Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെഎസ്ആര്‍ടിസിയുടെ 1000 ഷെഡ്യൂളുകള്‍ സ്വകാര്യ മേഖലയ്‌ക്ക് നല്‍കാന്‍ നീക്കം

രവീന്ദ്രവര്‍മ്മ അംബാനിലയംbyരവീന്ദ്രവര്‍മ്മ അംബാനിലയം
Mar 15, 2025, 12:00 pm IST
inKerala

പത്തനംതിട്ട: കടുത്ത പ്രതിസന്ധിയില്‍ തുടരുമ്പോഴും കെഎസ്ആര്‍ടിസി റൂട്ടുകള്‍ സ്വകാര്യമേഖലയ്‌ക്ക് കൈമാറാനുള്ള നീക്കം ഗതാഗത വകുപ്പില്‍ തകൃതി. സ്വകാര്യ മേഖലയ്‌ക്ക് നല്‍കേണ്ട റൂട്ടുകളുടെ കാര്യത്തില്‍ തീരുമാനമായതായാണ് വിവരം. ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് സ്വതന്ത്ര കമ്പനിയായി സിഫ്റ്റ് രൂപവല്‍കരിച്ചിട്ടും കെഎസ്ആര്‍ടിസിയുടെ ഷെഡ്യൂളുകള്‍ കുറയുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

2016 ഏപ്രിലില്‍ 5,809 ഷെഡ്യൂളുകളാണ് ഉണ്ടായിരുന്നത്. 2025 ജനുവരിയില്‍ ഇത് 4725 ആയി. ഒന്‍പതു വര്‍ഷത്തിനിടെ ഇല്ലാതയത് 1084 ഷെഡ്യൂളുകള്‍. പൊതുഗതാഗത സംവിധാനങ്ങളുടെ ആവശ്യകത വര്‍ധിച്ചു വരുന്ന കാലത്ത് പൊതുനിരത്തുകളില്‍ കെഎസ്ആര്‍ടിസിയുടെ സാന്നിധ്യം കുറയുകയാണ്. കിലോമീറ്ററിന് 35 രൂപ കിട്ടാത്ത സര്‍വീസുകള്‍ നിര്‍ത്താനാണ് ഡിപ്പോകള്‍ക്ക് അധികൃതരുടെ നിര്‍ദേശം.

ഇതോടെ ഗ്രാമീണ മേഖലയില്‍ സാമൂഹിക പ്രതിബദ്ധതയുടെ പേരില്‍ നടത്തിയിരുന്ന ഷെഡ്യൂളുകളില്‍ ഭൂരിഭാഗവും ഇല്ലാതായി. ഈ മേഖലകളിലെ യാത്രാക്ലേശത്തിന്റെ മറവില്‍ സ്വകാര്യ ബസുകള്‍ക്ക് ലാഭകരമായ പെര്‍മിറ്റുകള്‍ നല്‍കാനാണ് നീക്കം. കെഎസ്ആര്‍ടിസിക്ക് ആയിരം ഷെഡ്യൂളുകള്‍ കുറയുമ്പോള്‍ സംസ്ഥാന വ്യാപകമായി 1000 സ്വകാര്യ ബസുകള്‍ക്കു പെര്‍മിറ്റ് ലഭിക്കുന്നു എന്നതാണ് ശ്രദ്ധേയം.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കെഎസ്ആര്‍ടിസി ബസ് വാങ്ങുന്നതിലും വലിയ കുറവുണ്ട്. 2011 മുതല്‍ 2016 വരെ 2578 ബസുകള്‍ ആണ് കെഎസ്ആര്‍ടിസിക്ക് ലഭിച്ചത്. എന്നാല്‍ 2016 ശേഷം ഇതേവരെ വാങ്ങിയത് 982 ബസുകള്‍ മാത്രമാണ്. രണ്ടും മൂന്നും ബസില്‍ കയറേണ്ട യാത്രക്കാര്‍ ഒരു ബസില്‍ കയറേണ്ട അവസ്ഥ. മതിയായ അറ്റകുറ്റപ്പണി നടത്താഞ്ഞതിനാല്‍ കൊവിഡ് കാലത്ത് 1736 ബസുകള്‍ ഉപയോഗശൂന്യമായി. ഇവ ആക്രി വിലയ്‌ക്ക് തൂക്കി വില്‍ക്കുകയായിരുന്നു. കോടികളുടെ നഷ്ടമാണ് ഇതുവഴി കെഎസ്ആര്‍ടിസിക്ക് ഉണ്ടായത്.

സാമ്പത്തിക പ്രതിസന്ധിയും മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയും മൂലം ജീവനക്കാരുടെ ജീവിതം താളം തെറ്റുമ്പോഴും സ്വകാര്യ മേഖലയെ സഹായിക്കാനുള്ള വഴിവിട്ട നീക്കം കെഎസ്ആര്‍ടിസിയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

 

 

Tags: Private sectorKSRTC employees SanghKSRTC schedules
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസിയില്‍ ഓണാനുകൂല്യങ്ങളും ഡിഎ കുടിശികയും അനുവദിക്കണം: സംഘ്

India

മിസൈല്‍ നിര്‍മ്മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യം വന്‍തോതിലുള്ള ഉല്‍പാദനം, മറ്റൊരു പ്രതിരോധ വിപ്ലവം

Kerala

തുറമുഖ വികസനം; സർക്കാർ ആസ്തികൾ സ്വകാര്യമേഖലയ്‌ക്ക്, പ്രധാന തുറമുഖങ്ങളിലടക്കം സ്വകാര്യ നിക്ഷേപം

Kerala

സ്വകാര്യ മേഖലയിലും വോട്ടു ചെയ്യാന്‍ അവധി, പരാതിയുണ്ടായാല്‍ ലേബര്‍ കമ്മീഷണര്‍ ഇടപെടണം

Kerala

മെഡിക്കല്‍ കോളജ് സീറ്റ് കൊള്ള; ആരോഗ്യവകുപ്പിന്റെ ഒത്തുകളി, കൂടുതല്‍ സീറ്റ് ആവശ്യപ്പെടാതെ സംസ്ഥാനം, 500 സീറ്റ് സ്വകാര്യ കോളജുകള്‍ക്ക്‌

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.