Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

46 വര്‍ഷത്തിന് ശേഷം കാര്‍ത്തികേയ മഹാദേവക്ഷേത്രത്തില്‍ ഹോളി, അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയില്‍ ചരിത്രത്തില്‍ ആദ്യമായി ഹോളി…പിന്നില്‍ യോഗി

മുസ്ലിങ്ങള്‍ ഭൂരിപക്ഷമുള്ള പ്രദേശത്തിനുള്ളില്‍ നിലനില്‍ക്കുന്ന കാര്‍ത്തികേയ മഹാദേവ ക്ഷേത്രത്തില്‍ 46 വര്‍ഷത്തിന് ശേഷം സമാധാനപരമായി ഹോളി ആഘോഷം നടന്നു. സംഭാല്‍ എന്ന വിവാദപ്രദേശത്താണ് ഈ ക്ഷേത്രം. 1978ല്‍ ഈ ക്ഷേത്രത്തില്‍ ഹോളി ആഘോഷം നടന്നപ്പോള്‍ ഉണ്ടായ വര്‍ഗ്ഗീയ സംഘര്‍ഷത്തില്‍ ഇവിടെ 200 പേരാണ് കൊല്ലപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2025, 09:10 pm IST
in India
സാംബാലിലെ മുസ്ലിം ഭൂരിപക്ഷപ്രദേശത്തുള്ള കാര്‍ത്തികേയ മഹാദേവ ക്ഷേത്രത്തില്‍ 46 വര്‍ഷത്തിന് ശേഷം നടന്ന ഹോളി ആഘോഷം

സാംബാലിലെ മുസ്ലിം ഭൂരിപക്ഷപ്രദേശത്തുള്ള കാര്‍ത്തികേയ മഹാദേവ ക്ഷേത്രത്തില്‍ 46 വര്‍ഷത്തിന് ശേഷം നടന്ന ഹോളി ആഘോഷം

ലഖ്നൗ: മുസ്ലിങ്ങള്‍ ഭൂരിപക്ഷമുള്ള പ്രദേശത്തിനുള്ളില്‍ നിലനില്‍ക്കുന്ന കാര്‍ത്തികേയ മഹാദേവ ക്ഷേത്രത്തില്‍ 46 വര്‍ഷത്തിന് ശേഷം സമാധാനപരമായി ഹോളി ആഘോഷം നടന്നു. സംഭാല്‍ എന്ന വിവാദപ്രദേശത്താണ് ഈ ക്ഷേത്രം. 1978ല്‍ ഈ ക്ഷേത്രത്തില്‍ ഹോളി ആഘോഷം നടന്നപ്പോള്‍ ഉണ്ടായ വര്‍ഗ്ഗീയ സംഘര്‍ഷത്തില്‍ ഇവിടെ 200 പേരാണ് കൊല്ലപ്പെട്ടത്. ഇതേ തുടര്‍ന്ന് ഈ പ്രദേശം വിട്ട് ഹിന്ദുക്കള്‍ ഓടിപ്പോയി. അതോടെ ഈ ക്ഷേത്രം തന്നെ കുഴിച്ചുമൂടപ്പെട്ട നിലയിലായിരുന്നു. ഈയിടെ യുപി സര്‍ക്കാര്‍ നടത്തിയ സര്‍വ്വേയിലാണ് സംഭാലി‍ല്‍ ഇങ്ങിനെ ഒരു ക്ഷേത്രമുണ്ടെന്ന് കണ്ടെത്തുകയും അത് പുനരുജ്ജീവിപ്പിക്കുകയും ചെയ്തത്. ചുറ്റിലും മുസ്ലിങ്ങള്‍ തിങ്ങി നിറഞ്ഞുനില്‍ക്കുന്ന ഈ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഹോളി ആഘോഷം നടന്നെങ്കിലും സംഘര്‍ഷങ്ങള്‍ ഒന്നും ഉണ്ടായില്ല. രണ്ട് മണിക്ക് ഹോളി ആഘോഷം കാര്‍ത്തികേയ മഹാദേവ ക്ഷേത്രത്തില്‍ നടന്നു. അരമണിക്കൂറിന് ശേഷം ഉച്ചയ്‌ക്ക് രണ്ടര മണിക്ക് റംസാന്‍ പ്രാര്‍ത്ഥന പള്ളികളിലും വീടുകളിലും നടന്നു. ഒരു പ്രശ്നവും ഇരുസമുദായവും തമ്മില്‍ ഉണ്ടായില്ല.

ചരിത്രത്തില്‍ ആദ്യമായി അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയില്‍ ഹോളി ആഘോഷം

ഇതുപോലെ മറ്റൊരു ഉദാഹരണമായ അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയില്‍ നടന്നത്. ഈ സര്‍വ്വകലാശാലയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഹോളി ആഘോഷം നടന്നത്. എന്നാല്‍ ഒരു സംഘര്‍ഷവും ഇവിടെ ഉണ്ടായില്ല. കാമ്പസിനകത്ത് ഇതാദ്യമായാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഹോളി ആഘോഷിക്കാന്‍ സാധിച്ചത്. നിരന്തരമായ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് യുപി സര്‍ക്കാര്‍ പച്ചക്കൊടി വീശുകയായിരുന്നു. ഇതിന് സര്‍വ്വകലാശാല അധികൃതരും അംഗീകാരം നല്‍കി. നോണ്‍ റെസിഡന്‍റ് സ്റ്റുന്‍ഡ് സെന്‍റര്‍ ക്ലബ്ബിലാണ് ഹോളി ആഘോഷം സംഘടിപ്പിച്ചത്. വ്യാഴാഴ്ച ഉച്ചയ്‌ക്ക് 12 മണി മുതല്‍ 3 മണി വരെയായിരുന്നു ആഘോഷം. നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വര്‍ഷങ്ങളായി അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയില്‍ ഹോളി ആഘോഷിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും ഇതുവരെ അനുമതി ലഭിച്ചിരുന്നില്ല. യോഗിയുടെ ശക്തമായ ഭറണത്തിലാണ് ചരിത്രത്തിലാദ്യമായി ഈ സര്‍വ്വകലാശാലയില്‍ ഹോളി ആഘോഷിക്കാന്‍ സാധിച്ചത്. ഇക്കുറിയും സമാജ് വാദി പാര്‍ട്ടി ഉള്‍പ്പെടെയുള്ള ചില പാര്‍ട്ടി നേതാക്കളുടെ നേതൃത്വത്തില്‍ ഹോളി തടയാന്‍ ശ്രമിച്ചിരുന്നെങ്കിലും അതൊന്നും യോഗിയുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്‍പില്‍ വിലപ്പോയില്ല. പൊലീസ് ക്യാമ്പസിനകത്തും പുറത്തും കാവല്‍ നിന്നിരുന്നു.

ഹോളി ആഘോഷം സമാധാനപരമായും അങ്ങേയറ്റം ആത്മനിയന്ത്രണത്തോടെയും ആഘോഷിക്കണമെന്ന യോഗി ആദിത്യനാഥിന്റെ ആഹ്വാനം യുപിയിലെ ഹിന്ദുക്കള്‍ അക്ഷരാര്‍ത്ഥത്തില്‍ പാലിച്ചിരുന്നു. യുപിയിലെ മഥുര, വൃന്ദാവന്‍, ബര്‍സാന എന്നീ ഹിന്ദുപ്രദേശങ്ങളിലും സമാധാനപരമായ ഹോളി ആഘോഷം നടന്നു.

യോഗി ആദിത്യനാഥ് തന്റെ സ്ഥലമായ ഗോരഖ് നാഥ് ആശ്രമപ്രദേശത്ത് നിന്നും ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന നരസിംഹഘോഷായാത്രയില്‍ പങ്കെടുത്തു. സനാതനധര്‍മ്മം പോലെ വൈവിധ്യവും സമ്പന്നവുമായ ഒരു സംസ്കാരം വേറെയില്ലെന്ന് യോഗി ഇവിടെ പ്രസ്താവിച്ചിരുന്നു.

പത്ത് ജില്ലകളിലെ മുഖ്യ മുസ്ലിം പള്ളികള്‍ ടര്‍പോളിന്‍ കൊണ്ട് പൊതിയാന്‍ യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കിയിരുന്നു. ഇതുവഴി കടന്നുപോകുന്ന ഹോളി ആഘോഷത്തിന്റെ ഭാഗമായി ആരെങ്കിലും പള്ളിയുടെ ചുമരിലേക്ക് ചായം വലിച്ചെറിയുന്നത് തടയാനായിരുന്നു ഈ ക്രമീകരണം. ശക്തമായ കാവലും ഏര്‍പ്പെടുത്തിയിരുന്നു. അതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒന്നും നടന്നില്ല.

അല്ലെങ്കിലും 70 കോടി പേര്‍ പങ്കെടുത്ത രണ്ട് മാസം നീളുന്ന മഹാകുംഭമേള സംഘടിപ്പിച്ച യോഗി ആദിത്യനാഥിനെപ്പോലെ ഒരു മുഖ്യമന്ത്രിക്ക് ഇത് നിസ്സാരമായ ഉത്തരവാദിത്വമായിരുന്നുവെന്ന് നിരീക്ഷകര്‍ പറയുന്നു.

Tags: HoliSambhalYogi #KarthikeyaMahadevaTemple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുപിയില്‍ സംഭാലിലെ ഹിന്ദു ജനസംഖ്യകുറയ്‌ക്കാന്‍ സമാജ് വാദി, കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ശ്രമിച്ചുവെന്ന് യോഗി ആദിത്യനാഥ്

India

ഹിന്ദു വിശ്വാസത്തിന്റെ വിജയം ; 46 വർഷങ്ങൾക്ക് ശേഷം സാംഭാലിലെ കാർത്തികേയ മഹാദേവ ക്ഷേത്രത്തിൽ രുദ്രദേവന് ജലാഭിഷേകം ; സ്ഥലത്ത് കനത്ത പൊലീസ് സുരക്ഷ

India

രാമനവമിയിൽ സാംബാൽ ഭക്തി സാന്ദ്രമായി : ഘോഷയാത്രയിൽ അണിനിരന്ന് പെൺകുട്ടികളും : പുരാതന സാംബലിന്റെ മഹത്വം വീണ്ടും ജ്വലിപ്പിക്കപ്പെട്ടുവെന്ന് വിഎച്ച്പി

India

വഖഫ് നിയമം വന്നതോടെ സംഭാലിൽ തർക്കത്തിലുള്ള ജുമാമസ്ജിദ് ഞങ്ങൾക്ക് നഷ്ടപ്പെടും : കരഞ്ഞ് വിളിച്ച് അസദുദ്ദീൻ ഒവൈസി

India

ജുമാ മസ്ജിദിന്റെ പ്ലാറ്റ്‌ഫോമിന് പുറത്ത് പോലും നമസ്‌കാരം നടത്തരുത് : ഉച്ചഭാഷിണികളുടെ ഉപയോഗവും നിയന്ത്രിക്കും ; നിർദേശങ്ങൾ നൽകി അനുജ് ചൗധരി

പുതിയ വാര്‍ത്തകള്‍

അമ്മ റിസീവര്‍ ഭരണത്തിലേക്ക് പോകുമെന്ന് ഭീഷണിപ്പെടുത്തുന്നവരുണ്ട് ,മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ രക്ഷാധികാരികളായി വരണം;മാല പാർവതി

അടല്‍ജി പത്രപ്രവര്‍ത്തനം പ്രതിജ്ഞയും തപസുമാക്കി: അമിത് അടല്‍  ഡോക്യുമെന്ററി പ്രകാശനം ചെയ്ത് ദത്താത്രേയ ഹൊസബാളെ

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.