Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

ഇനി ദുബായ് നിരത്തുകളിൽ എഐ റഡാറുകൾ : എമിറേറ്റിലെ റോഡുകളിൽ ട്രാഫിക് അപകടങ്ങൾ കുറയ്‌ക്കുക മുഖ്യലക്ഷ്യം : കൂടുതൽ അറിയിപ്പുകളുമായി പോലീസ്

ഇത്തരം എഐ റഡാറുകൾ രേഖപ്പെടുത്തുന്ന ട്രാഫിക് നിയമലംഘനങ്ങൾ, അത്തരം നിയമലംഘനങ്ങൾക്ക് ചുമത്തുന്ന പിഴതുകകൾ, ബ്ലാക്ക് പോയിന്റുകൾ, വാഹനം പിടിച്ചെടുക്കപ്പെടുന്ന കാലാവധി തുടങ്ങിയ വിവരങ്ങൾ ദുബായ് പോലീസ് പങ്ക് വെച്ചിട്ടുണ്ട്

വൈശാഖ് നെടുമലbyവൈശാഖ് നെടുമല
Mar 7, 2025, 08:48 am IST
inGulf, Marukara

ദുബായ് : ദുബായ് എമിറേറ്റിലെ റോഡുകളിൽ നിർമ്മിത ബുദ്ധിയുടെ (എഐ) സഹായത്തോടെ പ്രവർത്തിക്കുന്ന റഡാറുകൾ കണ്ടെത്തി രേഖപ്പെടുത്തുന്ന ട്രാഫിക് നിയമലംഘനങ്ങൾ സംബന്ധിച്ച് ദുബായ് പോലീസ് അറിയിപ്പ് നൽകി. മാർച്ച് 5-നാണ് ദുബായ് പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇത്തരം എഐ റഡാറുകൾ രേഖപ്പെടുത്തുന്ന ട്രാഫിക് നിയമലംഘനങ്ങൾ, അത്തരം നിയമലംഘനങ്ങൾക്ക് ചുമത്തുന്ന പിഴതുകകൾ, ബ്ലാക്ക് പോയിന്റുകൾ, വാഹനം പിടിച്ചെടുക്കപ്പെടുന്ന കാലാവധി തുടങ്ങിയ വിവരങ്ങൾ ദുബായ് പോലീസ് പങ്ക് വെച്ചിട്ടുണ്ട്.

ദുബായ് പോലീസ് ആസ്ഥാനത്തെ റിസർച്ച് ആൻഡ് ഡവലപ്മെന്റ് സെന്ററിൽ വെച്ച് നടന്ന ഒരു പത്രസമ്മേളനത്തിലായിരുന്നു ഈ വിവരങ്ങൾ പങ്ക് വെച്ചത്. എമിറേറ്റിലെ റോഡുകളിൽ ട്രാഫിക് അപകടങ്ങൾ കുറയ്‌ക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് ഈ നടപടി. ദുബായിൽ എഐ റഡാറുകൾ ഉപയോഗിച്ച് രേഖപ്പെടുത്തുന്ന താഴെ പറയുന്ന ട്രാഫിക് നിയമലംഘനങ്ങളുടെ വിവരങ്ങളാണ് പോലീസ് പങ്ക് വെച്ചിരിക്കുന്നത്.

വേഗപരിധി സംബന്ധിച്ച നിയമലംഘനങ്ങൾ

പരമാവധി അനുവദനീയമായ വേഗത്തിൽ നിന്ന് മണിക്കൂറിൽ എൺപത് കിലോമീറ്ററിൽ പരം വേഗത്തിൽ വാഹനമോടിക്കുന്നവർക്ക് 3000 ദിർഹം പിഴ, 23 ബ്ലാക്ക് പോയിന്റുകൾ എന്നിവ ശിക്ഷയായി ചുമത്തുന്നതും, വാഹനം 60 ദിവസത്തേക്ക് പിടിച്ചെടുക്കപ്പെടുന്നതുമാണ്.

പരമാവധി അനുവദനീയമായ വേഗത്തിൽ നിന്ന് മണിക്കൂറിൽ അറുപത് കിലോമീറ്ററിൽ പരം വേഗത്തിൽ വാഹനമോടിക്കുന്നവർക്ക് 2000 ദിർഹം പിഴ, 12 ബ്ലാക്ക് പോയിന്റുകൾ എന്നിവ ശിക്ഷയായി ചുമത്തുന്നതും, വാഹനം 20 ദിവസത്തേക്ക് പിടിച്ചെടുക്കപ്പെടുന്നതുമാണ്.

പരമാവധി അനുവദനീയമായ വേഗത്തിൽ നിന്ന് മണിക്കൂറിൽ അമ്പത് കിലോമീറ്ററിൽ പരം വേഗത്തിൽ വാഹനമോടിക്കുന്നവർക്ക് 1000 ദിർഹം, നാല്പത് കിലോമീറ്ററിൽ പരം വേഗത്തിൽ വാഹനമോടിക്കുന്നവർക്ക് 700 ദിർഹം, മുപ്പത് കിലോമീറ്ററിൽ പരം വേഗത്തിൽ വാഹനമോടിക്കുന്നവർക്ക് 600 ദിർഹം, ഇരുപത് കിലോമീറ്ററിൽ പരം വേഗത്തിൽ വാഹനമോടിക്കുന്നവർക്ക് 300 ദിർഹം എന്നീ രീതിയിൽ പിഴ ചുമത്തുന്നതാണ്.

ട്രാഫിക് സിഗ്നലുകളിൽ റെഡ് ലൈറ്റ് മറികടക്കുന്നതും, ലെയിൻ ട്രാഫിക് ലംഘിക്കുന്നതും

ട്രാഫിക് സിഗ്നലുകളിൽ റെഡ് ലൈറ്റ് മറികടക്കുന്നവർക്ക് 1000 ദിർഹം പിഴ, 12 ബ്ലാക്ക് പോയിന്റുകൾ എന്നിവ ശിക്ഷയായി ചുമത്തുന്നതും, വാഹനം 30 ദിവസത്തേക്ക് പിടിച്ചെടുക്കപ്പെടുന്നതുമാണ്.

നിശ്ചിത ലെയിനുകളിൽ വാഹനമോടിക്കാതെ ലെയിൻ ട്രാഫിക് ലംഘിക്കുന്നവർക്ക് 400 ദിർഹം പിഴ ചുമത്തുന്നതാണ്.

ലെയിൻ ട്രാഫിക് ലംഘിക്കുന്ന വലിയ വാഹനങ്ങൾക്ക് 1500 ദിർഹം പിഴ, 12 ബ്ലാക്ക് പോയിന്റുകൾ എന്നിവ ശിക്ഷയായി ലഭിക്കുന്നതാണ്.

ട്രാഫിക്കിനെതിരായി വാഹനമോടിക്കുക

റോഡിൽ ട്രാഫിക്കിനെതിരായി, തെറ്റായ ദിശയിൽ വാഹനമോടിക്കുന്നവർക്ക് 600 ദിർഹം പിഴ, 4 ബ്ലാക്ക് പോയിന്റുകൾ എന്നിവ ശിക്ഷയായി ചുമത്തുന്നതും, വാഹനം 7 ദിവസത്തേക്ക് പിടിച്ചെടുക്കപ്പെടുന്നതുമാണ്.

സീറ്റ് ബെൽറ്റ് ധരിക്കുന്നതിലെ വീഴ്ചകൾ, അശ്രദ്ധമായ ഡ്രൈവിംഗ് ശീലങ്ങൾ

സീറ്റ് ബെൽറ്റ് ധരിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് 400 ദിർഹം പിഴ, 4 ബ്ലാക്ക് പോയിന്റുകൾ എന്നിവ ശിക്ഷയായി ചുമത്തുന്നതാണ്.

ഡ്രൈവ് ചെയ്യുന്നതിനിടയിൽ ഫോൺ ഉപയോഗിക്കുന്നവർക്ക് 800 ദിർഹം പിഴ, 4 ബ്ലാക്ക് പോയിന്റുകൾ എന്നിവ ശിക്ഷയായി ലഭിക്കുന്നതാണ്.

നിയമപരമല്ലാത്ത രീതിയിൽ വാഹനങ്ങളുടെ ചില്ലുകളിൽ ടിന്റ് പതിപ്പിക്കുന്നവർക്ക് 1500 ദിർഹം പിഴ ചുമത്തുന്നതാണ്.

ശബ്ദ മലിനീകരണം, കാൽനടയാത്രികരുടെ സുരക്ഷ

മുന്നിലുള്ള വാഹനത്തിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് 400 ദിർഹം പിഴ, 4 ബ്ലാക്ക് പോയിന്റുകൾ എന്നിവ ശിക്ഷയായി ചുമത്തുന്നതാണ്.

അമിതമായ രീതിയിൽ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾക്ക് 2000 ദിർഹം പിഴ, 12 ബ്ലാക്ക് പോയിന്റുകൾ എന്നിവ ചുമത്തുന്നതാണ്.

കാൽനടയാത്രികർക്ക് മുൻഗണനയുള്ള ഇടങ്ങളിൽ ഇത് പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് 500 ദിർഹം പിഴ, 6 ബ്ലാക്ക് പോയിന്റുകൾ എന്നിവ ശിക്ഷയായി ചുമത്തുന്നതാണ്.

മറ്റു നിയമലംഘനങ്ങൾ

അനുവദനീയമല്ലാത്ത ഇടങ്ങളിൽ വാഹനങ്ങൾ യു-ടേൺ എടുക്കുന്നവർക്ക് 500 ദിർഹം പിഴ, 4 ബ്ലാക്ക് പോയിന്റുകൾ എന്നിവ ശിക്ഷയായി ചുമത്തുന്നതാണ്.

കാലാവധി അവസാനിച്ച ലൈസൻസുമായി വാഹനമോടിക്കുന്നവർക്ക് 500 ദിർഹം പിഴ, 4 ബ്ലാക്ക് പോയിന്റുകൾ എന്നിവ ശിക്ഷയായി ചുമത്തുന്നതാണ്.

മതിയായ കാരണമില്ലാതെ റോഡിന് നടുവിൽ വാഹനം നിർത്തുന്നവർക്ക് 1000 ദിർഹം പിഴ, 6 ബ്ലാക്ക് പോയിന്റുകൾ എന്നിവ ശിക്ഷയായി ചുമത്തുന്നതാണ്.

പ്രവേശനാനുമതിയില്ലാത്ത ഇടങ്ങളിലേക്ക് പ്രവേശിക്കുന്ന വലിയ വാഹനങ്ങൾക്ക് 1000 ദിർഹം പിഴ, 4 ബ്ലാക്ക് പോയിന്റ് എന്നിവ ചുമത്തുന്നതാണ്.

മറ്റു വാഹനങ്ങൾക്ക് തടസമുണ്ടാക്കുന്ന രീതിയിൽ വാഹനങ്ങൾ നിർത്തുന്നവർക്ക് 500 ദിർഹം പിഴ ചുമത്തുന്നതാണ്.

ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ട്രാഫിക് ആക്ടിങ് ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ ഇസ്സാം ഇബ്രാഹിം അൽ അവാർ, ട്രാഫിക് ടെക്‌നോളജീസ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ എഞ്ചിനീയർ മുഹമ്മദ് അലി കരാം, മറ്റു ഉന്നത പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഈ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

 

Tags: SharjahGulfUAEDubaiPravasi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Gulf

ഹോർമുസ് കപ്പൽ പാതയിൽ ഇറാനും ഒമാനും കരാറിൽ ഒപ്പുവയ്‌ക്കുന്നു ; അമേരിക്കയുമായി സമാധാന കരാറിലേക്ക് ഇത് നയിക്കുമോ ?

News

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള നാലാമത് സിസിഎസ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി: ഊർജ്ജം, വളം, പൗര സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

Kerala

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

പുതിയ വാര്‍ത്തകള്‍

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

അതുല്‍ കൃഷ്ണന്‍, അനന്ദു അഭിലാഷ്, ബിബിന്‍

ഓണവിപണി ലക്ഷ്യമിട്ട് എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവടക്കം മൂന്നു പേർ പിടിയിൽ

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തപ്പോള്‍

അമൃത് ഉദ്യാന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു

മമ്മൂട്ടിയായാലും പെടും, ഗൂഗിള്‍ മാപ്പിന്റെ ചതിയില്‍പ്പെട്ട നടന് ആരാധകന്‍ വഴികാട്ടിയായി, വീഡിയോ വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.