കൊല്‍ക്കത്ത: ഇംഗ്ലണ്ടിനെതിരായ ടി-20 ക്രിക്കറ്റ് പരമ്പര നാളെ മുതല്‍. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഈഡന് ഗാര്‍ഡന്‍സില്‍. ഏകദിന പരമ്പരയില്‍നിന്നും ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍നിന്നും ഒഴിവാക്കിയ മലയാളി താരം സഞ്ജു സാംസണ് ആയിരിക്കും പരമ്പരയുടെ ശ്രദ്ധാകേന്ദ്രം.
ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായി ഫോമിലുള്ള മലയാളി താരം സഞ്ജു സാംസണെ ടീമിലെടുക്കണമെന്ന് കോച്ച് ഗൗതം ഗംഭീര്‍ ആവശ്യപ്പെട്ടപ്പോള്‍ സെലക്ഷന് കമ്മിറ്റി ചെയര്മാന് അജിത് അഗാര്‍ക്കറും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും റിഷഭ് പന്ത് തന്നെ തുടരട്ടെയെന്ന നിലപാടിലായിരുന്നു. 37 ടി-20 മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച സ്ഞ്ജു 810 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ മൂന്നു സെഞ്ച്വറിയും രണ്ട് അര്‍ധസെഞ്ച്വറിയുമുണ്ട്. 111 ആണ് മികച്ച സ്കോര്‍.
സ്ട്രൈക്ക് റേറ്റ് 155.17!.
ഇംഗ്ലണ്ട് പുതിയ പരിശീലകന്റെ കീഴിലാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്. ബ്രണ്ടന്‍ മക്കല്ലമാണ് അവരുടെ പുതിയ പരിശീലകന്. ഹൈ സ്കോറിങ് പിച്ചുകളായ മുംബൈ, രാജ്കോട്ട് എന്നിവിടങ്ങളിലും മത്സരങ്ങളുണ്ട്. മിന്നുന്ന ഫോമിലാണ് ഇന്ത്യന്‍ ടീം. കഴിഞ്ഞ ജൂണില്‍നടന്ന ടി-20 ലോകകപ്പിനു ശേഷം ഇന്ത്യ 11 മത്സരങ്ങളില്‍ ആദ്യം ബാറ്റ് ചെയ്തു. ഇതില്‍ ഏഴിലും 200ലേറെ റണ്‍സ് കണ്ടെത്തി. 297, 283 എന്നിങ്ങനെ കൂറ്റന്‍ സ്കോറുകള്‍ നേടാനും ഇന്ത്യക്കായി. അതുപോലെ 156 എന്ന സ്കോര്‍ 11.5 ഓവറില്‍ പിന്തുടര്ന്ന് ജയിക്കാനും ഇന്ത്യക്കായി. അതുകൊണ്ടുതന്നെ ബാറ്റിങ് വെടിക്കെട്ടാണ് ഇന്ത്യയില്‍നിന്നു പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: