ന്യൂയോര്‍ക്ക് : ലോകത്തെ അതിസമ്പന്നനായ ഇലോണ്‍ മസ്കിന്റെ 14ാമത്തെ കുട്ടി ഈയിടെ ഷിവോണ്‍ സിലിസ് എന്ന നാലാം ഭാര്യയില്‍ ജനിച്ച കുഞ്ഞാണ്. ഷിവോണ്‍ സിലിസിന് ഭാരതീയ പൈതൃകമാണ് എന്ന വാര്‍ത്ത വലിയ പ്രാധാന്യത്തെടെയാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇവര്‍ക്ക് പഞ്ചാബി വേരുകളാണ് ഉള്ളതെന്ന് പറയുന്നു.
ഷിവോണ്‍ സിലിസില്‍ ഇലോണ്‍ മസ്കിന് നാല് മക്കളുണ്ട്. ഇതില്‍ നാലാമത്തെ കൂട്ടിയാണ് ഈയിടെ ജനിച്ചത്. ഷിവോണ്‍ സിലിസ് കാനഡയിലായിരുന്നു. ഇന്ത്യയിലെ പഞ്ചാബില്‍ നിന്നുള്ള യുവതിയാണ് ഷിവോണ്‍ സിലിസിന്റെ അമ്മ. അച്ഛന് കൊക്കേഷ്യന്‍ കാനേഡിയനാണ്. അമ്മയോട് അടുപ്പമുണ്ട് ഷിവോണ്‍ സിലിസിന്. അമ്മയില്‍ നിന്നാണ് തനിക്ക് വലിയ കണ്ണുകള്‍ കിട്ടിയതെന്ന് ഷിവോണ്‍ സിലിസ് പറയുന്നു.
ഷിവോണ്‍ സിലിസിന് ഇലോണ്‍ മക്സില് ആദ്യം ജനിച്ചത് ഇരട്ടക്കുട്ടികള്‍. പിന്നീട് മറ്റൊരു കുഞ്ഞ് ജനിച്ചു. ഇപ്പോഴാണ് നാലാമത്തെ കുട്ടി പിറന്നത്. ഈ കുട്ടിക്ക് ഈയിടെ അവര്‍ പേരിട്ട്. സെല്‍ഡന്‍ ലികര്ഗസ്. ഇതിന് വലിയ അര്‍ത്ഥമാണത്രെ. സ്വര്‍ണ്ണം കൊണ്ടുള്ള ഉറച്ച ഹൃദയമുള്ള ജഗത്തിന് നാഥനായവന് എന്നാണത്രെ അര്‍ത്ഥം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: