മുംബൈ ::എമര്‍ജന്‍സി എന്ന സിനിമയുടെ നായികയും സംവിധായികയും കങ്കണ റണൗട്ട് ആയതിനാല്‍ ഈ സിനിമയെ തകര്‍ക്കാനുള്ള പൊരിഞ്ഞ ദുഷ്പ്രചാരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ രാഷ്‌ട്രീയ എതിരാളികള്‍ നടത്തുന്നത്. അതേ സമയം എമര്‍ജന്‍സിയില്‍ ഇന്ദിരാഗാന്ധിയായുള്ള കങ്കണയുടെ പകര്‍ന്നാട്ടത്തിന് വന്‍ കയ്യടിയും സമൂഹമാധ്യമത്തില്‍ ചിലപ്പോഴൊക്കെ കിട്ടുന്നുണ്ട്. അങ്ങേയറ്റം പരിപൂര്‍ണ്ണം(Sheer perfection) എന്നാണ് ചിലര്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
അതില്‍ ഒന്നാണ് ബഹിരാകാശത്ത് പോയ ഇന്ത്യക്കാരനായ രാകേഷ് ശര്‍മ്മയുമായി ഇന്ദിരാഗാന്ധി നടത്തുന്ന സംഭാഷണം. ഇന്ദിരാഗാന്ധിയുടെ ഒറിജിനല്‍ വീഡിയോയും സിനിമയില്‍ ഇതേ സീനില്‍ കങ്കണ റണൗട്ട് നടത്തിയ അഭിനയവും ചേര്‍ത്ത് വെച്ചുകൊണ്ടുള്ള താരതമ്യപഠനം നടത്തിയാണ് ചിലര്‍ കങ്കണയുടെ അഭിനയത്തെ വാഴ്‌ത്തുന്നത്. ഇന്ദിരാഗാന്ധിയുടെ ചുണ്ടനക്കം, തലയാട്ടല്‍, കണ്ണുകള്‍ തുറന്നടയ്‌ക്കല്‍ എന്നീ ഭാവങ്ങളെ അതുപോലെ തന്നെ 100 ശതമാനവും പകര്‍ത്തുന്നതില്‍ കങ്കണ വിജയിച്ചിരിക്കുന്നുവെന്നാണ് ചിലര്‍ ഇതിന്റെ ദൃശ്യങ്ങള്‍ അടക്കം പങ്കുവെച്ച് പറയുന്നത്.
https://twitter.com/KanganaFansR/status/1881770765303103524
ബഹിരാകാശത്തെത്തിയ ശേഷം ഇന്ത്യയെ നോക്കിയപ്പോള്‍ എന്ത് തോന്നി എന്നാണ് രാകേഷ് ശര്‍മ്മയോട് ഇന്ദിരാഗാന്ധി ചോദിക്കുന്നത്. ഇതിന് സാരെ ജഹാംസെ അച്ച (എല്ലാ ഭാഗങ്ങളും സുന്ദരം) എന്നാണ് രാകേഷ് ശര്‍മ്മ പറയുന്നത്. അതിവൈകാരികമായ ഒരു ചരിത്രനിമിഷമാണത്. ഇതില്‍ ഇന്ദിരാഗാന്ധിയുടെ ഭാവപ്രകടനം സവിശേഷമാണ്. അത് അതുപോലെ പകര്‍ത്താന്‍ കങ്കണയ്‌ക്ക് സാധിച്ചിരിക്കുന്നുവെന്നാണ് പലരുടെയും വാഴ്‌ത്തല്‍.
















