ന്യൂഡൽഹി ; മഹാകുംഭമേളയ്‌ക്കിടെ തിക്കിലും തിരക്കിലും പെട്ടുണ്ടായ മരണങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ് . എന്നാൽ മഹാകുംഭമേളയിൽ ഉണ്ടായത് വീഴ്‌ച്ചയാണെന്നും , ഏറെ പേർ മരിച്ചെന്നും ദുഷ്പ്രചാരണം നടത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട് . ഇക്കാര്യത്തിൽ യുപി എസ് ടി എഫ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ഇസ്ലാമിക മതമൗലികവാദികളാണ് ഇത്തരണം പ്രചാരണങ്ങൾക്ക് പിന്നിൽ.
ബോധപൂർവ്വം അപകടം ഉണ്ടാക്കി കുംഭമേളയെന്ന മഹാമതസമ്മേളനത്തെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയെ പറ്റിയും എസ്‌ടിഎഫ് അന്വേഷിക്കുന്നുണ്ട്. അന്വേഷണ സംഘം 16,000-ത്തിലധികം മൊബൈൽ നമ്പറുകളിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്യുന്നുണ്ട്. ജനുവരി 29, 30 തീയതികളിൽ നടന്ന സംഭവത്തിനുശേഷം നിരവധി നമ്പറുകൾ പ്രവർത്തനരഹിതമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
കൂടാതെ, മഹാകുംഭമേള മേഖലയിലെ കമാൻഡ് ആൻഡ് കൺട്രോൾ റൂമിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ സംശയിക്കുന്നവരെ തിരിച്ചറിയുന്നതിനായി മുഖം തിരിച്ചറിയൽ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വിശകലനം ചെയ്യുന്നുണ്ട്. സൗദി അറേബ്യയിലെ ഹജ്ജ് തിരക്കുകൾക്കിടയിൽ അപകടം ഉണ്ടായ വിവരങ്ങൾ ബോധപൂർവ്വം മറച്ചു വച്ചാണ് ഇസ്ലാമിക മതമൗലികവാദികൾ മഹാകുംഭമേളയെ താഴ്‌ത്തിക്കെട്ടാൻ ശ്രമിക്കുന്നത്.
1990 മുതൽ 2024 വരെ ഹജ്ജ് തീർഥാടനവേളയിൽ നടന്ന 12 അപകടങ്ങൾ നടന്നിട്ടുണ്ട് . 1990 ൽ മിനയിൽ തിരക്കിൽ പെട്ട് നിരവധി തീർഥാടകരാണ് മരിച്ചത്. മലേഷ്യ, ഇന്തോനേഷ്യ, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു മരണപ്പെട്ടത്.1994 ൽ കല്ലേറു കർമ്മത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 270 തീർഥാകടകർ മരിച്ചു. 1998 ൽ ജംറ പാലത്തിനടുത്ത് നടന്ന തിരക്കിൽ 118 തീർഥാടകർ മരിക്കുകയും 180 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അമിതമായ ജനക്കൂട്ടം, ഭരണപരമായ അശ്രദ്ധ, സുരക്ഷാ നടപടികളുടെ അഭാവം എന്നിവയാണ് ഇതിന് പിന്നിലെ പ്രധാന കാരണങ്ങൾ.ഇത്തരം കാര്യങ്ങൾ അവിചാരിതമായ അപകടമായി ചിത്രീകരിച്ചവരാണ് കുംഭമേളയെ ഇകഴ്‌ത്തിക്കെട്ടി, യുപി സർക്കാരിനെ പഴിക്കുന്നത്.
ഹജ്ജിനേക്കാൾ 50 മടങ്ങ് കൂടുതൽ ഭക്തർ മഹാ കുംഭമേളയ്‌ക്ക് വരുന്നുണ്ട്. എന്നിട്ടും യുപി ഭരണകൂടം അത് കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നുമുണ്ട് . മഹാ കുംഭമേളയിൽ നടക്കുന്ന ചെറിയ വിഷയങ്ങൾ പോലും പെരുപ്പിച്ചു കാണിക്കുന്നത് ഈ മഹത്തായ സംഭവത്തെ അപകീർത്തിപ്പെടുത്താൻ വേണ്ടി മാത്രമാണ്. 1990 നും 2024 നും ഇടയിൽ നടന്ന ഈ 12 പ്രധാന സംഭവങ്ങളിലായി ആയിരക്കണക്കിന് ഹജ്ജ് തീർത്ഥാടകർ മരിച്ചു.
ഇന്ത്യയിൽ കുംഭമേള പോലെയുള്ള മതപരമായ തീർഥാടനങ്ങളിൽ ഒരു അപകടം സംഭവിക്കുമ്പോൾ അതിനെ “സർക്കാർ പരാജയം” എന്നും “അസംഘടിതത്വം” എന്നും വിളിക്കുന്നു, എന്നാൽ സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടന സമയത്ത് ആയിരക്കണക്കിന് മരണങ്ങളെക്കുറിച്ച് ഒരു ചോദ്യം പോലും ഉന്നയിക്കുന്നതുമില്ല. 2013-ലെ കുംഭമേളയിലും ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്തുവെങ്കിലും കാര്യമായ സംഭവങ്ങളൊന്നും ഉണ്ടായില്ല. എന്നിട്ട് പോലും നെഗറ്റീവ് പ്രചരണങ്ങൾ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: