തിരുവനന്തപുരം: കേരളത്തില്‍ ടിപ്പുസുല്‍ത്താന്‍ വന്നിട്ടേയില്ല എന്ന് പറഞ്ഞ അരുണ്‍കുമാര്‍ ഡോക്ടറേറ്റ് ഉള്ള ആളാണോ എന്ന് സംശയം പ്രകടിപ്പിച്ച് പത്രപ്രവര്ത്തകന് രാമചന്ദ്രന്. പൊളിറ്റിക്സില്‍ പിഎച്ച് ഡി എടുത്ത ഒരാള്‍ക്ക് എങ്ങിനെയാണ് ഇങ്ങിനെ പറയാന്‍ കഴിയുക?- രാമചന്ദ്രന് ചോദിക്കുന്നു. കേരളത്തിലെ ഒരു ഡീംഡ് യൂണിവേഴ്സിറ്റി നല്കിയ പത്രപരസ്യത്തില്‍ ഫെബ്രുവരി 15ന് നോട്ടുകള്‍ നിരോധിക്കും എന്ന സാങ്കല്പിക വാര്‍ത്ത ശരിയായ വാര്‍ത്തയെന്ന മട്ടില്‍ ചാനലില്‍ അരുണ്‍കുമാര്‍ വാര്‍ത്ത വായിച്ചതിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടയിലാണ് ഒരു യൂട്യൂബ് ചാനലില്‍ രാമചന്ദ്രന് ഈ വിമര്‍ശനം ഉന്നയിച്ചത്.
പണ്ട് അരുണ്‍കുമാര്‍ മുന്‍പ് 24 ന്യൂസില്‍ ഉണ്ടായിരുന്നപ്പോള്‍ ഒരു ഓണപ്പരിപാടി നടത്തുന്നതിനിടയിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. താന്‍ ടിപ്പുസുല്‍ത്താനെക്കുറിച്ച് ഗവേഷണം നടത്തി പുസ്തകം എഴുതിയ ആളാണ്. കേരളത്തില്‍ ടിപ്പുസുല്‍ത്താന്‍ വന്നിട്ടില്ല എന്ന് ബോധമുള്ള ഒരാളും പറയില്ല. – രാമചന്ദ്രന് പറഞ്ഞു.
അരുണ്‍കുമാറിന്റെ ഡോക്ടറേറ്റ് പോലും സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ന് 40000 രൂപ കൊടുത്താല്‍ ഡോക്ടറേറ്റ് കൊടുക്കുന്ന ഒരാള്‍ തിരുവനന്തപുരം നന്തന്‍കോട് ഉണ്ട്. ഇയാള്‍ക്ക് മാധ്യമപ്രവര്‍ത്തനം അറിയില്ല. മരം മുതലാളി ചാനല്‍ വന്നതിന് ശേഷമാണ് ഇയാള്‍ പത്രപ്രവര്‍ത്തനത്തെ കൂടുതല്‍ മലീമസവും അശ്ലീലവുമാക്കിയത്. കര്‍ണ്ണാടകയില്‍ അര്‍ജുന്റെ ലോറി മുങ്ങിയ പ്രശ്നത്തില്‍ അവിടെച്ചെന്ന് എന്തോ പ്രശ്നമുണ്ടാക്കിയതിന് കര്‍ണ്ണാടകത്തിലെ പൊലീസ് ഓടിച്ചതാണ്. രാഷ്ട്രീയപഠനത്തിലാണ് അരുണ്‍കുമാറിന് താല്പര്യമെങ്കില് അയാള്‍ യൂണിവേഴ്സിറ്റിയില്‍ ലക്ചററായി തുടരുമായിരുന്നില്ലേ? – രാമചന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: