പത്തനംതിട്ട: വീടിന് സമീപത്തെ റബര്‍ പുരയിടത്തിലെ തീയണക്കാന്‍ ശ്രമിക്കവെ വീട്ടമ്മ തീപൊള്ളലേറ്റ് മരിച്ചു.കൊടുമണ്‍ അങ്ങാടിക്കലിലാണ് സംഭവം.
അങ്ങാടിക്കല്‍ സ്വദേശി സുരേന്ദ്രന്റെ ഭാര്യ ഓമനയാണ് മരിച്ചത്. വീടിന് സമീപമുള്ള റബര്‍ തോട്ടത്തില്‍ തീ പടര്‍ന്നപ്പോള്‍ തീയണക്കാന്‍ നാട്ടുകാര്‍ക്കൊപ്പം കൂടിയതാണ് ഓമന.
ഇതിനിടെയാണ് ഓമനയുടെ ശരീരത്തിലേക്ക് തീ പടര്‍ന്നത്. വിവരമറിഞ്ഞ് പൊലീസും അഗിന്ശമന സേനയും സ്ഥലത്തെത്തി. റബര്‍ തോട്ടത്തില്‍ തീ പടര്‍ന്നതിന്റെ കാരണം അറിവായിട്ടില്ല. നാട്ടുകാരുടെ പരിശ്രമത്തെ തുടര്‍ന്ന് ഈ തീയണച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: