Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ആത്മാവിന്റെ പുനർജ്ജനി

മഹാകുംഭ്: അനുഭവം, അനുഭൂതി

ദേവനാരായണൻ ഗോപകുമാർbyദേവനാരായണൻ ഗോപകുമാർ
Jan 28, 2025, 04:06 pm IST
inVicharam, Article

ഓരോ സ്നാനവും ഒരു ജനനമാണ്. മുങ്ങുന്ന നിമിഷം ജലോപരിതലത്തിലെ ബാഹ്യ ലോകം മറയുന്നു. ആ ഒരു നിമിഷം നമ്മളറിയാതെ ഒരുപാട് തിരഞ്ഞെടുപ്പുകൾ സംഭവിക്കുന്നു. നശ്വരമായ ദേഹത്തെ ഉപേക്ഷിക്കണോ, തിരിച്ചു മടങ്ങണോ?മുങ്ങി നിവരുമ്പോൾ ബോധമനസ്സ് ഇതറിഞ്ഞിട്ടേയുണ്ടാവില്ല. ഗർഭാവസ്ഥയിലെ ശിശുവിന്റെ വിസ്മൃതി പോലെ. നദി അമ്മയാകുന്നു. സ്നാനത്തിനു ശേഷം ഗർഭസ്ഥ ശിശുവിനെ പോലെ പരിശുദ്ധനും നിഷ്കളങ്കനുമായി വീണ്ടും നാം ജനിക്കയായി. നദീ ഗർഭത്തിലെ മൃത്യുവിനും ജീവിതത്തിനുമിടയിലുള്ള ആ ഇടവേള എത്രയും ക്ഷണികമായാലും, വിലോഭനീയമാണ്. ആത്മാവ് അനന്തമായ സ്വാതന്ത്യമാണ് തന്റെ സഹജവും സ്വാഭാവികമായ അവസ്ഥ എന്ന് തിരിച്ചറിയുന്ന നിമിഷമാണത്. ഗംഗാ, യമുന, സരസ്വതി എന്നീ മൂന്നമ്മമാരുടെ ചുംബനം മൂർദ്ധാവിലേറ്റു വാങ്ങി നമ്മൾ പുനർജനിക്കുന്ന നിമിഷം.

മഹാ കുംഭ് എന്ന പല തലമുറകളിലൊന്നിൽ മാത്രം സംഭവിക്കുന്ന , ഭാരതത്തിന്റെ മഹാവിസ്മയത്തെ കാണുവാനും അറിയുവാനും അതിന്റെ ഭാഗമാകുവാനുള്ള അനുഗ്രഹം ലഭിച്ചത് ഒരു മഹാഭാഗ്യമായി കരുതുന്നു. ജനുവരി 12 നു രാവിലെയാണ് ഞാനും ഭാര്യ പ്രിയയും കൊച്ചിയിൽ നിന്ന് ബെംഗളൂരു വഴി പ്രയാഗിലേക്കു യാത്ര പുറപ്പെട്ടത്. ഉച്ചയോടെ പ്രയാഗിലെത്തി. എയർപോർട്ടിൽ നിന്ന് ഒരു പ്രീപെയ്ഡ് ടാക്സിയിൽ ഞങ്ങൾ സംഗം ഘട്ട് – അതായതു കുംഭ മേള സംഘടിപ്പിക്കപ്പെടുന്ന യമുനയുടെയും ഗംഗയുടെയും വിശാലമായ പറന്നു കിടക്കുന്ന മണൽപ്പരപ്പിനടുത്തുള്ള പാരഡി ഗ്രൗണ്ടിലെ ടെന്റ് കോളനിയിലെത്തി. പതിനായിരക്കണക്കിനു ടെന്റുകൾ പടുത്തുയർത്തിയിരിക്കുന്ന ഒരു താത്കാലിക മഹാനഗരം തന്നെയാണ് അവിടെയുള്ളത്. ഉത്തർപ്രദേശ് സർക്കാരിന്റെ ടൂറിസം ഡിപ്പാർട്മെന്റ് നേരിട്ട് നടത്തുന്ന ടെന്റ് കോളനിയിലാണ് ഞങ്ങൾ ബുക്ക് ചെയ്തിരുന്നത്.
വളരെ മികച്ച രീതിയിൽ എല്ലാ സൗകര്യങ്ങളോടും കൂടി നിർമിക്കപ്പെട്ട ടെന്റുകൾ, വളരെ ഹൃദയമായ സ്വീകരണവും പരിചരണവും, ഇത്രയും ബൃഹത്തായ ഒരു മനുഷ്യസംഗമ സ്ഥലത്തെത്തിചേരുമ്പോഴുള്ള എല്ലാ ആശങ്കകളെയും അലിയിച്ചു കളയുന്ന രീതിയിലുള്ള അനുഭവങ്ങളിലൂടെയും കാഴ്ചകളിലൂടെയുമാണ് തുടക്കം മുതൽ ഞങ്ങളവിടെയുണ്ടായിരുന്ന രണ്ടര ദിവസവും കടന്നു പോയത്.

ഞങ്ങൾ എത്തിയതിനടുത്ത ദിവസമായിരുന്നു, ജനുവരി 13, ആദ്യത്തെ പുണ്യ സ്നാന ദിവസം – പൗഷ പൂർണിമ. അന്നത്തെ ദിവസം ഏകദേശം ഒരു കോടി 65 ലക്ഷം പേര് സ്നാനം ചെയ്തു എന്നാണ് ഔദ്യോഗിക കണക്ക്. പക്ഷെ അതൊരു തുടക്കം മാത്രമായിരുന്നു. അടുത്ത ദിവസം , അതായതു മകര സംക്രാന്തി ദിവസം ത്രിവേണി സംഗമ സ്ഥാനത്തേക്കുള്ള റോഡുകൾ എല്ലാം പൂർണമായി നിറഞ്ഞു. അന്നത്തെ ദിവസം 3 കോടി 65 ലക്ഷം ജനങ്ങളാണ് സ്നാനം ചെയ്യാൻ എത്തിയത്, അതായതു കേരളത്തിലെ എകദേശം മുഴുവൻ ജനസംഖ്യയും ഒരു നദീ തീരത്തെത്തി, സ്നാനം ചെയ്തു യാതൊരു അനിഷ്ട സംഭവങ്ങൾക്കുമിട വരുത്താതെ മടങ്ങിയെന്നു വേണമെങ്കിൽ പറയാം.

ഞങ്ങളുടെ രണ്ടര ദിവസത്തെ അനുഭവത്തെ വളരെ ചുരുക്കി പറഞ്ഞാൽ ഏറ്റവും ശ്രദ്ധേയമായതിവയാണ് :

മുൻ മാതൃകളില്ലാത്ത സംഘടനാ വൈഭവം – വൃത്തിഹീനമായ ഉത്തരേന്ത്യയെക്കുറിച്ചുള്ള നമ്മുടെ സങ്കല്പങ്ങളെ തീർത്തും മാറ്റി ചിന്തിപ്പിക്കുന്ന രീതിയിലുള്ള ശുചീകരണ സംവിധാനങ്ങൾ, ആയിരക്കണക്കിന് ശുചിത്വ ജീവനക്കാർ സാദാ സേവന നിരതരായി പാതകളിൽ വീഴുന്ന ഏതു മാലിന്യത്തെയും ഉടനടി തൂത്തു മാറ്റുന്നു. നൂറു കണക്കിന് ഡ്രോണുകളും ആയിരക്കണക്കിന് സിസിടിവി ക്യാമറകളും നാല്പത്തിനായിരത്തിലധികം സുരക്ഷാ ജീവനക്കാരും ചേർന്ന് നിർവ്വഹിക്കുന്നു ശാസ്ത്രീയമായ ആൾക്കൂട്ട നിയന്ത്രണം, ഭാരത്തിന്റെ ഋഷി പാരമ്പര്യത്തെയും ദർശനങ്ങളെയും പ്രതിനിധാനം ചെയ്യുന്ന വിവിധങ്ങളായ അഖാഡകളും സന്യാസി വര്യന്മാരും , സന്യാസിനികളും , അഘോരികളും, നാഗ സന്യാസിമാരുമൊക്കെ ചേർന്നു സൃഷ്ടിക്കുന്ന വിസ്മയ പ്രപഞ്ചം.

പക്ഷെ ബാഹ്യമായ ഈ സവിഷേതകൾക്കുപരിയായി, മഹാ കുംഭ് ഒരു ആധുനിക ലോകത്തിനു വെളിപ്പെടുത്തുന്ന ഒരു മഹാസത്യമുണ്ട്. ആയിരക്കണക്കിനു മൈലുകൾ ട്രെയിനിലും ബസ്സിലും നടന്നുമൊക്കെ, ഭാരതത്തിന്റെ മുക്കിലും മൂലയിൽ നിന്നും പ്രായഭേദമന്യേ ഒഴുകിയെത്തുന്ന സാധാരണ ജനങ്ങൾ- അവരുടെ മനസ്സിലും മുഖത്തും ആധുനിക ലോകത്തിന്റെ കാപട്യമോ, മത്സരമോ, കാലുഷ്യങ്ങളോ ഇല്ല, വളരെ സമാധാന പൂർണമായി, , ഭാരതത്തിന്റെ ആത്മീയ പാരമ്പര്യത്തിൽ അചഞ്ചലമായി വിശ്വസിച്ചു കൊണ്ട്, ഒരേ മനസ്സോടെ ത്രിവേണി സംഗമത്തിൽ മുങ്ങി നിവരാൻ അവർ എത്തുന്നു,
ഇതെന്നെ പൂർണമായി ബോധ്യപ്പെടുത്തിയ ഒരു കാര്യമുണ്ട് – ഇന്ത്യയുടെ സമ്പത്ത് അളക്കേണ്ടത് ജിഡിപി കൊണ്ടോ അംബരചുംബികളുടെ എണ്ണം കൊണ്ടോ അല്ല മറിച്ചു അമൂല്യമായ ജീവിത ദർശനങ്ങളുടെയും സാംസ്‌കാരിക പരമ്പര്യങ്ങളുടേയും അവകാശികളാണ് നാം എന്ന വസ്തുത ഏതു ഭാരതീയനേയും മറ്റാരേക്കാളും ആന്തരികമായി സമ്പന്നനാക്കുന്നു എന്ന സത്യം .

ഞങ്ങൾ തിരിച്ചു പോകാൻ എയർപോർട്ടിൽ നിൽകുമ്പോൾ കാവി വസ്ത്രമണിഞ്ഞു നെറ്റിയിൽ സിന്ദൂര തിലകം ചാർത്തി ഒരു വിദേശ വനിതയും സംഘവും എല്ലാവരെയും കൈ കൂപ്പി വണങ്ങി കടന്നു പോയി. അവർ ലോറീൻ പവൽ ആയിരുന്നു, ഇപ്പോൾ കമല എന്ന പേര് സ്വീകരിച്ച സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ. ഭൗതികമായ യാതൊന്നിനും ആത്യന്തികമായി സന്തോഷം തരാനാവില്ല എന്ന തിരിച്ചറിവിന്റെ ഒരു ഓർമ്മപ്പെടുത്തലായി അവരുടെ ശാന്തമായ പുഞ്ചിരി പ്രയാഗ് രാജ് എയർപോർട്ടിലെ അന്തരീക്ഷത്തിൽ മായാതെ തങ്ങി നിൽക്കുന്നത് പോലെ തോന്നി.

Tags: SpecialPrayagrajmahakumbha melaRebirth of the soul
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നല്ല നാടൻ പച്ചക്കായ ആണോ , ഒറ്റ നോട്ടത്തിൽ തിരിച്ചറിയാം ഇങ്ങനെ

Samskriti

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

Spiritual

രാമായണ പുണ്യമാസത്തിനു തുടക്കമിട്ട് ഇന്ന് കർക്കിടകം ഒന്ന്

India

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാല വിറ്റുനടക്കുന്ന മൊണാലിസ ഭോസ്ലെ (ഇടത്ത്) തിരുവനന്തപുരത്തെ പൂവാറിലെ ക്ഷേത്രത്തില്‍ മുസ്ലിം യുവാവുമായി ഹിന്ദുചടങ്ങ് പ്രകാരം വിവാഹിതയായ മൊണാലിസ (വലത്ത്)
Kerala

പ്രായ പൂർത്തിയാകാത്ത മൊണാലിസയുടെ വിവാഹത്തിന് കാർമികത്വം വഹിച്ചവർക്കെതിരെ ഡിജിപിക്ക് പരാതി നൽകി വിശ്വഹിന്ദു പരിഷത്ത്

പുതിയ വാര്‍ത്തകള്‍

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

‘ സവിശേഷതകൾ നിറഞ്ഞ വി​ഗ്രഹമായൊന്നും എന്നെ ആരും കാണണ്ട ; പോകുന്നവരും വരുന്നവരും പറയുന്നതിന് ഉത്തരം പറയാനാണോ ഞാൻ ഇരിക്കുന്നത് ‘

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.