ലഖ്നൗ: ബിഎസ്പിയുടെ എല്ലാ ചുമതലകളില്‍ നിന്നും അനന്തരവന് ആകാശിനെ മായാവതി നീക്കി. താന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം തനിക്ക് പിന്‍ഗാമികളില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് നീക്കിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സമയത്തും ആകാശിനെ പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും മായവതി മാറ്റിയിരുന്നു. പിന്നീട് ജൂണില്‍ തിരിച്ചെടുക്കുകയായിരുന്നു.
ആകാശ് ആനന്ദിന്റെ രാഷ്ട്രീയ ജീവിതം ഇത്തരത്തില്‍ തകര്‍ന്നതിനുള്ള കാരണവും പാര്‍ട്ടിക്കുള്ളില്‍ നിലവിലുള്ള പ്രശ്നങ്ങള്‍ക്കുത്തരവാദിയും ഭാര്യാ പിതാവ് അശോക് സിദ്ധാര്‍ത്ഥാണെന്ന് മായവതി പ്രതികരിച്ചു. പാര്‍ട്ടിക്കുള്ളില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് അശോക് സിദ്ധാര്‍ത്ഥിനെ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. അതിനു പിന്നാലെയാണ് ആകാശിനെ നീക്കിയത്. പാര്‍ട്ടിയെ പിളര്‍ത്താനുള്ള ശ്രമങ്ങളാണ് അശോക് സിദ്ധാര്‍ത്ഥ് നടത്തിയത്, മായാവതി അറിയിച്ചു
ആനന്ദ് കുമാര്‍, രാംജി ഗൗതം എന്നിവരെ ബിഎസ്പി നാഷണല്‍ കോര്‍ഡിനേറ്റര്‍മാരായി പാര്‍ട്ടി പ്രഖ്യാപിച്ചു, ആകാശിന് പകരമായി ബിഎസ്പി പ്രവര്‍ത്തനങ്ങള്‍ ആനന്ദ് കുമാര്‍ ഏകോപിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: