Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ലഹരിക്കെതിരെ: കതിരില്‍ വളം വെക്കുന്നതിനും മുന്‍പേ ഞാറ്റടിയില്‍ വളമിടുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2025, 09:29 am IST
inArticle

ഡോ. കെ. കെ. എന്‍. കുറുപ്പ്
(കോഴിക്കോട് സര്‍വകലാശാല മുന്‍ വിസി, ചരിത്ര ഗവേഷകന്‍)

സ്വന്തം മകന് ചോറ് വിളമ്പിക്കൊടുക്കുന്ന അമ്മ മകന്റെ കൈയിലെ കഠാര മുനയെ ഉള്ളുലയുന്ന ഭയത്തോടെ നോക്കിക്കാണേണ്ട അവസ്ഥയിലെത്തി നില്‍ക്കുന്നു ദൈവത്തിന്റെ സ്വന്തം നാട്. മദ്യം, കഞ്ചാവ്, എംഡിഎംഎ പോലുള്ളവയുടെ രാസലഹരിക്ക് അടിമപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ പിന്നീട് വിവിധ സംഘങ്ങളായി തിരിഞ്ഞ് ആയുധങ്ങളുമായെത്തി പരസ്പരം സംഘര്‍ഷങ്ങളുണ്ടാക്കുന്നതും പതിവ് വാര്‍ത്തകള്‍. ഇളം പ്രായത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ വരെ കൊടും കുറ്റവാളികളുടെ ലിസ്റ്റില്‍ ഇടംപിടിക്കുന്നതും സമൂഹം ഭയപ്പാടോടെ നോക്കിക്കാണുന്നു. ജീവിതത്തില്‍ വിജയിക്കണമെങ്കില്‍ കുട്ടികള്‍ക്ക് ജീവിത നൈപുണ്യത്തോടൊപ്പം അക്കാദമിക കഴിവുകളും ആവശ്യമാണ്.

ഞാന്‍ ആര്?

ഞാന്‍ ആരെന്ന ആത്യന്തിക ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ട വിധത്തിലുള്ള ഭൗതിക – ആത്മീയ വിദ്യാഭ്യാസരീതി പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവരെ നമുക്ക് സ്വാഗതം ചെയ്യാം. കാറല്‍ മാര്‍ക്‌സ് അടക്കമുള്ള ലോകത്തിലെ ചിന്തകന്മാര്‍ അവസാനഘട്ടത്തില്‍ ആത്മീയതയുടെ ചിന്താതലങ്ങളില്‍ വ്യാപരിക്കപ്പെട്ടിരുന്നുവെന്ന് അവരുടെ അവസാനകാല എഴുത്തുകള്‍ വ്യക്തമാക്കുന്നു.

യുക്തിവാദിയും ചിന്തകനുമായിരുന്ന പണ്ഡിറ്റ്—ജവഹര്‍ലാല്‍ നെഹ്‌റു ത്രിവേണി സംഗമത്തില്‍ അസ്തമയ സൂര്യനു നേരെ ജലതര്‍പ്പണം ചെയ്തതായി കെ.എം. മുന്‍ഷി വ്യക്തമാക്കുമ്പോള്‍ അത് അനന്തമായ ആത്മീയതയുടെ ബഹിര്‍സ്ഫുരണമാണെന്നുവേണം കരുതാന്‍. ഇതുപോലൊരു അവസ്ഥയിലേക്കെത്തുമ്പോഴേക്കും നമ്മുടെ യുവതലമുറ വേണ്ടതെല്ലാം ചെയ്തു കഴിഞ്ഞിരിക്കുമെന്നത് ഒരദ്ധ്യാപകന്‍ കൂടിയായ ഞാന്‍ ഭയപ്പെടുന്നു.

പോക്‌സോയിലേക്ക് സ്വയം നയിക്കപ്പെടുമെന്ന ഭയംപോലുമില്ലാതെ പെരുമാറുന്ന യുവാക്കളും എന്തിന് ചില അദ്ധ്യാപകര്‍ വരെ നീതിന്യായ കോടതികള്‍ക്ക് അനന്തമായ അദ്ധ്വാനഭാരം നല്‍കുന്നു, മാറ്റം അനിവാര്യം.

കുട്ടികളില്‍ മനസ്സമാധാനത്തോടെയുള്ള മാനസിക വ്യക്തത, ശാരീരിക വിശ്രമം, ശ്രദ്ധ, വൈകാരിക സ്ഥിരത തുടങ്ങിയ സദ്ഗുണങ്ങള്‍ പരിപോഷിപ്പിക്കാന്‍ ജീവനകലയുടെ ആത്മീയാചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍ വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കായി രൂപകല്‍പന നിര്‍വ്വഹിച്ച ഉത്കര്‍ഷയോഗ, മേധായോഗ’പോലുള്ള പരിശീലനങ്ങള്‍ക്ക് സാധിക്കുമെന്ന് നിരവധി അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.

വിവിധതലങ്ങളിലൂടെയുള്ള ശാക്തീകരണവും സാങ്കേതിക വിദ്യകള്‍ പഠിപ്പിച്ചും നടത്തുന്ന ഇത്തരം ആര്‍ട്ട് ഓഫ് ലിവിങ് പരിശീലനം ലഹരിവിമുക്ത കേരളം എന്ന ലക്ഷ്യവുമായി ലാഭേച്ഛയില്ലാതെ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കാന്‍ ശ്രീശ്രീ രവിശങ്കറോട് അഭ്യര്‍ത്ഥിക്കുന്നു. സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച് ഈ പരിശീലങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെങ്കില്‍ ലഹരിമുക്ത കേരളം പദ്ധതിക്ക് കൂടുതല്‍ ഗുണം ചെയ്യും, തീര്‍ച്ച.

കതിരില്‍ വളം വെക്കുന്നതിനും മുന്‍പേ ഞാറ്റടിയില്‍ വളമിടാന്‍ ഇത്തരം പ്രസ്ഥാനങ്ങളുടെ ഭൗതിക – ആത്മീയ വിദ്യാഭ്യാസ രീതിക്കാവുമെങ്കില്‍ ആ നന്മയെ നമുക്ക് സ്വാഗതം ചെയ്യാം. ആത്മീയതയിലൂന്നിയ വിദ്യാഭ്യാസം കാലഘട്ടത്തിന് അനിവാര്യം. നാളെയുടെ പ്രതീകങ്ങളായ നമ്മുടെ വരുംതലമുറയിലെ കുരുന്നുകളെ നേര്‍വഴി തിരിച്ചു നടത്താന്‍ നമുക്കണിചേരാം.. കൈകോര്‍ക്കാം ലഹരിവിമുക്ത കേരളത്തിനായി.

Tags: keralaDrug MafiaSpecialAgainst intoxication
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.