കൊച്ചി : അടുത്തിടെയായി വലിയതോതില്‍ ആളുകളെ പ്രയാസത്തില്‍ ആക്കുന്നതും ഞെട്ടിക്കുന്നതുമായ സംഭവങ്ങളാണ് നടക്കുന്നതെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തില്‍ കണ്ടുവരുന്ന കുറെ പ്രശ്നങ്ങള്‍ ഉണ്ട്. അത് പോലീസ് സേനയുടെ പരിധിക്ക് പുറത്തായ കാര്യങ്ങള്‍ കൂടിയായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. വിവിധതരം കുറ്റകൃത്യങ്ങളാണ് നടക്കുന്നത്.പൊലീസിന്റെ അനുഭവം കൂടി പരിഗണിച്ച് അത്തരം സംഭവങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിന്റെ കൂടുതല്‍ വശങ്ങളിലേക്ക് പോകേണ്ടതുണ്ട്. വിശദമായ പഠനം ചില പ്രത്യേക കേസുകളും മുന്‍നിര്‍ത്തി നടത്താന്‍ സാധിക്കണം.
വളര്‍ന്നുവരുന്ന തലമുറ സാധാരണഗതിയിലുള്ള മൂല്യങ്ങളില്‍ അടിയുറച്ച് വളര്‍ന്നു വരാന്‍ ഏതൊക്കെ തരത്തിലുള്ള ഇടപെടലുകള്‍ നടത്തണമെന്നത് ശ്രദ്ധിക്കണം. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ അടക്കം ഇതുമായി ബന്ധപ്പെട്ട മൂല്യങ്ങള്‍ കുട്ടികളിലേക്ക് എത്തിക്കുന്നതിനുള്ള പരിഷ്കരണങ്ങള്‍ ആവശ്യമാണോ എന്ന് പരിശോധിക്കണം.
പോലീസിന്റെ മാത്രം ചുമതലയുള്ള കാര്യമല്ല ഇത്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്ന നിലയില്‍ സമൂഹത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നും വിദഗ്ധരുമായുള്ള ചര്‍ച്ചയും ആശയവിനിമയവും നടത്തണം. ഇത്തരം കാര്യങ്ങള്‍ തയ്യാറാക്കുന്നതിന് പോലീസ് മുന്‍കൈ എടുക്കണമെന്നും തേവര സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് എറണാകുളം റേഞ്ച് ആസ്ഥാന മന്ദിരം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: