ആലപ്പുഴ: കായംകുളം കറ്റാനത്ത് വന്‍ തീപ്പിടിത്തത്തില്‍ വസ്ത്രവ്യാപാര ശാലയും ജിമ്മും കത്തി നശിച്ചു. തീ കെടുത്താനുള്ള ശ്രമം തുടരുന്നു.ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.കറ്റാനം ജംഗ്ഷന് സമീപം കെപി റോഡില്‍ പ്രവര്‍ത്തിക്കുന്ന വാണിജ്യ സമുച്ചയത്തിലാണ് തീ പടര്‍ന്നത്.
കെട്ടിടത്തിനുള്ളില്‍ ആളുകള്‍ കുടുങ്ങിതായി സംശയമുണ്ട്.സമീപത്തെ കടകളിലേക്കും തീ പടരുകയാണ്. ജിംനേഷ്യത്തിലും താഴത്തെ സ്ഥാപനത്തിലും ആളുകള്‍ ഉണ്ടായിരുന്നു. എല്ലാവരും പുറത്തേക്ക് ഇറങ്ങിയോ എന്ന് വ്യക്തമല്ലാത്തതാണ് ആശങ്ക പടര്‍ത്തുന്നത്.
സമീപ ജില്ലകളില്‍ നിന്നും അഗ്നിരക്ഷായൂണിറ്റുകളെ വിളിച്ചു. കായംകുളം. മാവേലിക്കര. അടൂര്‍. കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ നിന്ന് അഗ്നിരക്ഷാ യൂണിറ്റുകള്‍ സ്ഥലത്ത് എത്തി.
















