Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

കുടുംബപ്രേക്ഷരെ നൊസ്റ്റാള്‍ജിക് ആക്കി മോഹന്‍ലാല്‍-ശോഭന കൂട്ടുകെട്ട് .’തുടരും’ എന്ന ചിത്രത്തിലെ എംജി പാടിയ ‘കൺമണിപ്പൂവേ..’ ഗാനം ട്രെന്‍ഡിങ്ങ്

ഇടത്തരം കുടുംബത്തില്‍ നിന്നുള്ള നായകനും നായികയും. തുടരും എന്ന സിനിമയില്‍ മോഹൻലാലിനെയും ശോഭനയും സാധാരണക്കാരമായി അവതരിപ്പിച്ച് കുടുംബപ്രേക്ഷകരെ തേടുകയാണ് തരുണ്‍ മൂര്‍ത്തി എന്ന സംവിധായകന്‍. പഴയ സത്യന്‍ അന്തിക്കാട് ശൈലിയാണ് അദ്ദേഹം ഇവിടെ പിന്തുടരുന്നത്.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Feb 27, 2025, 07:58 pm IST
inEntertainment

 

കൊച്ചി: ഇടത്തരം കുടുംബത്തില്‍ നിന്നുള്ള നായകനും നായികയും. തുടരും എന്ന സിനിമയില്‍ മോഹൻലാലിനെയും ശോഭനയും സാധാരണക്കാരമായി അവതരിപ്പിച്ച് കുടുംബപ്രേക്ഷകരെ തേടുകയാണ് തരുണ്‍ മൂര്‍ത്തി എന്ന സംവിധായകന്‍. പഴയ സത്യന്‍ അന്തിക്കാട് ശൈലിയാണ് അദ്ദേഹം ഇവിടെ പിന്തുടരുന്നത്.

നടി ചിപ്പിയുടെ ഭര്‍ത്താവ് എം.രഞ്ജിത്താണ് സിനിമ നിര്‍മ്മിക്കുന്നത്. പഴയ കുടുംബപ്രേക്ഷകരെ തിരിച്ച് തീയറ്ററുകളില്‍ എത്തിക്കുക എന്ന പരീക്ഷണമാണ് നടത്തുന്നത്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ തിയറ്ററുകളിൽ എത്തും. ഇതിലെ യുട്യൂബില്‍ റിലീസ് ചെയ്ത ആദ്യ ​ഗാനം ശ്രദ്ധേയമായി. ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. മോഹൻലാലിന് വേണ്ടി എംജി ശ്രീകുമാർ പാടിയ ഗാനം അതിവേഗമാണ് യുട്യൂബില്‍ ട്രെന്‍ഡിങ്ങ് ആയത്.

ഒരിടവേളയ്‌ക്ക് താളാത്മകവും ലളിതപദങ്ങളാല്‍ സമ്പന്നവുമായ പഴമ്പാട്ടുകളുടെ ചേലുള്ള ബി.കെ. ഹരിനാരായണന്റെ മധുരിതമായ വരികള്‍ മലയാളിക്ക് തിരിച്ചുകിട്ടുകയാണ് ഈ ഗാനത്തിലൂടെ എന്ന പ്രത്യേകതയുമുണ്ട്.

പാട്ടിന് സുദീര്‍ഘമായ ഒരു ഇന്‍ട്രോ ഉണ്ട്.

ചെമ്പഴുക്ക തൊട്ടെടുത്ത് അമ്പലം പൂട്ടുന്നതാര്
ചെമ്പരുത്തി കമ്പുകൊണ്ട് അമ്പുകുലയ്‌ക്കണതാര്
അങ്ങുതൊട്ട് ഇങ്ങുതൊട്ട് അക്കുത്തിക്കുത്തോടുമാന
തൂവെളിച്ച് ചാറിവീണ് മാമല ഞാനൊന്നുകണ്ടേ
ചെന്തമിഴില്‍ തേന്‍ കുടഞ്ഞേ പൂങ്കുയില്‍ പാടുന്ന കേട്ടേ…

ഈ ഇന്‍ട്രോ വരികള്‍ സിനിമയുടെ അന്തരീക്ഷം കോറിയിടുന്നു. ക്ഷേത്രവും മലയും നാടന്‍ പൂച്ചെടികളും നിറഞ്ഞ ഗ്രാമന്തരീക്ഷം.

കണ്‍മണിപ്പൂവേ കണ്ണാടിപ്പൂവേ കണിപ്പൂവേ
മുറ്റമിതാകെ പൂത്തുനിന്നാട്ടെ
പുഞ്ചിരിക്കാറ്റേ പാറും പൂമ്പാറ്റേ കുരുന്നാറ്റേ
ചക്കരമാവില്‍ ചാഞ്ഞിരുന്നാട്ടേ
കിളിപ്പൂമകളേ നീയലിയും പൂന്തണലാണ്
ഇലക്കുമ്പിളിലായി പെയ്തുതരും തേന്‍കുടമാണ്
അലിവോടെ തൊടും സാന്ത്വനമാണ്
ഇതിലേ വാ, ഇതിലേ വാ കനവിലെ ചിറകുമായി
പകലിലേ വഴികളില്‍
വെയിലുപോല്‍ അലയുവാന്‍
എന്തൊരു ചേലാണ്, നെ‍ഞ്ചിലെ നേരാണ്
എന്റെ കിനാവാണ് എന്തിനും നീയാണ്
മുറ്റത്തൊരു കോണില്‍ പച്ചപനമ്പായില്‍
ഇഷ്ടക്കുറുമ്പോടെ ചേര്‍ന്നിരിക്കാം
മുത്തുക്കലമാനേ തെറ്റിപ്പിണങ്ങാതെ
മുത്തുമിഴിയോടെ ഞാനിരിക്കാം
ഒരു ദളം പോലെ ഇരുമനം ചേരും
മണിക്കുഞ്ഞോളങ്ങള്‍ മഴവില്ലായ് മാറും
ഇമചിമ്മാവാനം ഇതു കണ്ടേ നില്‍ക്കും
മണിക്കുടിലിന്‍ ചുമരുകളില്‍
നിറം കുടഞ്ഞൊന്നുചിരിക്കും
എന്തൊരു ചേലാണ് നെഞ്ചിലെ നേരാണ്

മലയാളികളുടെ ഗൃഹാതുരതയെ ഇളംകാറ്റിലാടുന്ന ഓലഞ്ഞാലിക്കുരുവികളെപ്പോലെ ഈ പാട്ടിലും ഹരിനാരായണന്‍ കൊരുത്തിടുന്നു. അലിവോടെ തൊടും സാന്ത്വനം, കിളിപ്പൂമകള്‍ അലിയും പൂന്തണല്‍, ചക്കരമാവില്‍ ചാഞ്ഞിരിക്കും പൂമകള്‍….ഇങ്ങിനെ സാധാരണബിംബങ്ങള്‍ ഈ ഗാനത്തില്‍ നിറയുന്നുണ്ട്. ഒരു ടിപ്പിക്കല്‍ ഇടത്തരം കേരളത്തിലെ കുടുംബാന്തരീക്ഷം. ഇപ്പോള്‍ ട്രെന്‍ഡായി മാറിയ ഈ ഗാനം  ഇതിനകം 24 ലക്ഷം പേരാണ് കണ്ടാസ്വദിച്ചത്.

മോഹൻലാൽ അവതരിപ്പിക്കുന്ന ഷൺമുഖന്‍ എന്ന സാധാരണക്കാരനായ കഥാപാത്രത്തെയും അയാളുടെ മകനേയും മകളേയും ഭാര്യയെയും പരിചയപ്പെടുത്തുന്നതാണ് ഈ ഗാനം. വീട്ടില്‍ ഒരു നാടന്‍ പട്ടിയും പഴയ കാലത്തെ അംബാസഡര്‍ കാറും. ഇതിലൂടെ അച്ഛനും അമ്മയും മകനും മകളും ചേര്‍ന്നുള്ള സ്നേഹം നിറഞ്ഞ ഒരു ഇടത്തരം കുടുംബാന്തരീക്ഷമാണ് ഈ ഗാനത്തിലൂടെ സൃഷ്ടിക്കുന്നത്.

എന്റെ കിനാവാണ് എന്തിനും നീയാണ്
മുറ്റത്തൊരു കോണില്‍ പച്ചപനമ്പായില്‍
ഇഷ്ടക്കുറുമ്പോടെ ചേര്‍ന്നിരിക്കാം
മുത്തുക്കലമാനേ തെറ്റിപ്പിണങ്ങാതെ
എന്ന് കുറിക്കുമ്പോള്‍ ശോഭനയും മോഹന്‍ലാലും തമ്മിലുള്ള പിരിയാനാവാത്ത സ്നേഹത്തിന്റെ ഫീല്‍ കിട്ടുന്നു. ഗാനത്തില്‍ നിറയുന്ന സാധാരണ കുടുംബാന്തരീക്ഷമാണ് ആളുകളെ വീണ്ടും വീണ്ടും ഈ ഗാനത്തിലേക്ക് ആകര്‍ഷിക്കുന്നത്.

ഒരു ദളം പോലെ ഇരുമനം ചേരും
മണിക്കുഞ്ഞോളങ്ങള്‍ മഴവില്ലായ് മാറും
ഇമചിമ്മാവാനം ഇതു കണ്ടേ നില്‍ക്കും
മണിക്കുടിലിന്‍ ചുമരുകളില്‍
നിറം കുടഞ്ഞൊന്നുചിരിക്കും
എന്തൊരു ചേലാണ് നെഞ്ചിലെ നേരാണ്

ഇവിടെ രണ്ട് മക്കളും അച്ഛനും അമ്മയും ചേര്‍ന്നുള്ള ഇടത്തരം കുടുംബത്തിന്റെ സമ്മോഹനമാണ് അന്തരീക്ഷമാണ് ഹരിനാരായണന്‍ വരച്ചിടുന്നത്.

സംഗീതസംവിധായകന്‍ ജേക്സ് ബിജോയുടേതാണ് സംഗീതം. വ്യത്യസ്തമെന്ന് പറയാനാവാത്ത, പഴയ കുടുംബഗാനങ്ങളുടെ ചുവടുപിടിച്ചുള്ള സാധാരണ ട്യൂണിനെയാണ് ജേക്സ് ബിജോയ് ആശ്രയിച്ചിരിക്കുന്നത്. ഇത് പഴയ കാലത്തെ ഓര്‍മ്മപ്പെടുത്താനായിരിക്കണം എന്ന് കരുതുന്നു. അല്ലെങ്കില്‍  യുഎസ്എയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് സംഗീത ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും ബിരുദാനന്തര ബിരുദം നേടിയ, 65ല്‍ പരം മലയാള സിനിമകളില്‍ ഗാനങ്ങള്‍ ചെയ്ത  ജേക്സ് ബിജോയിക്ക് വ്യത്യസ്തമായ ഒരു പാറ്റേണ്‍ ഈ ഗാനത്തിന് കണ്ടെത്തുക പ്രയാസമല്ലല്ലോ.. മലയാളി കുടുംബപ്രേക്ഷകരെ നൊസ്റ്റാള്‍ജിയയിലേക്ക് കൂട്ടിക്കൊണ്ടുപോവുക തന്നെയാണ് സംഗീതസംവിധായകന്റെയും ലക്ഷ്യം.

എന്തായാലും അടിപൊളി താളത്തിന്റെയും ബീറ്റിന്‍റേയും അകമ്പനിയോടെ അരങ്ങു തകര്‍ക്കുന്ന ഇല്ലൂമിനാറ്റി ഗാനങ്ങള്‍ നിറഞ്ഞ ടീനേജ് മൂവികളില്‍ നിന്നും അടിമുടി വ്യത്യസ്തമായ ഈ ഗാനാന്തരീക്ഷം പലരേയും നൊസ്റ്റാള്‍ജിക്കാക്കി മാറ്റുന്നു.

ഒരു റിയലിസ്‍റ്റിക് നായക കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ഷൺമുഖൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ലളിത എന്ന കഥാപാത്രത്തെയാണ് ശോഭന അവതരിപ്പിക്കുന്നത്.

ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആസ്വദിക്കാം:

 

Tags: @MohanlalShobhanaMalayalamCinemaThudarumJakesBijoyTarunMoorthiBKHarinarayanan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

Entertainment

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

New Release

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

News

4k ദൃശ്യവിസ്മയവുമായി തേന്മാവിൻ കൊമ്പത്ത് ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു .

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.