ശിവഗിരി: ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റിന്റെ വിശേഷാല്‍ പൊതുയോഗം 2025-2026 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ഏകകണ്ഠേന പാസാക്കി. 215 കോടി രണ്ടുലക്ഷം രൂപ വരവും 214 കോടി പതിനെട്ട് ലക്ഷം രൂപ ചെലവും 84 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അവതരിപ്പിച്ചത്.
വിദ്യാഭ്യാസ മേഖലയ്ക്കായി 45.4 കോടി രൂപയും സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കായി 5.78 കോടിയും ആതുരസേവനരംഗത്തിന്റെ വളര്‍ച്ചയ്ക്കും കാര്യക്ഷമതയ്ക്കുമായി 70.8 കോടിയും കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കായി 2.14 കോടിയും ഗുരുധര്മപ്രചരണത്തിനായി 11.6 കോടിയുമാണ് വകയിരുത്തിയിട്ടുളളത്. ഈയടുത്ത് സമാധി പ്രാപിച്ച ധര്‍മസംഘം ട്രസ്റ്റിലെ മുതിര്‍ന്ന അംഗങ്ങളായിരുന്ന സ്വാമി സുഗുണാനന്ദയ്ക്കും സ്വാമി വിദ്യാനന്ദയ്ക്കും പ്രണാമങ്ങള്‍ അര്‍പ്പിച്ച് ആരംഭിച്ച യോഗത്തില്‍ ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: