Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Music

വടക്കന്‍ വീരഗാഥയില്‍ പാട്ട് വേണ്ടെന്ന് മമ്മൂട്ടിയും എംടിയും; ഇന്ദുലേഖ കണ്‍തുറന്നു, ചന്ദനലേപസുഗന്ധം, കളരിവിളക്ക് തെളിഞ്ഞതാണോ..വന്നപ്പോള്‍

വടക്കന്‍ വീരഗാഥ എന്ന സിനിമ നിര്‍മ്മിക്കുന്നതിന് മുന്‍പ് നടന്‍ മമ്മൂട്ടിക്കും എഴുത്തുകാരന്‍ എംടിയ്‌ക്കും ഒരു നിര്‍ബന്ധമുണ്ടായിരുന്നു- സിനിമയില്‍ പാട്ട് വേണ്ട. പക്ഷെ പാട്ടുകളുടെ കാമുകനാണ് സംവിധായകന്‍ ഹരിഹരന്‍. പണ്ട് വയലാറിനെക്കൊണ്ട് വരെ വരി തിരുത്തിയെഴുതിച്ചിട്ടുള്ള ഗാനാസ്വാദകനായ സംവിധായകന്‍. പാട്ടാണ് സിനിമയുടെ ആത്മാവെന്ന് വിശ്വസിച്ച സംവിധായകന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2025, 11:07 pm IST
inMusic, Entertainment

വടക്കന്‍ വീരഗാഥ എന്ന സിനിമ നിര്‍മ്മിക്കുന്നതിന് മുന്‍പ് നടന്‍ മമ്മൂട്ടിക്കും എഴുത്തുകാരന്‍ എംടിയ്‌ക്കും ഒരു നിര്‍ബന്ധമുണ്ടായിരുന്നു- സിനിമയില്‍ പാട്ട് വേണ്ട. പക്ഷെ പാട്ടുകളുടെ കാമുകനാണ് സംവിധായകന്‍ ഹരിഹരന്‍. പണ്ട് വയലാറിനെക്കൊണ്ട് വരെ വരി തിരുത്തിയെഴുതിച്ചിട്ടുള്ള ഗാനാസ്വാദകനായ സംവിധായകന്‍. പാട്ടാണ് സിനിമയുടെ ആത്മാവെന്ന് വിശ്വസിച്ച സംവിധായകന്‍. അദ്ദേഹം വടക്കന്‍ വീരഗാഥയില്‍ പാട്ട് വേണമെന്ന് വാശിപിടിച്ചു.

ഹരിഹരന്റെ വാശിക്ക് മുന്‍പില്‍ എംടിയും മമ്മൂട്ടിയും വഴങ്ങി. സംഗീതം ചെയ്യാന്‍ ബോംബെ രവിയെ കൊണ്ടവന്നു. വരികള്‍ എഴുതാന്‍ കെ. ജയകുമാര്‍ ഐഎഎസിനേയാണ് ഏല്‍പിച്ചത്. പക്ഷെ രണ്ടു പാട്ടുകള്‍ മാത്രം എഴുതിയ അദ്ദേഹം ജോലിത്തിരക്കുകള്‍ കാരണം പോകേണ്ടിവന്നു. അന്ന് കോഴിക്കോട് കളക്ടര്‍ ആയിരുന്നു കെ. ജയകുമാര്‍. ജയകുമാര്‍ തിരക്ക് കാരണം പോയപ്പോള്‍ മറ്റ് രണ്ട് പാട്ടുകള്‍ കൂടി എഴുതേണ്ടതുണ്ടായിരുന്നു. ഇതിന് ഹരിഹരന്‍ വിളിച്ചത് കൈതപ്രത്തെയാണ്. സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട രംഗത്തിനാണ് ഒരു ഗാനം വേണ്ടത്. ചതിയന്‍ ചന്തു പ്രണയാര്‍ദ്രനാണ് ഉണ്ണിയാര്‍ച്ചയെ കാണാന്‍ വരുന്ന രാത്രി. സ്വപ്നവും യാഥാര്‍ത്ഥ്യവും വേര്‍തിരിക്കുന്ന അതിര്‍വരമ്പുകള്‍ ഇല്ലാതാകുന്ന രീതിയിലായിരിക്കണം ചിത്രീകരണം എന്ന ഹരിഹരന്റെ നിര്‍ദേശം അതുപോലെ സാധ്യമാക്കി ക്യാമറയിലൂടെ രാമചന്ദ്രബാബു. ചന്തുവിനെക്കുറിച്ചുള്ള ഉണ്ണിയാര്‍ച്ചയുടെ സ്വപ്നങ്ങള്‍ നിറയണം വരികളില്‍. കൈതപ്രം എഴുതി:
“ഇന്ദുലേഖ കൺ‌തുറന്നു
ഇന്നു രാവും സാന്ദ്രമായ്
ഇന്ദ്രജാലം മെല്ലെയുണർത്തി
മന്മഥന്റെ തേരിലേറ്റി”

പുഴയുടെ മാറില്‍ വീണു തിളങ്ങുന്ന ചന്ദ്രബിംബം. നിലാവില്‍ കുതിരപ്പുറത്ത് വരുന്ന അജയ്യനായ പോരാളിയായി ചന്തു.
“എവിടെ സ്വർഗ്ഗകന്യകൾ
എവിടെ സ്വർണ്ണച്ചാമരങ്ങൾ
ആയിരം ജ്വാലാമുഖങ്ങളായ്
ധ്യാനമുണരും തുടി മുഴങ്ങി”
കൈതപ്രത്തിന്റെ ഭാവന ചിറകുവിരിയ്‌ക്കുന്നു.

“ആരുടെ മായാമോഹമായ്
ആരുടെ രാഗഭാവമായ്
ആയിരം വർ‌ണ്ണരാജികളിൽ
ഗാനമുണർത്തും ശ്രുതി മുഴങ്ങി”.

കൈതപ്രം ആദ്യമെഴുതിയ വരികള്‍ ഹരിഹരന്‍ ഒന്ന് രണ്ട് തവണ തിരുത്തിയെഴുതിച്ചിരുന്നു. ഒടുവില്‍ ഹരിഹരന് ഇഷ്ടമായ വരികള്‍ കൈതപ്രത്തില്‍ നിന്നും പിറന്നു.

ഈ ഗാനം വടക്കന്‍ വീരഗാഥയിലെ മാസ്റ്റര്‍ പീസായി. ജനം അത് വികാരവായ്‌പോടെ ഏറ്റെടുത്തു. ഈ ഗാനം ഹരിഹരന്‍ ഇഷ്ടപ്പെടുന്ന ഏറ്റവും നല്ല ഗാനങ്ങളിലൊന്നായി പിന്നീട് മാറുകയും ചെയ്തു. ജയകുമാര്‍ എഴുതിയ ചന്ദ്രലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ എന്ന ഗാനമാണ് കൂടുതല്‍ ജനപ്രിയമായത്. അതുപോലെ ‘കളരിവിളക്ക് തെളിഞ്ഞതാണോ’ എന്ന ഗാനവും സിനിമയ്‌ക്ക് മാറ്റ് കൂട്ടി.

ആദ്യ ഷോ കഴിഞ്ഞയുടന്‍ ഹരിഹരന് മമ്മൂട്ടിയുടെ കാള്‍ വന്നു. “സാര്‍ പാട്ടുകളാണ് സിനിമയുടെ ഹൈലൈറ്റ് എന്ന് ജനങ്ങള്‍ വിധിയെഴുതിയിരിക്കുന്നു. സിനിമയില്‍ പാട്ട് വേണ്ട എന്ന എന്റെ ആദ്യത്തെ അഭിപ്രായം ഞാന്‍ പിന്‍വലിക്കുകയാണ്.”. ഇതാണ് മമ്മൂട്ടി പറഞ്ഞത്. എംടിയ്‌ക്കും മമ്മൂട്ടിയുടെ അതേ അഭിപ്രായത്തോട് യോജിച്ചു. ഗാനങ്ങളുടെ ആരാധകനായ ഹരിഹരന് ആശ്വാസമായി.

ഇന്ന് വടക്കന്‍ വീരഗാഥ വീണ്ടും റിലീസിനൊരുങ്ങുകയാണ്. ഫോര്‍ കെ പതിപ്പ് തയ്യാറായിക്കഴിഞ്ഞു. ഒരിയ്‌ക്കല്‍കൂടി ഈ പാട്ടുകള്‍ തീയറ്ററുകളില്‍ ആസ്വദിക്കാന്‍ പ്രേക്ഷകര്‍ക്ക് അവസരമൊരുങ്ങുന്നു.

ഇന്ദുലേഖ കണ്‍തുറന്നൂ ഇന്ന് രാവും സാന്ദ്രമായ്…

 

 

Tags: MadhaviKJayakumarBombayRaviKaithapramMammoottyLatest infoMTMTVasudevannairVadakkanVeeragadhaChandanalepasugandham
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

Kerala

മമ്മൂട്ടിയെയും മകന്‍ ദുല്‍ഖര്‍ സല്‍മാനേയും പരിഹസിച്ചും അധിക്ഷേപിച്ചും ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു
Kerala

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

പുതിയ വാര്‍ത്തകള്‍

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.