Wednesday, October 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
Entertainment

കൊലക്കേസ് പ്രതിയെ വീട്ടില്‍ ഒളിവില്‍ പാര്‍പ്പിക്കണം’; സത്യന്‍ അന്തിക്കാടിനോട് മോഹന്‍ലാല്‍; അന്ന് നടന്നത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2025, 08:11 am IST
inEntertainment

മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടാണ് മോഹന്‍ലാലും സത്യന്‍ അന്തിക്കാടും. ഇരുവരും ഒരുമിച്ചപ്പോഴൊക്കെ ലഭിച്ചിട്ടുള്ളത് ഹിറ്റുകളാണ്. മലയാള സിനിമയുള്ളിടത്തോളം കാലം ഓര്‍ത്തിരിക്കുന്നതാണ് ഈ സിനിമകളെല്ലാം. മോഹന്‍ലാലിനെ മലയാളികള്‍ തങ്ങളുടെ അയല്‍പക്കത്തെ പയ്യനെ പോലെ ഏറ്റെടുക്കന്നത് സത്യന്‍ അന്തിക്കാടിന്റെ സിനിമകളിലൂടെയായിരുന്നു. ഇപ്പോഴിതാ നീണ്ടൊരു ഇടവേളയ്‌ക്ക് ശേഷം ഈ കോമ്പോ വീണ്ടും ഒരുമിക്കെന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്.

 

വര്‍ഷങ്ങളുടെ സൗഹൃദമുണ്ട് സത്യന്‍ അന്തിക്കാടും മോഹന്‍ലാലും തമ്മില്‍. അതുകൊണ്ട് തന്നെ ഇരുവര്‍ക്കുമിടയില്‍ രസകരമായ ഒരുപാട് കഥകളുമുണ്ട്. ഒരിക്കല്‍ ഒരു കൊലക്കേസ് പ്രതിയെ തന്റെ വീട്ടില്‍ ഒളിവില്‍ പാര്‍പ്പിക്കണമെന്ന ആവശ്യവുമായി മോഹന്‍ലാല്‍ കാണാന്‍ വന്ന കഥ സത്യന്‍ അന്തിക്കാട് വിവരിക്കുന്നുണ്ട്. പോക്കുവെയിലിലെ കുതിരകള്‍ എന്ന തന്റെ പുസ്തകത്തിലാണ് സത്യന്‍ അന്തിക്കാട് ആ കഥ പങ്കുവെക്കുന്നത്.

 

നാടോടിക്കാറ്റിന്റെ റിലീസ് കഴിഞ്ഞ സമയം. ഷൂട്ടിന്റെ തിരക്കില്‍ നിന്നെല്ലാം ഓടി രക്ഷപ്പെട്ട് വന്ന് അന്തിക്കാട്ടെ തന്റെ വീടിന് മുന്നില്‍ ചാരുകസേരയിട്ട് ഇരിക്കുകയായിരുന്നു സത്യന്‍ അന്തിക്കാട്. അപ്പോള്‍ ഒരു കാര്‍ താഴെ വന്നു നിന്നു. അതില്‍ നിന്നും രണ്ടു പേര്‍ പുറത്തിറങ്ങി അദ്ദേഹത്തിന്റെ അടുത്തേക്ക് നടന്നു വന്നു. അതിലൊരാളുടെ നടത്തത്തില്‍ മോഹന്‍ലാലിന്റെ ഛായയുണ്ടായിരുന്നു. അടുത്തെത്തിയപ്പോള്‍ ഛായ മാത്രമല്ല, ആള് മോഹന്‍ലാല്‍ തന്നെ.

 

യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ആ വരവ്. കാര്യം തിരക്കിയപ്പോള്‍ മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാടിനെ ഒരു മൂലയിലേക്ക് മാറ്റി നിര്‍ത്തി ചെവിയില്‍ ഒരു സ്വകാര്യം പറഞ്ഞു. ‘ഒരാളെ കുറച്ചു ദിവസം സത്യേട്ടന്റെ വീട്ടിലൊന്ന് ഒളിച്ചു താമസിപ്പിക്കണം. കാറിലിരിപ്പുണ്ട്. വേറെ വഴിയില്ലാത്തതുകൊണ്ടാണ്. എതിരു പറയരുത്.’ ആള്‍ ആരെന്ന് കേട്ടപ്പോള്‍ തന്റെ പാതി ജീവന്‍ പോയെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. അക്കാലത്ത് പ്രമാദമായൊരു കൊലക്കേസിലെ പ്രതിയെയാണ് ഒളിവില്‍ പാര്‍പ്പിക്കേണ്ടത്. അയാള്‍ നേരത്തെ ഒരു മോഹന്‍ലാല്‍ സിനിമ നിര്‍മ്മിച്ചിരുന്നു.

 

നടക്കില്ലെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു. അങ്ങനെ പറയരുത്, രണ്ട് ദിവസത്തേക്ക് മതി. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുണ്ട് എന്ന് മോഹന്‍ലാല്‍ പറഞ്ഞു. കൊലക്കേസ് പ്രതിയെ ഒളിപ്പിക്കുന്നത് കുറ്റമാണ് എന്റെ സമാധാനം കളയരുതെന്നായി സത്യന്‍. മോഹലാല്‍ വിടാന്‍ കൂട്ടാക്കുന്നില്ല. ഞാന്‍ വാക്കു കൊടുത്തു പോയി! ഒടുവില്‍ ഇത് തറവാടാണെന്നും ചേട്ടനും അമ്മയുമൊന്നും സമ്മതിക്കില്ലെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു നോക്കി. അതോടെ പുതിയ വീടിന്റെ പണി നടക്കുന്നിടത്ത് പണിക്കാരുടെ കൂടെ നിര്‍ത്തിയാല്‍ മതിയെന്നായി മോഹന്‍ലാല്‍.

 

ഒടുവില്‍ മനസില്ലാമനസോടെ, മോഹന്‍ലാല്‍ പിണങ്ങിയാലും സാരമില്ലെന്ന മട്ടില്‍ പറ്റില്ല ലാലേ, വേറെ ഏതെങ്കിലും വഴി നോക്ക്, സ്ഥലം വിടൂ എന്ന് സത്യന്‍ അന്തിക്കാട് തീര്‍ത്തു പറഞ്ഞു. അയ്യോ ഇവിടെ വരെ എത്തിയിട്ട് ഒരു ചായ പോലും തരാതെ പറഞ്ഞു വിടുകയാണോ? എന്ന് കണ്ണില്‍ ഒരു കള്ളച്ചിരിയോടെ മോഹന്‍ലാല്‍ ചോദിച്ചു. അത് പിന്നെ പൊട്ടിച്ചിരിയായി. പറഞ്ഞതത്രയും കള്ളമായിരുന്നു. സത്യന്‍ അന്തിക്കാടിനെ മോഹന്‍ലാല്‍ പറ്റിച്ചതായിരുന്നു. വണ്ടിയില്‍ അങ്ങനൊരു കൊലക്കേസ് പ്രതിയൊന്നും ഉണ്ടായിരുന്നില്ല. എന്തായാലും ചായയും കൊടുത്ത് സത്യന്‍ അന്തിക്കാട് മോഹന്‍ലാലിനെ അന്ന് യാത്രയാക്കി.

Tags: Latest newsSathyan Anthikad@Mohanlal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാര്‍ക്കോ റൂബിയോയുടെ പ്രധാനലക്ഷ്യം വെനസ്വേല എണ്ണയുടെ ശുദ്ധീകരണം, ഇതിന് റിലയന്‍സിന്റെ സഹായം തേടി

Kerala

സിദ്ധരാമയ്യയുടെ ഒളിക്യാമറ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍…പിന്നില്‍ ഡി.കെ. ശിവകുമാറോ?

Kerala

കുടുകുടാ ചിരിപ്പിച്ച് ചിന്താ ജെറോം വീണ്ടും

Kerala

“രാഹുൽ ആഞ്ഞടിച്ചു” , “രാഹുലിന്റെ ചടുലനീക്കങ്ങൾ” എന്നൊക്കെ പറഞ്ഞ കേരളത്തിലെ മാപ്രകള്‍ക്ക് മിണ്ടാട്ടം, അവധിയാഘോഷിച്ച് രാഹുല്‍ വിയറ്റ്നാമില്‍

വാര്‍ത്താസമ്മേളനത്തിനിടയില്‍ പഞ്ചാബിനെക്കുറിച്ചുള്ള ചോദ്യം കേട്ട് അസ്വസ്ഥനാകുന്ന സിജെപി വക്താവ് സൗരവ് ദാസ് (വലത്ത്)
India

ദസറയാണെങ്കിലും രാത്രി വാദം കേള്‍ക്കണമെന്ന വിചിത്രം ആവശ്യവുമായി സൗരവ് ദാസും അശുതോഷ് റാങ്കയും; ദല്‍ഹി ഹൈക്കടോതി ഒക്ടോബര്‍ 21ന് വാദം കേട്ടേയ്‌ക്കും

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

മുൻകൂട്ടി അനുമതി വാങ്ങിയില്ല: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രൂപം കത്തിച്ചവർ കസ്റ്റഡിയിൽ

ദൽഹിയിൽ ലാൽ ഹിറ്റ് ജനതാ പാർട്ടി’യുടെ പ്രതിഷേധം: CJP പ്രവർത്തകരുടെയും രാഹുൽ ഗാന്ധി, പ്രകാശ് രാജ്, ധ്രുവ് രാഠി എന്നിവരുടെയും രൂപങ്ങൾ കത്തിച്ചു

കാര്യവിജയം, പരീക്ഷാവിജയം, നേട്ടം, സാമ്പത്തിക ലാഭം, എന്നിവ കാണുന്നു

ഇന്ന് വിദ്യാരംഭം; ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിപുലമായ ക്രമീകരണങ്ങൾ: ആദ്യാക്ഷരം കുറിയ്‌ക്കുന്ന പിഞ്ചോമനകൾക്ക് വിജയദശമി ആശംസകൾ

എറണാകുളത്ത് കൊലക്കേസ് പ്രതിയുടെ ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് കുത്തേറ്റു

വീടിനുള്ളിലെ നെഗറ്റിവ് എനർജിയെ പുറത്താക്കി ഇപ്പോഴും സന്തോഷം നിലനിർത്താൻ…

ഇന്ന് വിജയദശമി : ദേവീപ്രീതിക്കായി നവരാത്രി വ്രതം ചെയ്യേണ്ടത് എങ്ങനെ? എന്തിന്?

ചൊവ്വ ദോഷമാണോ വില്ലൻ ? മാറാൻ സുബ്രഹ്മണ്യ മന്ത്രം

അനിരുദ്ധിന്റെ ക്യാരക്ടർ വിശ്വസിക്കാൻ പറ്റാത്തതാണ് : കലാനിധി മാരനോട് വിവാഹക്കാര്യം സംസാരിച്ചത് രജനികാന്ത്

പാറ്റാ പാർട്ടിയ്‌ക്ക് സാമ്പത്തിക സഹായം നൽകുമെന്ന് ഗുർപത്വന്ത് സിംഗ് പന്നുൻ ; ഇന്ത്യയിലെ നിക്ഷേപങ്ങൾ എല്ലാവരും പിൻവലിക്കണമെന്നും ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.