്തിന്റെ വിത്തുകള്‍ പാകിയ ഡോ. ഹെഡ്ഗേവാര്‍, ദൈനംദിന ശാഖയുടെ രൂപത്തില്‍ വ്യക്തി നിര്‍മാണത്തിന്റെ സവിശേഷ കാര്യപദ്ധതി വികസിപ്പിച്ചെടുത്തു. നമ്മുടെ സനാതന പാരമ്പര്യങ്ങളുടെയും മൂല്യങ്ങളുടെയും പരിപ്രേക്ഷ്യത്തില്‍, രാഷ്‌ട്രനിര്‍മാണത്തിനായുള്ള നിസ്വാര്‍ത്ഥ തപസായി ഇത് മാറി. ഡോക്ടര്‍ജിയുടെ ജീവിതകാലത്തുതന്നെ ഈ പ്രവര്‍ത്തനം രാഷ്‌ട്രവ്യാപകമായ രൂപം കൈവരിച്ചു. ദ്വിതീയ സര്‍സംഘചാലക് പൂജനീയ ശ്രീഗുരുജിയുടെ (മാധവ സദാശിവ ഗോള്‍വല്‍ക്കര്‍) ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തില്‍, ദേശീയ ജീവിതത്തിന്റെ വിവിധ മേഖലകളില്‍, സനാതന ചിന്തകളുടെ വെളിച്ചത്തില്‍ കാലാനുസൃതവും യുഗാനുകൂലവുമായ ക്രിയാത്മക പ്രവര്‍ത്തനങ്ങളാരംഭിച്ചു.

100 വര്‍ഷത്തെ ഈ യാത്രയില്‍, ദൈനംദിന ശാഖയിലൂടെ നേടിയെടുത്ത മൂല്യങ്ങളിലൂടെ സംഘം, സമൂഹത്തിന്റെ അചഞ്ചലമായ വിശ്വാസവും സ്‌നേഹവും നേടിയിട്ടുണ്ട്. ഈ കാലയളവില്‍, സ്‌നേഹത്തിന്റെയും ഹൃദയബന്ധത്തിന്റെയും ശക്തിയില്‍, സംഘ സ്വയംസേവകര്‍ മാനാപമാനങ്ങള്‍ക്കും രാഗദ്വേഷങ്ങള്‍ക്കും അതീതമായി എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാന്‍ ശ്രമിച്ചു. സംഘ പ്രവര്‍ത്തനത്തിന്റെ ശതാബ്ദി വേളയില്‍, എല്ലാ സാഹചര്യങ്ങളിലും നമ്മുടെ ശക്തിയായി മാറിയ, അനുഗ്രഹങ്ങളും സഹകരണവും നല്‍കിയ ആദരണീയരായ സംന്യാസിമാരെയും സമൂഹത്തിലെ സജ്ജനങ്ങളെയും ജീവിതം സമര്‍പ്പിച്ച നിസ്വാര്‍ത്ഥരായ പ്രവര്‍ത്തകരെയും സ്വയംസേവക കുടുംബങ്ങളെയും ഓര്‍ക്കേണ്ടത് നമ്മുടെ കടമയാണ്.

പുരാതന സംസ്‌കൃതിയും സമൃദ്ധമായ പാരമ്പര്യവും കൊണ്ട് ചലിക്കുന്ന, സൗഹാര്‍ദപൂര്‍ണമായ ലോകം കെട്ടിപ്പടുക്കുന്നതിനാവശ്യമായ അനുഭവജ്ഞാനം ഭാരതത്തിനുണ്ട്. നമ്മുടെ ചിന്തകള്‍ ഭിന്നിപ്പിക്കുന്നതും ആത്മഹത്യാപരവുമായ പ്രവൃത്തികളില്‍ നിന്ന് മനുഷ്യനെ സുരക്ഷിതമാക്കുകയും ഈ ചരാചര ജഗത്തില്‍ ഏകാത്മഭാവനയും ശാന്തിയും ഉറപ്പാക്കുന്നു.

ധര്‍മ്മത്തിലധിഷ്ഠിതമായ, ആത്മവിശ്വാസം നിറഞ്ഞ, സംഘടിതമായ ജീവിതത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഹിന്ദു സമൂഹത്തിന് അതിന്റെ ആഗോള ഉത്തരവാദിത്തം ഫലപ്രദമായി നിറവേറ്റാന്‍ കഴിയൂ എന്ന് സംഘം വിശ്വസിക്കുന്നു. അതുകൊണ്ട്, എല്ലാത്തരം ഭിന്നതകളെയും നിരാകരിക്കുന്ന, ഒന്നെന്ന ഭാവത്തോടെയുള്ള പെരുമാറ്റത്തിന്റെയും, പരിസ്ഥിതി സൗഹൃദ ജീവിതശൈലിയില്‍ അധിഷ്ഠിതമായ മൂല്യാധിഷ്ഠിത കുടുംബത്തിന്റെയും സ്വ അവബോധത്താല്‍ സമ്പുഷ്ടവും പൗരന്റെ കടമകളില്‍ പ്രതിജ്ഞാബദ്ധവുമായ സമൂഹത്തെ സൃഷ്ടിക്കാന്‍ ദൃഢനിശ്ചയം ചെയ്യേണ്ടത് നമ്മുടെ കടമയാണ്. ഈ അടിസ്ഥാനത്തില്‍, സമൂഹത്തിന്റെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനും വെല്ലുവിളികള്‍ക്ക് ഉത്തരം നല്‍കാനും, ഭൗതിക സമൃദ്ധിയും ആത്മീയതയും നിറഞ്ഞ ശക്തമായ രാഷ്‌ട്രം കെട്ടിപ്പടുക്കാനും നമുക്ക് കഴിയും.

സജ്ജന ശക്തിയുടെ നേതൃത്വത്തില്‍, മുഴുവന്‍ സമൂഹത്തെയും ഒപ്പം ചേര്‍ത്ത് ലോകത്തിന് മാതൃകയാകുന്ന സംഘടിത ഭാരതം കെട്ടിപ്പടുക്കാന്‍ അഖില ഭാരതീയ പ്രതിനിധി സഭ ദൃഢനിശ്ചയം ചെയ്യുന്നു.

Tags: RSSKarnatakaRSS Akhila Bharatheeya prathinidhi sabhaorganized Hindu community
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

Vicharam

ധര്‍മ്മപാലകന്‍

India

ഇസ്ലാമാണ് മറ്റ് മതങ്ങളേക്കാൾ മികച്ച മതം ; മക്കയിൽ പോകാനും എനിക്കിഷ്ടമാണ് ; മുസ്ലീങ്ങളെ പ്രീണിപ്പിച്ച് കർണാടക മന്ത്രി

India

ചിക്കൻ പീസ് കൂടുതൽ കഴിച്ചെന്നാരോപിച്ചുണ്ടായ തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

കണ്ണൂരില്‍ കല്യാണ വീട്ടിലെ സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് വേട്ടേറ്റു

‘ നീയെങ്കിലും രക്ഷപെടൂ ‘ ; വധശിക്ഷ ഭയന്ന് ഭാര്യയുമായി വിവാഹമോചനം നടത്താൻ കശ്മീർ ഭീകരൻ യാസിൻ മാലിക്

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

കേരളത്തിന്റെ സ്പന്ദനമാണ് വി ഡി സതീശനെന്ന് സി പി ഐ നേതാവ് സി ദിവാകരന്‍

ഖഗന്തക് 243 ഗ്ലൈഡ് ബോംബ് (ഇടത്ത്) ഈ ഗ്ലൈഡ് ബോംബ് ഭൂമിയിലേക്ക് വിക്ഷേപിച്ചതിനെ തുടര്‍ന്ന് ഉണ്ടായ സ്ഫോടനം (വലത്ത്)

ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയം, ഇന്ത്യയുടെ വ്യോമശക്തി ഇനി ജ്വലിക്കും

ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുന്‍ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

ഗണപതിക്ക്‌ ഏത്തമിട്ടാൽ….

വീട്ടിൽ തുളസിത്തറ എവിടെ വേണം ? ഏത് തുളസിയാണ് നടേണ്ടത് ; അറിയാം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.