Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഒറ്റയ്‌ക്കിരുന്ന് അക്രമാസക്ത ദൃശ്യങ്ങള്‍ കാണുന്ന ഒരാള്‍ അതിവേഗം കുറ്റവാളിയായേക്കാമെന്ന് വിദഗ്ധ പഠനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2025, 10:05 am IST
inKerala

കൊച്ചി: അക്രമാസക്തമായ ഉള്ളടക്കങ്ങളുള്ള ദൃശ്യങ്ങള്‍ കുറ്റവാസനയ്‌ക്ക് കാരണമാകുന്നതായി വിദഗ്ധ പഠനം. പീഡനം, അവയവങ്ങള്‍ ഛേദിക്കല്‍, തലവെട്ടല്‍ പോലുള്ള അക്രമവും കുറ്റകൃത്യങ്ങളുമടങ്ങുന്ന ദൃശ്യങ്ങള്‍ കാണുകയും സ്വന്തം ജീവിതത്തില്‍ അത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന കുറ്റവാളികളുടെ എണ്ണം വര്‍ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

അക്രമാസക്തമായ ഉള്ളടക്കങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഒരാള്‍ അതിവേഗം കുറ്റവാളിയായി മാറാന്‍ കാരണമായേക്കുമെന്ന് വിദഗ്ധരുടെ അഭിപ്രായങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ച് ഗാര്‍ഡിയന്‍ പത്രം തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ യുവതലമുറയ്‌ക്കിടയില്‍ വര്‍ധിച്ചുവരുന്ന കുറ്റവാസനയുടെ പശ്ചാത്തലത്തില്‍ ഗാര്‍ഡിയന്റെ പഠനത്തിന് പ്രാധാന്യമേറെയാണ്.

2024ല്‍ സപ്തംബറില്‍ ഇംഗ്ലണ്ടിലെ ലൂട്ടണില്‍ സ്വന്തം അമ്മയേയും സഹോദരിമാരെയും കൊലപ്പെടുത്തുകയും ഒരു പ്രൈമറി സ്‌കൂളില്‍ കൂട്ടക്കൊല ആസൂത്രണം ചെയ്യുകയും ചെയ്ത നിക്കോളാസ് പ്രോസ്പര്‍ എന്നയാളുടെ കേസുകളുടെ പശ്ചാത്തലത്തിലാണ് മുമ്പ് കുറ്റകൃത്യ ചരിത്രമില്ലാതെ കൊലപാതകികളായി മാറുന്ന ആളുകളെ തിരിച്ചറിയാനുള്ള പുതിയ സമീപനം ക്രിമിനല്‍ ജസ്റ്റിസ് വിദഗ്ധര്‍ മുന്നോട്ടുവയ്‌ക്കുന്നത്.

ഒറ്റയ്‌ക്കിരുന്ന് സോഷ്യല്‍ മീഡിയയിലെ കുറ്റകൃത്യദൃശ്യങ്ങള്‍ കാണുന്നതും ആളുകള്‍ ഒരുമിച്ചിരുന്ന് അത്തരം സിനിമകളോ വീഡിയോകളോ കാണുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ബര്‍മിങ്ഹാം സിറ്റി യൂണിവേഴ്സിറ്റിയിലെ ക്രിമിനോളജി എമെരിറ്റസ് പ്രൊഫസര്‍ ഡേവിഡ് വില്‍സണ്‍ പറയുന്നു. ഒറ്റയ്‌ക്കിരുന്ന് ഇത്തരം ദൃശ്യങ്ങള്‍ കാണാന്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നവരെ അപകടകരമായ ആശയങ്ങളിലേക്ക് അത് തള്ളിവിട്ടേക്കാം. യാതൊരു മുന്‍കാല ചരിത്രവുമില്ലാത്തവരായ ആളുകള്‍ നേരിട്ട് കൊലപാതകികളായി മാറുന്ന അവസ്ഥയുണ്ടെന്ന് വില്‍സണ്‍ നിരീക്ഷിക്കുന്നു.

ഓണ്‍ലൈനില്‍ അക്രമം നിറഞ്ഞ ഉള്ളടക്കങ്ങള്‍ യുവാക്കളിലേക്ക് എത്തുന്നുണ്ടെന്ന് വ്യക്തമാക്കുന്ന നിരവധി പഠനങ്ങളുണ്ടെന്നും അത് പൊതുജനാരോഗ്യ പ്രശ്നം പോലെ വലിയൊരു പ്രതിസന്ധിയായി മാറിയിരിക്കുകയാണെന്നും ക്രിമിനല്‍ ജസ്റ്റിസ് വിദഗ്ധയായ ജൂലിയ ഡേവിഡ്സണും പറയുന്നു. യുകെയില്‍ ഓലിവര്‍ സ്റ്റീഫന്‍സ് എന്ന പതിമൂന്നുകാരന്‍ കൊല്ലപ്പെട്ട കേസിന്റെ പശ്ചാത്തലത്തില്‍ പോലീസാണ് ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ആശങ്കകള്‍ ആദ്യമായി പങ്കുവച്ചതെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

കേരളത്തില്‍ കൊവിഡ് കാലത്ത് സ്‌കൂള്‍ പഠനം ഓണ്‍ലൈനുകളിലേക്ക് മാറിയത് പുതിയതലമുറയില്‍ വലിയൊരു വിഭാഗത്തെ സോഷ്യല്‍ മീഡിയകളിലേക്ക് ആകൃഷ്ടരാക്കിയതായി വിദ്യാഭ്യാസരംഗത്തെ വിദഗ്ധര്‍ പറയുന്നു. ഒടിടിയുടെ കടന്നുവരവും വെബ്‌സീരീസുകളുടെ അതിപ്രസരവും വിദ്യാര്‍ത്ഥികളുടെ മാനസികാവസ്ഥയെ സ്വാധീനിക്കുന്നതായി ആരോഗ്യരംഗത്തുള്ളവരും ചൂണ്ടിക്കാട്ടിയുണ്ട്. സ്‌കൂള്‍, കോളജ് ക്യാമ്പസുകളില്‍ അടുത്തിടെ കൊലപാതകങ്ങളിലേക്ക് വരെ നയിച്ച അക്രമസംഭവങ്ങള്‍ വിലയിരുത്തുമ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെയുള്ള കുറ്റകൃത്യദൃശ്യങ്ങള്‍ കുറ്റവാസനയ്‌ക്ക് പ്രേരണയാകുന്നുവെന്ന ഗാര്‍ഡിയന്റെ പഠനം പ്രസക്തമാണ്.

 

Tags: criminalOnline Platformviolent scenes
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

പുല്ലുവഴി ബാറിൽ യുവാവിനെ സ്റ്റീൽ ജഗ്ഗ് ഉപയോഗിച്ച് തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

Kerala

അര്‍ജുന്‍ ആയങ്കിയെ തിങ്കളാഴ്ചവരെ റിമാന്‍ഡ് ചെയ്തു

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

അടിയന്തര സാഹചര്യമുണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്‌ക്കും, പാലിയേക്കര ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

പുതിയ വാര്‍ത്തകള്‍

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.