Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ബൗളര്‍മാരെ സമര്‍ത്ഥമായി ഉപയോഗിക്കുന്നില്ല; രോഹിത് ഇങ്ങനെ പോരാ !

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2025, 11:11 am IST
in Cricket

ന്യൂഡല്‍ഹി: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഭാരതത്തിന്റെ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായി. സെമിയിലേക്ക് ഒരു പടി കൂടി അടുത്തു. എന്നാല്‍, ഇന്ത്യയുടെ പ്രകടനം വളരെ മികച്ചത് എന്ന് പറയാനാവില്ല. നേരിട്ട രണ്ട് ടീമുകളും വലിയ ശക്തരല്ല. എന്നിട്ടും വെല്ലുവിളി അതിജീവിച്ചാണ് ജയിച്ചത്.

മുന്‍കാല പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ(രണ്ടായിരങ്ങളുടെ പകുതിവരെ) നിഴല്‍ പോലുമല്ല ഇന്നത്തെ പാക് പട. പക്ഷെ ഭാരതത്തിലെയും പാകിസ്ഥാനിലെയും കാഴ്‌ച്ചക്കാരുടെ വൈകാരിക മനോഭാവം കാരണം പതിറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന വീറും വാശിയും ഇന്നും കുറവില്ലാതെ തുടരുന്നു. ഇതിനപ്പുറം പാകിസ്ഥാന്‍ വലിയൊരു ടീം അല്ലാതായി മാറിയിട്ട് കാലമേറെയായി. ഭാരതം നേരിട്ട മറ്റൊരു ടീമാണ് ബംഗ്ലാദേശ്. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് പോലുള്ള ലോകോത്തര മികവിലുള്ളവരല്ല ബംഗ്ലാ കടുവകള്‍. ചില അവസരങ്ങളില്‍ നടത്തുന്ന അട്ടിമറികള്‍ അവരെ ശ്രദ്ധാകേന്ദ്രമാക്കുന്നുവെന്ന് മാത്രം. എന്നിട്ടും ഭാരതം രണ്ട് ടീമിനെതിരെയും വലിയ അളവില്‍ റണ്‍സ് വഴങ്ങി. ഈ ടീമുകളുടെ സ്ഥാനത്ത് സ്ഥിരതയും മികവും ഒരുമിക്കുന്ന മറ്റേതൊരു ടീം ആണെങ്കിലും ദുബായിയിലെ പിച്ചില്‍ ആദ്യം ബാറ്റ് ചെയ്ത് 220ന് മേല്‍ റണ്‍സെടുത്താല്‍ പോലും ഫലം മറിച്ചായേക്കാം. രോഹിത് ശര്‍മയുടെ നായകപാടവത്തെക്കുറിച്ച് ആര്‍ക്കും സംശയമില്ല. എന്നാല്‍, ചാമ്പ്യന്‍സ്ട്രോഫിയില്‍ രോഹിതിന്റെ നേതൃപാടവം അത്രകണ്ട് ഉയരുന്നില്ല.

ബൗളിങ് സമയത്ത് ഭാരതം കാട്ടുന്ന കടുത്ത അലംഭാവം വലിയ തോതില്‍ എതിരാളികള്‍ക്ക് അവസരം നല്‍കുന്നുണ്ട്. ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തില്‍ 35 റണ്‍സെടുക്കുന്നതിനിടെ അവരുടെ അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തിയതാണ്. പിന്നീട് 200നപ്പുറമുള്ള ടോട്ടലിലേക്ക് പോയി. നന്നായി പന്തെറിഞ്ഞ ഭാരത ബൗളര്‍മാരെ രോഹിത് വേണ്ട വിധം ഉപയോഗിക്കാതിരുന്നത് തിരിച്ചടിയായി. ബൗളര്‍മാരില്‍ പത്ത് ഓവര്‍ പൂര്‍ത്തിയാക്കിയത് രണ്ട് പേര്‍ മാത്രം- മുഹമ്മദ് ഷമിയും കുല്‍ദീപ് യാദവും. മത്സരം അവസാന ഓവറിലാണ് തീര്‍ന്നത്. മൂന്ന് വിക്കറ്റ് നേടിയ ഹര്‍ഷിത് റാണ 7.4 ഓവറേ എറിഞ്ഞുള്ളൂ. ഇത്രയും ഓവറില്‍ 31 റണ്‍സ് മാത്രമേ വഴങ്ങിയുള്ളൂ. ഒമ്പത് ഓവറില്‍ 37 റണ്‍സ് വഴങ്ങിയ രവീന്ദ്ര ജഡേജയ്‌ക്ക് ഒരോവര്‍ കൂടി ബാക്കിയുണ്ടായിരുന്നു.

പാകിസ്ഥാനെതിരായ മത്സരത്തിലേക്ക് വരുമ്പോഴും ബൗളര്‍മാരെ പ്രയോജനപ്പെടുത്തിയ കാര്യത്തില്‍ വലിയ പോരായ്‌മയാണ് രോഹിത് കാട്ടിയതെന്ന് വ്യക്തം. ഏഴ് ഓവര്‍ വരെ 30 റണ്‍സ് മാത്രം വിട്ടുകൊടുത്ത ഹര്‍ഷിത് റാണയ്‌ക്ക് അവസാന ഓവര്‍ എറിയാനാണ് പിന്നീട് അവസരം നല്‍കിയത്. എട്ട് ഓവറില്‍ 31 റണ്‍സ് വഴങ്ങി രണ്ട് പേരെ പുറത്താക്കിയ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് രണ്ട് ഓവര്‍ കൂടി ബാക്കിയുണ്ടായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ കുല്‍ദീപിന് ഒരോവറും ബാക്കിയുണ്ടായിരുന്നു. ഈ മത്സരത്തിലും എതിരാളികള്‍ ബാറ്റിങ് അവസാന ഓവര്‍ വരെ നീട്ടിക്കൊണ്ടുപോയി പോരാട്ട വീര്യം കാട്ടി.

മൂന്നാം മത്സരത്തില്‍ ഭാരതത്തിന് നേരിടാനുള്ളത് ന്യൂസിലന്‍ഡിനെയാണ്. ചാമ്പ്യന്‍ഷിപ്പിന്റെ ഫേവറിറ്റുകളാണ് ഈ മുന്‍ ചാമ്പ്യന്‍മാരെന്നതില്‍ സംശയമില്ല. ഈ മത്സരത്തില്‍ രോഹിത് കൂടുതല്‍ ശ്രദ്ധയോടെ ബൗളര്‍മാരെ ഉപയോഗിക്കുമെന്നു കരുതാം.

Tags: rohit sharmaIndian Cricket TeamICC Champions Trophy-2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

സഞ്ജുവിനു വേണ്ടി പ്രാര്‍ത്ഥിച്ച പെണ്‍കുരുന്ന് എവിടെ?

Cricket

എല്ലാം ഉള്‍ക്കൊള്ളുന്ന ഭാരതീയം

Cricket

ടീം ഇന്ത്യ ചരിത്രം സൃഷ്ടിച്ചു… രാജ്യസഭയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങൾ 

സഞ്ജുവും രോഹിത് ശര്‍മയും
Cricket

ഇത് സഞ്ജു സ്‌പെഷല്‍ 97*

Kerala

ശ്രീപത്മനാഭ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങൾ, കാര്യവട്ടത്തെ ട്വൻ്റി 20 മത്സരം നാളെ

പുതിയ വാര്‍ത്തകള്‍

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

ഭീകരരെ പിന്തുണച്ച, രാജ്യദ്രോഹക്കേസിൽ പ്രതി ഉമർ ഖാലിദിനെ പിന്തുണച്ച് കർണ്ണാടക കോൺഗ്രസ്; കടുത്ത വിമർശനവുമായി ബിജെപി

ഐപിഎല്ലിൽ വീണ്ടും വൈഭവ് സൂര്യവംശി തരംഗം; ഏറ്റവും വേഗത്തിൽ 400 റൺസ്

എരുമേലിയുടെ സ്വപ്‌നത്തിന് ചിറകുകള്‍; വിമാനത്താവളം ആഗസ്തിൽ പണിയാരംഭിക്കാൻ നീക്കം

മിൽമ പാൽ ലിറ്ററിന് നാലു രൂപ കൂട്ടും; ഡയറക്ടർ ബോർഡ് യോഗത്തിൽ ശുപാർശ, വർധനവ് പെരുമാറ്റച്ചട്ടം പൂർത്തിയായ ശേഷം

ഇറാനെതിരെ കൂടുതല്‍ ഉപരോധവുമായി അമേരിക്ക; 35 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കൂടി ഉപരോധം ഏര്‍പ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.