Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് ഇനി മണിക്കൂറുകള്‍ മാത്രം; പൊങ്കാലക്കലങ്ങള്‍ നിരന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2025, 07:51 am IST
inKerala
ആറ്റുകാല്‍ ക്ഷേത്രത്തില്‍ അനുഭവപ്പെട്ട തിരക്ക്‌

ആറ്റുകാല്‍ ക്ഷേത്രത്തില്‍ അനുഭവപ്പെട്ട തിരക്ക്‌

തിരുവനന്തപുരം: ലോക പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് ഇനി മണിക്കൂറുകള്‍ മാത്രം. നഗരം ഭക്തിയുടെ ലഹരിയിലമര്‍ന്നു. കാപ്പുകെട്ടി ഭഗവതിയെ കുടിയിരുത്തിയതുമുതല്‍ പ്രാര്‍ത്ഥനയുമായി ഭക്തലക്ഷങ്ങള്‍ പൊങ്കാലയുടെ പുണ്യം നുകരാന്‍ കാത്തിരിക്കുകയാണ്. വിദൂരദേശങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന ഭക്തര്‍ ബന്ധുവീടുകളിലും ക്ഷേത്രത്തിനു സമീപമുള്ള സ്ഥലങ്ങളിലുമായി പൊങ്കാല അടുപ്പുകള്‍ സജ്ജീകരിച്ചു കഴിഞ്ഞു.

നാളെ രാവിലെ 10.15ന് ആണ് പൊങ്കാല ആരംഭിക്കുക. ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിന്റെ 10 കിലോമീറ്ററിലേറെ ചുറ്റളവില്‍ പൊങ്കാലയ്‌ക്കായി ഭക്തര്‍ തിങ്ങിനിറയും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിവിധ രാജ്യങ്ങളില്‍ നിന്നും പൊങ്കാലയ്‌ക്ക് ഭക്തര്‍ എത്തിച്ചേരും. സിനിമാതാരങ്ങളും സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന ആശാപ്രവര്‍ത്തകരും അടക്കം പൊങ്കാല അര്‍പ്പിക്കും. കാല്‍ കോടിയിലേറെ ഭക്തരാണ് പൊങ്കാല അര്‍പ്പിക്കാനെത്തുക. ഉച്ചയ്‌ക്ക് 1.15 ന് പൊങ്കാല നിവേദിക്കും.

ഒരുവര്‍ഷത്തെ പ്രാര്‍ത്ഥനകളോടെ വ്രതം നോറ്റ് വര്‍ഗ-വര്‍ണ ഭേദമില്ലാതെ ആറ്റുകാലമ്മയ്‌ക്ക് പൊങ്കാലയര്‍പ്പിക്കാനെത്തുന്ന ഭക്തരെ വരവേല്‍ക്കാന്‍ നഗരം തയ്യാറെടുത്തുകഴിഞ്ഞു. ഭക്തര്‍ക്ക് സ്വാഗതമേകാനും പൊങ്കായ്‌ക്കും പൊങ്കാലയിടാനെത്തുന്ന ഭക്തര്‍ക്കും സൗകര്യമൊരുക്കുന്നതിനും നഗരവാസികാകമാനം കൈകോര്‍ക്കും. കവലകളിലെല്ലാം ആറ്റുകാല്‍ ഭഗവതിയുടെ ചിത്രംവച്ച് മാലചാര്‍ത്തി ഭക്തരെ സ്വാഗതം ചെയ്യുന്നുണ്ട്. റസിഡന്‍സ് അസോസിയേഷനുകളും നഗരത്തിലെ വിവിധ ക്ഷേത്ര കമ്മിറ്റികളും യുവജന സംഘനടകളും ക്ലബ്ബുകളുമെല്ലാം ഭക്തര്‍ക്ക് സൗകര്യമൊരുക്കുന്നതിനും ഭക്ഷണം തയ്യാറാക്കുന്നതിനും കുടിവെള്ളമൊരുക്കുന്നതിനുമുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ്.

സേവാഭാരതി ഉള്‍പ്പെടെ വിവിധ സന്നദ്ധ സംഘടനകള്‍ ഭക്തര്‍ക്ക് സൗകര്യമൊരുക്കുന്നതിനും ചികിത്സാ സഹായത്തിനുമായി ഡോക്ടര്‍മാരെയും നഴ്‌സുമാരെയും തയ്യാറാക്കി. സൗജന്യ ആംബുലന്‍സ് സേവനവും തയ്യാറാക്കിയിട്ടുണ്ട്. പൊങ്കാലയുടെ നടത്തിപ്പിന് സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെയും ഏകോപനമൊരുക്കിയിട്ടുണ്ട്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സുരക്ഷാ സംവിധാനങ്ങളും സജ്ജമാക്കി. പൊങ്കാല അര്‍പ്പിക്കാനെത്തുന്ന ഭക്തരുടെ സൗകര്യാര്‍ത്ഥം ദക്ഷിണ റെയില്‍വേ സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. സ്ഥിരം ട്രെയിനുകള്‍ക്ക് താല്ക്കാലിക സ്‌റ്റോപ്പുകളും സമയ പുനഃക്രമീകരണവും ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജില്ലയിലെ എല്ലാ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്നും പ്രത്യേക ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്. ഹരിത ചട്ടം പാലിച്ചാകും പൊങ്കാല ഉത്സവം. നാളെ ഉച്ചയ്‌ക്ക് ഒരു മണിമുതല്‍ പൊങ്കാല ദിവസം ഉച്ചവരെ നഗരത്തില്‍ ഗതാഗത ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്നത്തെ കലാപരിപാടികള്‍

അംബ ആഡിറ്റോറിയം
രാവിലെ 5.00: ഭക്തിഗാനസുധ, 6.00: യോഗ, 7.00: ഭജന, 8.00: നാരായണീയ പാരായണം, 9.00: കളരിപ്പയറ്റ്, 10.00: ഭക്തിഗാനമേള, 11.00: സംഗീതക്കച്ചേരി, 12.00: ഭജന. വൈകിട്ട് 5.00: ഭക്തിഗാനമേള, 6.00: ശാസ്ത്രീനൃത്തം. രാത്രി 7.00: ഭരതനാട്യം, 7.30: ശാസ്ത്രീനൃത്തം, 8.00: നൃത്തസന്ധ്യ, 9.00: ശാസ്ത്രീനൃത്തം, 10.00: ശാസ്ത്രീയനൃത്തം, 11.00: ശാസ്താംപാട്ടുകള്‍

അംബിക ആഡിറ്റോറിയം
രാവിലെ 5.00: ഭജന്‍സ്, 6.00: ഭജന, 7.00: ഭജന, 8.00: ഭജന, 9.00: ഭജന, 10.00: ദേവീമാഹാത്മ്യം, 11.00: ഭക്തിഗാനസുധ. വൈകിട്ട് 5.00: ദേവീമാഹാത്മ്യപാരായണം, 6.00: ഭരതനാട്യം. രാത്രി 7.00: ശാസ്ത്രീയനൃത്തം, 8.00: മോഹിനിയാട്ട, 9.00: ഭരതനാട്യം, 10.00: ശാസ്ത്രീയനൃത്തം, 12.00: നൃത്തനൃത്യങ്ങള്‍.

അംബാലിക ആഡിറ്റോറിയം
രാവിലെ 5.00: ദേവിനാരായണീയം, 6.00: ഭജന, 8.00: ദേവീമാഹാത്മ്യപാരായണം, 9.00: ഭക്തിഗാനാഞ്ജലി, 10.00: ദേവീമാഹാത്മ്യപാരായണം, 11.00: ദേവീമാഹാത്മ്യപാരായണം. വൈകിട്ട് 5.00: ഭക്തിഗാനസുധ, 6.00: ശാസ്ത്രീയനൃത്തം രാത്രി 7.00: ഒഡീസി നൃത്തം, 8.00: നൃത്തസന്ധ്യ, 9.00: ശാസ്ത്രീയനൃത്തം, 10.00: ഭരതനാട്യം, 11.00: മോഹിനിയാട്ടം.

 

Tags: keralaattukal pongalaTrivandrum
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.