Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

വിശ്വനാഥന്‍ ആനന്ദ് പിന്‍വാങ്ങിയെങ്കിലും ഗുകേഷ് പോരിനിറങ്ങുന്നു; ചെസ് ലോകത്തെ സമാധാനം കെടുത്തി മാഗ്നസ് കാള്‍സന്റെ ഫ്രീസ്റ്റൈല്‍ ചെസ്

ഏഴര ലക്ഷം ഡോളര്‍ സമ്മാനത്തുകയുമായി മാഗ്നസ് കാള്‍സന്റെ നേതൃത്വത്തില്‍ 2025ലെ ഫ്രീസ്റ്റൈല്‍ ചെസ് ടൂര്‍ണ്ണമെന്‍റ് ജര്‍മ്മനിയിലെ വെയ്സന്‍ഹോസില്‍ ആരംഭിക്കുകയാണ്. ഫെബ്രവരി ഏഴിന് ആരംഭിക്കുന്ന ടൂര്‍ണ്ണമെന്‍റില്‍ നിന്നും കാള്‍സനുമായുള്ള അഭിപ്രായഭിന്നതകള്‍ മൂലം വിശ്വനാഥന്‍ ആനന്ദ് പിന്മാറിയെങ്കിലും ലോക ചെസ് ചാമ്പ്യനായ ഇന്ത്യയുടെ ഗുകേഷ് മത്സരിക്കുന്നുണ്ട്.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Feb 7, 2025, 11:04 pm IST
inSports
ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദും മാഗ്നസ് കാള്‍സനും

ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദും മാഗ്നസ് കാള്‍സനും

ന്യൂദല്‍ഹി: ഏഴര ലക്ഷം ഡോളര്‍ സമ്മാനത്തുകയുമായി മാഗ്നസ് കാള്‍സന്റെ നേതൃത്വത്തില്‍ 2025ലെ ഫ്രീസ്റ്റൈല്‍ ചെസ് ടൂര്‍ണ്ണമെന്‍റ് ജര്‍മ്മനിയിലെ വെയ്സന്‍ഹോസില്‍ ആരംഭിക്കുകയാണ്. ഫെബ്രവരി ഏഴിന് ആരംഭിക്കുന്ന ടൂര്‍ണ്ണമെന്‍റില്‍ നിന്നും കാള്‍സനുമായുള്ള അഭിപ്രായഭിന്നതകള്‍ മൂലം വിശ്വനാഥന്‍ ആനന്ദ് പിന്മാറിയെങ്കിലും ലോക ചെസ് ചാമ്പ്യനായ ഇന്ത്യയുടെ ഗുകേഷ് മത്സരിക്കുന്നുണ്ട്. സാധാരണ ചെസ് താരങ്ങള്‍ ഫിഡെയ്‌ക്കൊപ്പം നില്‍ക്കണോ അതോ വന്‍സമ്മാനത്തുക നല്‍കുന്ന ഫ്രീസ്റ്റൈല്‍ ചെസ്സിനൊപ്പം നില്‍ക്കണോ എന്ന ആശങ്കയിലാണ്.

തലയെടുപ്പുള്ള താരങ്ങള്‍ തന്നെയാണ് 2025ലെ ഫ്രീസ്റ്റൈല്‍ ഗ്രാന്‍റ് സ്ലാം ടൂര്‍ണ്ണമെന്‍റില്‍ മത്സരിക്കുന്നത്. മാഗ്നസ് കാള്‍സന്‍, ഫാബിയാനോ കരുവാന, ഹികാരു നകാമുറ, ഗുകേഷ്, നോര്‍ഡിര്‍ബെക് അബ്ദുസത്തൊറോവ്, വിന്‍സെന്‍റ് കെയ്‌മര്‍, വ്ളാഡിമിര്‍ ഫെഡോസീവ്, അലിറെസ ഫീറൂഷ, ലെവോണ്‍ ആറോണിയന്‍, ജവോഖിര്‍ സിന്ദറോവ് എന്നിവര്‍ മത്സരിക്കുന്നുണ്ട്. ആദ്യദിവസം മാഗ്നസ് കാള്‍സന്‍ ഹികാരു നകാമുറയുമായി എറ്റുമുട്ടുമ്പോള്‍ ഗുകേഷ് നോഡിര്‍ബെക് അബ്ദുസത്തൊറോവുമായി മത്സരിക്കും. ഈ കളിയില്‍ കാള്‍സനും ഗുകേഷും തമ്മിലും ഏറ്റുമുട്ടും.

ഫ്രീസ്റ്റൈല്‍ ലോക ചാമ്പ്യന്‍ഷിപ്പ് എന്നായിരുന്നു ടൂര്‍ണ്ണമെന്‍റിന്റെ ആദ്യപേര്. എന്നാല്‍ ഇതിനെ വിശ്വനാഥന്‍ ആനന്ദും ലോക ചെസ് ഫെഡറേഷനായ ഫിഡെ എതിര്‍ത്തിരുന്നു. വിശ്വനാഥന്‍ ആനന്ദ് ഫിഡെയുടെ വൈസ് പ്രസിഡന്‍റ് കൂടിയാണ്. കാരണം ഇത് നിലവില്‍ ഫിഡെ സംഘടിപ്പിക്കുന്ന ക്ലാസിക്കല്‍ ചെസ് ലോകചാമ്പ്യന്‍ഷിപ്പിനെ അപ്രസക്തമാക്കുമെന്നതിനാല്‍ ഇങ്ങിനെ പേര് കൊടുക്കാന്‍ കഴിയില്ലെന്ന് ഫിഡെ വാദിക്കുകയായിരുന്നു. അവസാന നിമിഷമാണ് ഒത്തുതീര്‍പ്പുണ്ടായത്. ഇത് പ്രകാരം ഫ്രീസ്റ്റൈല്‍ ചെസ് ടൂര്‍ണ്ണമെന്‍റ് സംഘടിപ്പിക്കുന്ന മാഗ്നസ് കാള്‍സനും ജര്‍മ്മന്‍ ബിസിനസ്സുകാരനായ ജാന്‍ ഹെന്‍റിക് ബ്യുയെറ്റ്നറും ലോക ചാമ്പ്യന്‍ ഷിപ്പ് എന്ന വാക്ക് എടുത്തുകളയാന്‍ സമ്മതിക്കുകയായിരുന്നു. പകരം 2025 ഫ്രീസ്റ്റൈല്‍ ഗ്രാന്‍റ് സ്ലാം ചെസ് ടൂര്‍ണ്ണമെന്‍റ് എന്നാണ് പുതിയ പേര് നല്‍കിയിരിക്കുന്നത്.

പക്ഷെ അതിന് മുന്‍പ് തന്നെ ഈ ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കാമെന്ന് ഏറ്റിരുന്ന വിശ്വനാഥന്‍ ആനന്ദ് താന്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ലോക റാപ്പിഡ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ജീന്‍സ് ധരിച്ച് വന്ന മാഗ്നസ് കാള്‍സനെ പുറത്താക്കിയതിന്റെ പേരില്‍ വിശ്വനാഥന്‍ ആനന്ദിനെ കാള്‍സന്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു. പക്ഷെ പിന്നീട് ജീന്‍സ് ധരിച്ച് വന്ന മാഗ്നസ് കാള്‍സനെ ലോക ബ്ലിറ്റ് സ് ടൂര‍്ണ്ണമെന്‍റില്‍ പങ്കെടുക്കാന്‍ ഫിഡെ അനുവദിച്ചതും ആനന്ദിനെ വേദനിപ്പിച്ചിരുന്നു. മാത്രമല്ല, ബ്ലിറ്റ്സ് ചെസില്‍ ഫൈനലില്‍ എത്തിയ മാഗ്നസ് കാള്‍സന്‍ എതിരാളിയായ ഹികാരു നകാമുറയുമായി ട്രോഫി പങ്കുവെയ്‌ക്കാന്‍ തീരുമാനിച്ചു. ഇതും ഫിഡെയുടെ നിയമത്തിന് എതിരായിരുന്നു. ഫൈനലില്‍ വിജയിയായി ഒരാളെ നിശ്ചയിക്കുന്നതുവരെ സമയം ചുരുക്കി നല്‍കി ഫൈനലിസ്റ്റുകള്‍ തമ്മില്‍ ഏറ്റുമുട്ടുക എന്നതാണ് ഫിഡെയുടെ ശൈലി. പകരം സ്വന്തം ഇഷ്ടപ്രകാരം ഫിഡെയുടെ നിയമം കാറ്റില്‍പ്പറത്തി മാഗ്നസ് കാള്‍സന്‍ കിരീടം പങ്കുവെയ്‌ക്കുന്നതായി പ്രഖ്യാപിച്ചു. ഇതും ഫിഡെ വകവെച്ചുകൊടുത്തു. ഇങ്ങിനെ അടിക്കടി ഫിഡെയുടെ പ്രസക്തി ഇല്ലാതാക്കുക എന്നതായിരുന്നു മാഗ്നസ് കാള്‍സന്റെ ഗൂഢപദ്ധതി. ഇതോടെ കാള്‍സനും ആനന്ദും തമ്മിലുള്ള ബന്ധം വഷളായി. ആനന്ദ് ഫിഡെയുടെ വൈസ് പ്രസിഡന്‍റ് ജോലിക്ക് യോഗ്യനല്ല എന്ന് വരെ മാഗ്നസ് കാള്‍സന്‍ വിമര്‍ശിച്ചു. ഇതിന്റെ തുടര്‍ച്ചയായിട്ട് കൂടിയാണ് ആനന്ദ് ഫ്രീസ്റ്റൈല്‍ ചെസ് ടൂര്‍ണ്ണമെന്‍റില്‍ നിന്നും പിന്‍മാറിയത്. അതേ സമയം ഗുകേഷ് നേരത്തെ പറഞ്ഞുറപ്പിച്ചത് പ്രകാരം ടൂര്‍ണ്ണമെന്‍റില്‍ മത്സരിക്കുന്നുണ്ട്. എന്തായാലും ഫിഡെയും മാഗ്നസ് കാള്‍സന്‍ നേതൃത്വം നല്‍കുന്ന ഫ്രീസ്റ്റൈല്‍ ചെസ്സും തമ്മില്‍ ഒരു യുദ്ധത്തിലാണ്. ഇതേക്കുറിച്ച് ഫിഡെയുടെ സിഇഒ എമില്‍ സുടോവ്സ്കി മാഗ്നസ് കാള്‍സന് കഴിഞ്ഞ ദിവസം താക്കീത് നല്‍കിയിരുന്നു. ഫിഡെയ്‌ക്കും മകുളിലാണ് താനെന്ന ചിലരുടെ ഭാവം നല്ലതല്ലെന്നും ഫിഡെയെ മുന്‍പ് വെല്ലുവിളിച്ച ബോബി ഫിഷറിനും ഗാരി കാസ്പറോവിനും എന്ത് സംഭവിച്ചു എന്നത് ഓര്‍മ്മിക്കുന്നത് നല്ലതാണെന്നും ആയിരുന്നു എമില്‍ സുടോവ്സ്കി പറഞ്ഞത്. ഫിഡെയെ വെല്ലുവിളിച്ചാല്‍ കാള്‍സന്‍ അതേ വിധിയായിരിക്കും എന്ന സൂചനയാണ് സുടോവ്സ്കി.നല്‍കിയിരിക്കുന്നത്.

Tags: FIDEChessLatest infomagnuscarlsenViswanathananandFreestylechessclassicalchess2025freestylegrandslamtour
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

പുതിയ വാര്‍ത്തകള്‍

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.