Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

മണിപ്പൂരില്‍ ശാശ്വത സമാധാനത്തിനുള്ള പ്രവര്‍ത്തനത്തില്‍: സഹ സര്‍കാര്യവാഹ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2025, 10:00 am IST
inNews

ബെംഗളൂരു: മണിപ്പൂര്‍ വിഷയത്തില്‍ ആര്‍എസ്എസ് ശാശ്വത സമാധാനം നിലനിര്‍ത്താനുള്ള പ്രയത്നത്തിലാണെന്ന് സഹ സര്‍കാര്യവാഹ് സി.ആര്‍. മുകുന്ദ. സമാധാനവും പരസ്പര വിശ്വാസവും ഊട്ടിയുറപ്പിക്കുന്നതിന് സംഘം മണിപ്പൂരില്‍ ചെയ്തുവരുന്ന പ്രവര്‍ത്തനങ്ങള്‍ അഖില ഭാരതീയ പ്രതിനിധിസഭയുടെ വാര്‍ഷിക റിപ്പോര്‍ട്ടിന്റെ ഭാഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിനിധിസഭ നടക്കുന്ന ചെന്നനഹള്ളി ജനസേവാ വിദ്യാകേന്ദ്രത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സഹസര്‍കാര്യവാഹ്.

മെയ്തേയ്, കുക്കി വിഭാഗങ്ങളുടെ നേതൃത്വത്തെ ഒരുമിച്ചുചേര്‍ക്കാനും ചര്‍ച്ചയിലൂടെ പൊതുധാരണ സൃഷ്ടിക്കാനുമാണ് സംഘം ശ്രമിക്കുന്നത്. ഇതിനായി ഇംഫാലിലും ഗുവാഹത്തിയിലും ദല്‍ഹിയിലും ഇതിനകം യോഗങ്ങള്‍ ചേര്‍ന്നിട്ടുണ്ട്. ഇരു വിഭാഗങ്ങളിലെയും നേതാക്കളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. അക്രമങ്ങള്‍ക്കിരകളായി അഭയാര്‍ത്ഥികളായവര്‍ക്കായി ആര്‍എസ്എസ് നേതൃത്വത്തില്‍ നൂറ് അഭയകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.

ഇരുപത് മാസമായി മണിപ്പൂര്‍ അസ്വസ്ഥമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. രണ്ട് സമുദായങ്ങള്‍ തമ്മില്‍ അവിശ്വാസവും ശത്രുതയും ഉടലെടുത്തു. വ്യാപകമായ അക്രമസംഭവങ്ങള്‍ മൂലം ജനങ്ങള്‍ക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തിയതടക്കമുള്ള രാഷ്‌ട്രീയവും ഭരണപരവുമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത് സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷകള്‍ ഉയര്‍ത്തിയിട്ടുണ്ടെന്നും എന്നാല്‍ അതിന് ധാരാളം സമയം ഇനിയുമെടുക്കുമെന്നും മുകുന്ദ ചൂണ്ടിക്കാട്ടി.

സൗഹാര്‍ദ്ദത്തിന്റെയും വിശ്വാസത്തിന്റെയും സ്വാഭാവികമായ അന്തരീക്ഷം ഉയര്‍ന്നുവരണം. അതിന് വേണ്ടിയുള്ള പരിശ്രമത്തിലാണ് ആര്‍എസ്എസും സംഘത്തില്‍ നിന്ന് പ്രേരണയുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന സാമൂഹിക സംഘടനകളും. അക്രമത്തിനിരയായ ജനങ്ങള്‍ക്ക് ആശ്വാസവും സഹായവും നല്കുന്നതിന് ഈ സംഘടനകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. സംഘര്‍ഷത്തിലേര്‍പ്പെടുന്ന സമുദായങ്ങളിലുള്‍പ്പെട്ടവരുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുകയും അവരിലൂടെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ക്ഷമിക്കുകയും ഒപ്പം സഹകരിക്കുകയും ചെയ്യുകയാണ് വേണ്ടത്. നീണ്ട കാലമെടുക്കുമെന്ന ബോധ്യത്തോടെതന്നെ യോജിപ്പിനായുള്ള ശ്രമങ്ങളെല്ലാം തുടരുകയാണ്, അദ്ദേഹം പറഞ്ഞു.

സാഹോദര്യവും സാമൂഹിക ഐക്യവും തകര്‍ക്കുന്ന സമീപനങ്ങളില്‍ നിന്ന് മണിപ്പൂരിലെ എല്ലാ സമുദായങ്ങളും മാറിനില്‍ക്കണമെന്നതാണ് ആര്‍എസ്എസിന്റെ അഭ്യര്‍ത്ഥന. അവിശ്വാസവും ആശങ്കകളും മുതലെടുത്ത് ദേശീയ ഐക്യവും അഖണ്ഡതയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന പല ശക്തികളും സജീവമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിന് ഭാഷ, അതിര്‍ത്തി നിര്‍ണയങ്ങള്‍, തെക്ക്, വടക്ക് എന്ന വിഭാഗീയ വിചാരങ്ങള്‍ തുടങ്ങി ധാരാളം വിഘടന അജണ്ടകള്‍ അവര്‍ മുന്നോട്ടുവയ്‌ക്കുന്നു. പ്രത്യേകിച്ച് ഭാരതത്തിന്റെ തെക്കുഭാഗത്തെ സംസ്ഥാനങ്ങളില്‍ ഇതിനുള്ള ശ്രമം പ്രകടമാണ്.

ഡീലിമിറ്റേഷന്‍ സംബന്ധിച്ച വിഷയങ്ങളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെ കാര്യങ്ങള്‍ വിശദമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സംഘത്തിന് കൂടുതലായൊന്നും പറയാനില്ല. ഇത് സംബന്ധിച്ച് രൂപയുടെ ചിഹ്നം നീക്കുന്നതും ഭാഷാവിവാദങ്ങളുയര്‍ത്തുന്നതുമടക്കം ദക്ഷിണ സംസ്ഥാനങ്ങളിലുയരുന്ന പ്രശ്നങ്ങള്‍ പലതും രാഷ്‌ട്രീയ പ്രേരിതമാണ്. സംഘം നീതിക്കുവേണ്ടിയാണ് നിലകൊള്ളുന്നത്. എല്ലാ പ്രശ്‌നങ്ങള്‍ക്കും യോജിപ്പോടെ പരിഹാരം കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്ന് മുകുന്ദ കൂട്ടിച്ചേര്‍ത്തു.

 

Tags: RSSSpecialMANIPUR ISSUESAHA SARKARYAVAHC.R. Mukunda
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

India

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

India

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)
India

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.